ബോളിവുഡ് താരം ഹൃത്വിക് റോഷനും തെലുഗു സൂപ്പര്‍ താരം ജൂനിയർ എൻടിആറും (Hrithik Roshan and Jr NTR) ഒന്നിക്കുന്നുവെന്ന വാര്‍ത്ത ഇരു താരങ്ങളുടെയും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇരുവരും ഒന്നിക്കുന്ന 'വാര്‍ 2' (War 2) പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.
ചിത്രീകരണം പുരോഗമിക്കുന്ന 'വാര്‍ 2' സെറ്റിൽ നിന്നുള്ള ദൃശ്യങ്ങള്‍ ചോര്‍ന്നിരിക്കുകയാണ്. ഈ ചിത്രങ്ങളിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് (War 2 goes on floors). തന്‍റെ ടീമിനൊപ്പമുള്ള സംവിധായകന്‍ അയാന്‍ മുഖര്‍ജിയുടെ (Ayan Mukerji) ചിത്രവും വൈറലാവുകയാണ്.
Also Read: ഹൃത്വിക്കും ജൂനിയര്‍ എന്‍ടിആറും; വാർ 2 തിയേറ്ററില്‍ കത്തിപ്പടരും..
'വാര്‍ 2'ല്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സ്‌പെയിനില്‍ നിന്നുള്ളതാണെന്നും, സിനിമയ്‌ക്കായുള്ള കഠിനാധ്വാനത്തിലാണ് അയാന്‍ മുഖര്‍ജി എന്നും വിവിധ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും, നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസ് (Yash Raj Films) ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.
അതേസമയം ഇന്ത്യക്കാരും വിദേശക്കാരും അടങ്ങിയ തന്‍റെ സിനിമയുടെ ക്രൂ അംഗങ്ങള്‍ക്കൊപ്പം സ്‌പെയിനിലെ തെരുവുകളില്‍ അയാന്‍ മുഖര്‍ജി കറങ്ങി നടക്കുന്നതും ചിത്രത്തില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വാഹന ചേയ്‌സ് രംഗങ്ങളും ഉണ്ട്.
Also Read: 6 മാസത്തെ കഠിനാധ്വാനം, 12 ആഴ്‌ചത്തെ കഠിനമായ ദിനചര്യ; ഫൈറ്റര്‍ പരിശീലനത്തെ കുറിച്ച് ഹൃത്വിക് റോഷന്‍
ഹൃത്വിക്കിനും ജൂനിയർ എൻടിആറിനും പുറമെ, കിയാര അദ്വാനിയും 'വാർ 2'ന്‍റെ ഭാഗമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ (Kiara Advani in War 2). കൂടാതെ ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാനും (Shah Rukh Khan) സൂപ്പര്‍ താരം സല്‍മാന്‍ ഖാനും (Salman Khan) ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്നും സൂചനയുണ്ട് (Salman Khan and Shah Rukh Khan in War 2). ഇതേ കുറിച്ച് സിനിമയോടടുത്ത വൃത്തമാണ് വ്യക്തമാക്കിയത്.
'പല കാരണങ്ങളാല്‍ ആവേശഭരിതമാണ് വാര്‍ 2. അയാന്‍ മുഖര്‍ജിയുടെ ചിത്രം ഇതാദ്യമായാണ് യാഷ് രാജ് ഫിലിംസിന്‍റെ സ്‌പൈ യൂണിവേഴ്‌സിന്‍റെ ഭാഗമാകുന്നത്. 'വാര്‍ 2'ലൂടെ മൂന്ന് മെഗാ താരങ്ങളെയാണ് ഒന്നിച്ച് കൊണ്ടു വരുന്നത്. ടൈഗര്‍, പഠാന്‍, കബീര്‍ എന്നിവരുടെ ഓണ്‍ സ്‌ക്രീന്‍ സാന്നിധ്യം 'വാര്‍ 2'ല്‍ കാണാം.' - ഇപ്രകാരമാണ് സിനിമയോടടുത്ത വൃത്തം പറഞ്ഞത്.
2019ല്‍ പുറത്തിറങ്ങിയ 'വാറി'ന്‍റെ തുടര്‍ച്ചയാണ് 'വാര്‍ 2'. 'വാറി'ല്‍ കബീർ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് റോഷൻ അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തിലും കബീര്‍ ആയി തന്നെയാണ് ഹൃത്വിക് പ്രത്യക്ഷപ്പെടുന്നത്. അതേസമയം 'ആര്‍ആര്‍ആര്‍' താരം ജൂനിയർ എൻടിആർ ചിത്രത്തില്‍ പ്രതിനായകന്‍റെ വേഷത്തിലാകും എത്തുക (Jr NTR will play the antagonist).
Also Read: ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും കിയാര അദ്വാനിയും ഒന്നിക്കുമ്പോള്‍..