ETV Bharat / entertainment

'പത്താന്‍ മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ?' ഒപ്പത്തിനൊപ്പം പൊരുതി ഷാരൂഖും ജോണും; ബോള്‍ഡായി ദീപികയും

Pathaan teaser out: പത്താന്‍ ടീസര്‍ പുറത്തിറങ്ങി. ഷാരൂഖിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് പത്താന്‍ ടീസര്‍ പുറത്തുവിട്ടത്.

author img

By

Published : Nov 2, 2022, 1:14 PM IST

HBD Shah Rukh Khan  Pathaan teaser released  Pathaan teaser  Pathaan  Pathaan first teaser  Pathaan teaser in twitter trending  Pathaan release  Pathaan OTT streaming  Shah Rukh Khan Deepika movies  Shah Rukh Khan latest movies  Pathaan teaser out  പത്താന്‍ ടീസര്‍  പത്താന്‍  ഷാരൂഖും ജോണും  ബോള്‍ഡായി ദീപിക  സീറോ
'പത്താന്‍ മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ?' ഒപ്പത്തിനൊപ്പം പൊരുതി ഷാരൂഖും ജോണും; ബോള്‍ഡായി ദീപികയും

HBD Shah Rukh Khan: ബോളിവുഡ്‌ സൂപ്പര്‍താരം ഷാരൂഖ്‌ ഖാന്‍റെ ജന്മദിനമാണ് ഇന്ന്. 57ാം വയസ്സിലേയ്‌ക്ക് കടക്കുമ്പോള്‍ താരം ബോളിവുഡില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം നിരവധി സിനിമകളുമായാണ് താരം മടങ്ങിയെത്തിരിക്കുന്നത്. 'പത്താന്‍', 'ജവാന്‍', 'ഡുങ്കി' എന്നിവയാണ് താരത്തിന്‍റേതായി വരാനിരിക്കുന്ന പ്രധാന റിലീസുകള്‍.

  • " class="align-text-top noRightClick twitterSection" data="">

Pathaan teaser released: ഷാരൂഖിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് 'പത്താന്‍റെ' ആദ്യ ടീസര്‍ പുറത്തുവിട്ടിരിക്കുയാണ് അണിയറപ്രവര്‍ത്തകര്‍. ഷാരൂഖ് ഖാന്‍ ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന കിങ്‌ഖാന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് 'പത്താന്‍'. പ്രഖ്യാപനം മുതല്‍ തന്നെ മാധ്യമശ്രദ്ധ നേടിയ 'പത്താന്‍റെ' ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ആവേശപൂര്‍വം ഏറ്റെടുക്കാറുണ്ട്.

Pathaan first teaser: ഇപ്പോള്‍ പുറത്തുവിട്ട 'പത്താന്‍' ടീസറും പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുകയാണ്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ റോ ഏജന്‍റ്‌ ആയാണ് ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു പ്രധാന മിഷനിടെ പിടിക്കപ്പെടുന്ന ഷാരൂഖിന്‍റെ കഥാപാത്രത്തിന് കൊടിയ മര്‍ദനം ഏറ്റുവാങ്ങേണ്ടി വരുന്നതും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികാരം തീര്‍ക്കാന്‍ ഇറങ്ങിത്തിരിക്കുന്ന താരത്തെയുമാണ് ടീസറില്‍ കാണാനാവുക.

Pathaan teaser in twitter trending: ജോണ്‍ എബ്രഹാമിന്‍റെ കഥാപാത്രത്തോട്‌ ഷാരൂഖിന്‍റെ കഥാപാത്രം ഏറ്റുമുട്ടുന്നതും ടീസറില്‍ കാണാം. ബോള്‍ഡ് ലുക്കില്‍ ദീപിക പദുകോണും ടീസറില്‍ മിന്നി മറയുന്നുണ്ട്. മികച്ച ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയതാണ്‌ 1.24 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. ഷാരൂഖ് ഖാനും, 'പത്താനും', 'പത്താന്‍' ടീസറും ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരിക്കുകയാണിപ്പോള്‍.

Pathaan release: ബോളിവുഡില്‍ 30 വര്‍ഷങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ താരം 'പത്താന്‍' വിശേഷങ്ങള്‍ പങ്കുവച്ച് ഇന്‍സ്‌റ്റഗ്രാം ലൈവില്‍ എത്തിയിരുന്നു. 2018ല്‍ പുറത്തിറങ്ങിയ 'സീറോ' എന്ന സിനിമയ്‌ക്ക് ശേഷമുള്ള ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് 'പത്താന്‍'. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം 2023 ജനുവരി 25നാണ് തിയേറ്ററുകളിലെത്തുക. പ്രധാനമായും ഹിന്ദിയിലൊരുങ്ങുന്ന ചിത്രം തമിഴ്‌, തെലുഗു എന്നീ ഭാഷകളിലും റിലീസിനെത്തും.

Pathaan OTT streaming: ആമസോണ്‍ പ്രൈം വീഡിയോ ആണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വന്‍ തുകയ്‌ക്കാണ് 'പത്താന്‍റെ' ഒടിടി സ്‌ട്രീമിംഗ്‌ അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കിയത്‌ എന്നാണ് റിപ്പോര്‍ട്ടുകള്‍. 200 കോടി രൂപയ്‌ക്കാണ് ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്‌സ്‌ ആമസോണ്‍ പ്രൈം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Shah Rukh Khan Deepika movies: ഷാരൂഖ് ഖാനും ദീപികയും ഇതാദ്യമായല്ല ഒന്നിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള നാലാമത്തെ ചിത്രമാണ് 'പത്താന്‍'. 'ഓം ശാന്തി ഓം', 'ഹാപ്പി ന്യൂ ഇയര്‍', 'ചെന്നൈ എക്‌സ്‌പ്രസ്‌' എന്നിവയാണ് ഇരുവരും ഒന്നിച്ചഭിനയിച്ച മറ്റു ചിത്രങ്ങള്‍. 'പത്താന്‍' കൂടാതെ താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രത്തിലും ദീപിക വേഷമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Shah Rukh Khan latest movies: തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകന്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ജവാനില്‍' ദീപിക പദുകോണ്‍ അതിഥി വേഷത്തിലെത്തുമെന്നാണ് സൂചന. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ 2023 ജൂണ്‍ 2ന്‌ തിയേറ്ററുകളിലെത്തും. രാജ്‌കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഡുങ്കി' ആണ് താരത്തിന്‍റെ മറ്റൊരു പുതിയ പ്രോജക്‌ട്‌. 'ഡുങ്കി'യില്‍ തപ്‌സി പന്നുവാണ് ഷാരൂഖിന്‍റെ നായികയായി എത്തുക.

Also Read: തായ്‌കൊണ്ടോ മത്സര വിജയിയായി അബ്രാം ഖാന്‍ ; മകന് സ്‌നേഹ ചുംബനം നല്‍കി ഷാരൂഖ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.