ETV Bharat / entertainment

ഹൃത്വിക് റോഷനും ദീപിക പദുക്കോണും ഒന്നിക്കുന്ന 'ഫൈറ്റർ'; കാത്തിരുന്ന ടീസർ നാളെ എത്തും - Fighter movie

Fighter Teaser Release Tomorrow: 'പഠാ'ന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'ഫൈറ്റർ' സിനിമയുടെ ടീസർ രാവിലെ 11 മണിക്ക് പുറത്തെത്തും

Fighter Teaser Release Tomorrow  aerial action thriller Fighter  Hrithik Roshan and Deepika Padukone  Hrithik Roshan and Deepika Padukone in Fighter  ഹൃത്വിക് റോഷനും ദീപിക പദുക്കോണും ഒന്നിക്കുന്നു  ഫൈറ്റർ  ഫൈറ്റർ ടീസർ നാളെ എത്തും  ഫൈറ്റർ ടീസർ നാളെ  ഫൈറ്റർ ടീസർ  ഫൈറ്റർ ടീസർ റിലീസ്  ഏരിയൽ ആക്ഷൻ ത്രില്ലർ  Fighter Teaser  fighter teaser release date unveiled  fighter teaser release date  fighter teaser release  Fighter movie  Sidharth Anand reveals teaser date of Fighter
Fighter movie's teaser release
author img

By ETV Bharat Kerala Team

Published : Dec 7, 2023, 4:06 PM IST

ഹൈദരാബാദ് : ബോളിവുഡിന്‍റെ മിന്നും താരങ്ങളായ ഹൃത്വിക് റോഷനും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ഫൈറ്റർ' (Hrithik Roshan and Deepika Padukone starrer Fighter). ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഏരിയൽ ആക്ഷൻ ത്രില്ലറിൽ അനിൽ കപൂറും ശ്രദ്ധേയ വേഷത്തിലുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ.

സിനിമയുടെ ടീസർ റിലീസുമായി ബന്ധപ്പെട്ടാണ് അണിയറ പ്രവർത്തകർ സുപ്രധാന അറിയിപ്പ് പുറത്തുവിട്ടത്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടീസർ നാളെ റിലീസ് ചെയ്യും (Fighter Teaser Release Tomorrow). നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ മികച്ച പ്രതികരണം നേടിയിരുന്നു. ഇനി ടീസറിന്‍റെ വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഇന്ത്യയിലെ ആദ്യ ഏരിയല്‍ ആക്ഷന്‍ മാഗ്നം ഓപ്പസ് ചിത്രമാണ് 'ഫൈറ്റർ'. സിദ്ധാർഥ് ആനന്ദ് (Siddharth Anand) ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാൻ നായകനായി, തിയേറ്ററുകളില്‍ വെന്നിക്കൊടി പാറിച്ച 'പഠാൻ' എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

READ MORE: 'പോരാട്ടങ്ങളിൽ വിജയിക്കൂ' ; 'ഫൈറ്റർ' മോഷൻ പോസ്റ്ററിന് കയ്യടിച്ച് ഷാരൂഖ് ഖാൻ

വരും വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ഫൈറ്റർ'. റേഡിയോഗ്രാം സന്ദേശത്തിന്‍റെ രൂപത്തിലാണ് ടീസറിന്‍റെ റിലീസ് തീയതി പുറത്തുവന്നത്. 'ടീസർ റിലീസ് ഡിസംബർ 8ന് രാവിലെ 11 മണിക്ക്'- റേഡിയോഗ്രാമിൽ പ്രേക്ഷകർക്കുള്ള ഒരു പ്രധാന സന്ദേശമെന്നോണം വ്യത്യസ്‌തമായ രീതിയിലാണ് തീയതി പുറത്തുവന്നത്.

എയർ ഫോഴ്‌സ് ഉദ്യോ​ഗസ്ഥരായാണ് ഈ ചിത്രത്തില്‍ ദീപികയും ഹൃത്വിക് റോഷനും എത്തുന്നത്. പാറ്റി എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് റോഷൻ അവതരിപ്പിക്കുന്നത്. മിന്നി എന്ന കഥാപാത്രമായി പദുക്കോണും എത്തുന്നു.

ഹൃത്വിക് റോഷൻ നായകനാകുന്ന ആദ്യ 3ഡി ചിത്രം കൂടിയായിരിക്കും ഫൈറ്റർ. ഏരിയൽ ആക്ഷൻ എന്‍റർടെയ്‌നറായ 'ഫൈറ്റർ' ഇന്ത്യയുടെ 75-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 25ന് 2D, 3D, IMAX 3D എന്നിവയിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതേസമയം 'പഠാന്' ശേഷം ഇത് രണ്ടാം തവണയാണ് ദീപിക പദുക്കോണും സിദ്ധാർഥ് ആനന്ദും കൈകോർക്കുന്നത്. തന്‍റെ സിനിമയിലെ സ്‌ത്രീ കഥാപാത്രങ്ങൾ എപ്പോഴും ശക്തരായിരിക്കുമെന്നും ദീപിക ഇതുവരെ ചെയ്യാത്ത ഒരു വേഷമായിരിക്കും 'ഫൈറ്ററി'ലേതെന്നും സിദ്ധാർഥ് ആനന്ദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

'ബാങ് ബാങ്', 'വാര്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൃത്വിക് റോഷനും സിദ്ധാര്‍ഥ് ആനന്ദും 'ഫൈറ്ററി'ലൂടെ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. ഇന്ത്യന്‍ സായുധ സേനയുടെ ധീരതയ്‌ക്കും ത്യാഗത്തിനും ദേശ സ്‌നേഹത്തിനുമുള്ള ആദരവായാണ് 'ഫൈറ്റർ' ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം.

READ MORE: Hrithik Roshan Fighter Movie| 'ഫൈറ്റർ' ഫസ്റ്റ് ലുക്ക് പങ്കുവച്ച് ഹൃത്വിക് റോഷൻ; 'ടോപ്പ് ഗണ്ണി'ന്‍റെ ഇന്ത്യൻ പതിപ്പെന്ന് ആരാധകർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.