ETV Bharat / entertainment

ഹിഗ്വിറ്റയ്‌ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്; വിവാദങ്ങള്‍ക്കിടെ സിനിമയുടെ ടീസര്‍ പുറത്ത്

author img

By

Published : Dec 25, 2022, 1:31 PM IST

Higuita got censor certificate: ഹിഗ്വിറ്റയുടെ ടീസര്‍ പുറത്ത്. ഹിഗ്വിറ്റയുടെ സെന്‍സറിംഗ് പൂര്‍ത്തിയായ ശേഷമാണ് ടീസര്‍ പുറത്തിറങ്ങിയത്.

Higuita teaser  Higuita  Higuita got censor certificate  Higuita controversy  NS Madhavan against Higuita movie  Higuita name controversy  Controversy over Higuita title  Higuita political based movie  Hemant G Nair debut movie  Hemant G Nair about Higuita  Director about Higuita controversy  ഹിഗ്വിറ്റയുടെ ടീസര്‍ പുറത്ത്  ഹിഗ്വിറ്റയുടെ ടീസര്‍  ഹിഗ്വിറ്റ  ഹിഗ്വിറ്റയുടെ സെന്‍സറിംഗ്  ഹിഗ്വിറ്റ സെന്‍സറിംഗ്  സുരാജ് വെഞ്ഞാറമൂട്  ധ്യാന്‍ ശ്രീനിവാസന്‍  Dyan Sreenivasan  Suraj Venjaramoodu  Hemanth G Nair  N S Madhavan  എന്‍ എസ് മാധവന്‍
പേര് വിവാദമായ ഹിഗ്വിറ്റയ്‌ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്

Higuita teaser: 'ഹിഗ്വിറ്റ'യുടെ സെന്‍സറിംഗിന് പിന്നാലെ ടീസറും പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂടും ധ്യാന്‍ ശ്രീനിവാസനുമാണ് 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായ ശേഷമാണ് അണിയറപ്രവര്‍ത്തകര്‍ ടീസറും പുറത്തുവിട്ടത്.

Higuita got censor certificate: ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സംവിധായകന്‍ ഹേമന്ത് ജി നായര്‍ ആണ് സെന്‍സറിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ചിരിക്കുന്നത്. ഫിലിം ചേംബറിന്‍റെ കത്ത് ഇല്ലാതെയാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ജനുവരി ആദ്യവാരം 'ഹിഗ്വിറ്റ'യുടെ റിലീസ് ഉണ്ടായിരിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Higuita controversy: നേരത്തെ സിനിമയുടെ പേരിനെ ചൊല്ലി വന്‍ വിവാദം ഉയര്‍ന്നിരുന്നു. 'ഹിഗ്വിറ്റ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പേരില്‍ അവകാശവാദം ഉന്നയിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്തെത്തുന്നത്. എന്‍.എസ് മാധവന്‍റെ പ്രശസ്‌ത ചെറുകഥയാണ് 'ഹിഗ്വിറ്റ'.

NS Madhavan against Higuita movie: തന്‍റെ പുസ്‌തകത്തിന്‍റെ പേര് ഒരു സിനിമയ്‌ക്ക് നല്‍കിയതിനെ എതിര്‍ത്ത് എന്‍ എസ് മാധവന്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തിരിതെളിഞ്ഞത്. 'ഹിഗ്വിറ്റ' എന്ന പ്രശസ്‌തമായ തന്‍റെ കഥയുടെ പേരിന് മേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്നാണ് എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്.

Higuita name controversy: തുടര്‍ന്ന് സിനിമയ്‌ക്ക് 'ഹിഗ്വിറ്റ' എന്ന പേരില്‍ രജിസ്‌ട്രേഷന്‍ നല്‍കില്ലെന്ന് ഫിലിം ചേംബര്‍ നിലപാട് എടുത്തിരുന്നു. പേരിന്‍റെ കാര്യത്തില്‍ എന്‍ എസ് മാധവനുമായി ധാരണയിലെത്താതെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള കത്ത് നല്‍കില്ലെന്ന് ഫിലിം ചേംബര്‍ നിലപാടെടുത്തിരുന്നു. ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പേര് സംബന്ധിച്ച് സമവായമുണ്ടായിരുന്നില്ല.

