ETV Bharat / entertainment

ഇന്ത്യയിലെ ആദ്യ ഏരിയല്‍ ആക്ഷന്‍ ഡ്രാമയുമായി ഹൃത്വിക്; ഫൈറ്റര്‍ ഫസ്‌റ്റ്‌ലുക്കില്‍ ഒളിപ്പിച്ച് റിലീസ്

Fighter first look: ഹൃത്വിക് റോഷന്‍റെ ഫൈറ്റര്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. ഫസ്‌റ്റ്‌ ലുക്കിന് പുറമെ റിലീസ് തീയതിയും അണിയറക്കാര്‍ പുറത്തുവിട്ടു.

Fighter first look poster out  Fighter release date  Deepika Padukone Hrithik Roshan film release date  Hrithik Deepika film poster  Fighter film latest news  Fighter first look poster  Fighter  Hrithik Roshan  Deepika Padukone  Fighter release  ഇന്ത്യയിലെ ആദ്യ ഏരിയല്‍ ആക്ഷന്‍ ഡ്രാമ  ഫൈറ്റര്‍ പോസ്‌റ്ററില്‍ ഒളിപ്പിച്ച് റിലീസ്  ഫൈറ്റര്‍  ഫൈറ്റര്‍ പുതിയ റിലീസ് തീയതി  Fighter release date announced  First Aerial action drama movie Fighter  Fighter pay tribute for Indian Armed force  Fighter release dates  Hrithik Roshan with Deepika Padukone  ഹൃത്വിക് റോഷന്‍  ദീപിക പദുകോണ്‍
ഇന്ത്യയിലെ ആദ്യ ഏരിയല്‍ ആക്ഷന്‍ ഡ്രാമ; ഫൈറ്റര്‍ പോസ്‌റ്ററില്‍ ഒളിപ്പിച്ച് റിലീസ്
author img

By

Published : Oct 28, 2022, 5:40 PM IST

Updated : Oct 28, 2022, 6:00 PM IST

Fighter first look poster: ഹൃത്വിക് റോഷന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഫൈറ്റര്‍'. ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. ഹൃത്വിക് റോഷനാണ് 'ഫൈറ്റര്‍' ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

Fighter release date announced: സിനിമയുടെ പുതിയ റിലീസ് തീയതിയും പ്രഖ്യാപിച്ചു. 'ഫൈറ്റര്‍' പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടാണ് ഹൃത്വിക് തീയതി പുറത്തുവിട്ടത്. സിദ്ധാര്‍ഥ്‌ ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമ 2024 ജനുവരി 25നാണ് തിയേറ്ററുകളിലെത്തുക. 'ഫൈറ്റര്‍' എന്ന ഹാഷ്‌ടാഗോടു കൂടിയാണ് സൂപ്പര്‍താരത്തിന്‍റെ പോസ്‌റ്റ് വന്നത്.

  • " class="align-text-top noRightClick twitterSection" data="">

First Aerial action drama movie Fighter: ഇന്ത്യയിലെ ആദ്യ ഏരിയല്‍ ആക്ഷന്‍ ഡ്രാമ ആയാണ് ചിത്രം ഒരുങ്ങുന്നത്. ദീപിക പദുകോണ്‍ ആണ് സിനിമയില്‍ നായിക. ഇന്ത്യന്‍ എയര്‍ഫോഴ്‌സ്‌ പൈലറ്റുകളായാണ് 'ഫൈറ്ററി'ല്‍ ദീപികയും ഹൃത്വിക്കും വേഷമിടുക.

Fighter pay tribute for Indian Armed force: അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ലോകമെമ്പാടുമായാണ് സിനിമയുടെ ചിത്രീകരണം. രാജ്യത്തിന്‍റെ സായുധസേനയുടെ വീര്യത്തിനും ത്യാഗത്തിനും ആദരവ് അര്‍പ്പിക്കുന്നതാണ് 'ഫൈറ്റര്‍' എന്നാണ് അണിയറപ്രവര്‍ത്തകര്‍ സിനിമയെ കുറിച്ച് പറഞ്ഞത്. വയാകോം 18 സ്‌റ്റുഡിയോസ്, മംമ്‌ത ആനന്ദ്, രമണ്‍ ചിബ്‌, അങ്കു പാണ്ഡെ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

Fighter release dates: നേരത്തെ 2023 ജനുവരിയിലും പിന്നീട് സെപ്‌റ്റംബറിലും എത്തുമെന്ന് പ്രഖ്യാപിച്ച സിനിമ റിലീസ് മാറ്റിവയ്‌ക്കുകയായിരുന്നു. ഷാരൂഖ് ഖാന്‍റെ 'പത്താനു'മായി റിലീസ് ക്ലാഷ്‌ വരുമെന്നതിനെ തുടര്‍ന്നാണ് 'ഫൈറ്റര്‍' റിലീസ് അണിയറപ്രവര്‍ത്തകര്‍ മാറ്റിവച്ചത്. സിദ്ധാര്‍ഥ് ആനന്ദ്‌ ആണ് 'ഫൈറ്ററി'ന്‍റെയും 'പത്താന്‍റെ'യും സംവിധാനം. ഇരു ചിത്രങ്ങളിലും നായിക ആയെത്തുന്നതും ദീപിക പദുക്കോണ്‍ തന്നെ.

Hrithik Roshan with Deepika Padukone: ഇത് മൂന്നാം തവണയാണ് സിദ്ധാര്‍ഥും ഹൃത്വിക്കും ഒന്നിക്കുന്നത്. നേരത്തെ 'ബാങ് ബാങ്' (2014), 'വാര്‍' (2019) എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. അതേസമയം ഇതാദ്യമായാണ് ഹൃത്വിക്കും ദീപികയും ഒന്നിച്ചെത്തുന്നത്. 'ഫൈറ്ററി'ല്‍ അനില്‍ കപൂറും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

Also Read:ഹൃത്വിക്കിന്‍റെ മകളാണോ? സബക്കൊപ്പം പങ്കുവച്ച ചിത്രത്തിന് നേരെ ഇന്‍സ്റ്റഗ്രാമില്‍ ട്രോളുകള്‍

Last Updated : Oct 28, 2022, 6:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.