ETV Bharat / entertainment

High Court Reacts About Negative Reviews Of Movies | '7 ദിവസംവരെ റിവ്യൂ പാടില്ലെന്ന് ഉത്തരവിട്ടിട്ടില്ല' ; വ്യക്തത വരുത്തി ഹൈക്കോടതി

author img

By ETV Bharat Kerala Team

Published : Oct 10, 2023, 10:18 PM IST

വ്യക്തിപരമായ നിരൂപണത്തിന് തടസമില്ല, പക്ഷേ നിർമ്മാതാക്കളെയും സംവിധായകരെയും ബ്ലാക്ക് മെയിൽ ചെയ്യുന്ന വ്‌ളോഗർമാർക്കെതിരെ പൊലീസ്‌ നടപടിയെടുക്കണമെന്നും ഹൈക്കോടതി

High Court React About Negative Reviews Of Movies  high court react about negative reviewers  No Interruption About Individual Reviews  kerala high court about negative reviewers  kerala high court about negative movie reviewers  സിനിമകളുടെ നെഗറ്റീവ്‌ റിവ്യു കോടതി അഭിപ്രായം  വ്‌ളോഗർമാർക്കെതിരെ കോടതി  റിവ്യൂ ബോംബിംങ്  സിനിമാ വ്യവസായം നശിക്കാൻ പാടില്ല കോടതി  വ്‌ളോഗർമാർക്കെതിരെ പൊലീസ്‌ നടപടിയെടുക്കണം
High Court React About Negative Reviews Of Movies

എറണാകുളം : സിനിമ റിലീസ് ചെയ്‌ത്‌ ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന തരത്തിൽ ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടില്ലെന്ന് ഹൈക്കോടതി. ഇത്തരത്തില്‍ പ്രചരിച്ച വ്യാജവാര്‍ത്ത തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിശദീകരണം(High Court Reacts About Negative Reviews Of Movies). ഫോൺ കയ്യിലുണ്ടെങ്കിൽ എന്തും ചെയ്യാം എന്ന അവസ്ഥയാണ്. ബ്ലാക്ക് മെയിൽ ചെയ്യുന്ന വ്‌ളോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ ഭയക്കേണ്ടത്. ഇവർക്കെതിരെ പൊലീസ്‌ നടപടി എടുക്കണം, റിവ്യൂ ബോംബിങ് മൂലം സിനിമ വ്യവസായം നശിക്കാൻ പാടില്ല.

ഇത്തരം പ്രവണതകൾക്കെതിരെ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ ഇത്രയും കാലം എന്തുചെയ്‌തുവെന്നും കോടതി ചോദ്യമുന്നയിച്ചു. കോടതി ഇടപെട്ടപ്പോൾ മാത്രമാണ് അസോസിയേഷൻ രംഗത്ത് വന്നതെന്നും സിംഗിൾ ബെഞ്ച് കുറ്റപ്പെടുത്തി. റിവ്യൂ ബോംബിങ് തടയാൻ നിലവിൽ പ്രോട്ടോകോൾ ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു.

സംവിധായകർ, നിർമ്മാതാക്കൾ തുടങ്ങി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്‌ത്‌ പ്രോട്ടോകോൾ ഉണ്ടാക്കുമെന്നും ഡിജിപി വ്യക്തമാക്കി. പ്രൊഫഷണൽ നിരൂപണവും വ്യക്തിപരമായ നിരൂപണവും രണ്ടും രണ്ടാണ്. വ്യക്തിപരമായ നിരൂപണത്തിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി.നെഗറ്റീവ് സിനിമ റിവ്യൂവിനെതിരെ 'ആരോമലിന്‍റെ ആദ്യത്തെ പ്രണയം' എന്ന ചിത്രത്തിന്‍റെ സംവിധായകനായ മുബീൻ നൗഫലാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ്‌ വിലക്കേർപ്പെടുത്തിയിട്ടില്ല എന്ന്‌ വ്യക്തമാക്കിയത്‌. സിനിമയുടെ റിവ്യൂ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിശദീകരണം കോടതി തേടിയിരുന്നു. അഡ്വക്കേറ്റ്‌ ശ്യാംപത്‌മനെയാണ്‌ സിനിമയുടെ നെഗറ്റീവ്‌ റിവ്യൂ വിഷയത്തിൽ അന്വേഷണത്തിനായി അമിക്കസ്‌ ക്യൂറിയായി കോടതി നിയമിച്ചത്‌.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.