  • " class="align-text-top noRightClick twitterSection" data="">

Controversy over Higuita title: പേര് മാറ്റണമെന്ന ഫിലിം ചേംബറിന്‍റെ ആവശ്യം സംവിധായകന്‍ അംഗീകരിച്ചതുമില്ല. സിനിമയുടെ പേര് മാറ്റില്ലെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കി. സിനിമയ്‌ക്ക് എന്‍എസ് മാധവന്‍റെ കഥയുമായി ഒരു ബന്ധവുമില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ വിലക്കുമായി ഫിലിം ചേംബര്‍ മുന്നോട്ടു പോയി. തുടര്‍ന്ന് ഫിലിം ചേംബറിന്‍റെ കത്തില്ലാതെയാണ് സെന്‍സര്‍ ബോര്‍ഡ് 'ഹിഗ്വിറ്റ'യ്‌ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

Higuita political based movie: സമകാലിക രാഷ്‌ട്രീയത്തിന്‍റെ നേര്‍കാഴ്‌ചയായിരിക്കും ചിത്രം. സുരാജ് വെഞ്ഞാറമൂടാണ് 'ഹിഗ്വിറ്റ'യിലെ നായകന്‍. രാഷ്‌ട്രീയ നേതാവായാണ് ചിത്രത്തില്‍ സുരാജ് വേഷമിടുന്നത്. ആലപ്പുഴയിലെ ഫുട്‌ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതു നേതാവിന്‍റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്ര പശ്ചാത്തലം.

Hemant G Nair debut movie: ഹേമന്ത് ജി നായരുടെ ആദ്യ ചിത്രമാണ് ഹിഗ്വിറ്റ. പേരിനെ ചൊല്ലിയുള്ള വിവാദത്തില്‍ സംവിധായകന്‍ പ്രതികരിച്ചിരുന്നു. 'ഇത്തരത്തിലൊരു വിവാദം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആകെ പകച്ചു നില്‍ക്കുകയാണ്. വര്‍ഷങ്ങളായി ഈ സിനിമയ്‌ക്ക് പിന്നാലെയാണ്.

Hemant G Nair about Higuita: 2019 നവംബറിലാണ് എട്ട് പ്രമുഖ താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ടൈറ്റില്‍ ലോഞ്ച് ചെയ്‌തത്. കൊവിഡ് ആയതോടെ ആകെ പ്രതിസന്ധിയായി. ഇപ്പോഴാണ് 'ഹിഗ്വിറ്റ' റിലീസിനൊരുങ്ങുന്നത്. അന്നൊന്നും ഉണ്ടാകാത്ത വിവാദം ഇപ്പോള്‍ എങ്ങനെയുണ്ടായി എന്ന് അറിയില്ല.

Director about Higuita controversy: ഞാന്‍ ബഹുമാനിക്കുന്ന എഴുത്തുകാരന് ഇത്തരത്തില്‍ വിഷമം ഉണ്ടായതില്‍ ദു:ഖമുണ്ട്. സ്വന്തം പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയ നേതാവിന്‍റെ കഥയാണ് 'ഹിഗ്വിറ്റ' എന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം. കളിക്കളത്തിലെ ഗോളിയെ പോലെയാണ് ഈ നേതാവിന്‍റെ അവസ്ഥ. അങ്ങനെയാണ് ഈ പേരിലേക്ക് എത്തിയത്' -ഹേമന്ത് ജി നായര്‍ അടുത്തിടെ പറഞ്ഞു.

Also Read: 'ആദ്യമായാണ് ഇത്തരം വിചിത്രമായൊരു പ്രശ്‌നം വരുന്നത്'; ഹിഗ്വിറ്റ വിവാദത്തില്‍ പ്രതികരിച്ച് ബി ഉണ്ണികൃഷ്‌ണന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.