Asif Ali movie Kotthu: ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി സിബി മലയില്‍ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് 'കൊത്ത്'. സെപ്‌റ്റംബര്‍ 23ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒക്‌ടോബര്‍ 28ന് നെറ്റ്‌ഫ്ലിക്‌സിലും റിലീസ് ചെയ്‌തിരുന്നു. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയതോടെ സിനിമയെ കുറിച്ചും ആസിഫ് അലിയുടെ പ്രകടനത്തെ കുറിച്ചുമുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
Hareesh Peradi facebook post: 'കൊത്ത്' കണ്ട് സിനിമയെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സമകാലിക കേരള രാഷ്‌ട്രീയത്തിന്‍റെ കള്ളത്തരം ഉറക്കെ വിളിച്ചു പറയുന്ന ഒന്നാന്തരം കലാസൃഷ്‌ടിയാണ് 'കൊത്ത്' എന്നാണ് നടന്‍റെ അഭിപ്രായം. സജീവ രാഷ്‌ട്രീയത്തിൽ ഏര്‍പ്പെട്ടവരുടെ കുടുംബം നിർബന്ധമായും കാണേണ്ട സിനിമയാണിതെന്നും ഹരീഷ് പേരടി ഫേസ്‌ബുക്കില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
Hareesh Peradi praises Kotthu: 'കൊത്ത് കണ്ടു.... സമകാലിക കേരള രാഷ്‌ട്രീയത്തിന്‍റെ കള്ളത്തരം ഉറക്കെ വിളിച്ചു പറയുന്ന ഒന്നാന്തരം കലാ സൃഷ്‌ടി... എല്ലാ രാഷ്‌ട്രീയ കൊലപാതകളിലും ഒരു നേതാവിന്‍റെ മക്കളും കൊല്ലപെടുന്നില്ലെന്നും കൊല്ലപെടുന്നവർ മുഴുവൻ നേതാക്കൻമാർ അന്ധ വിശ്വാസികളാക്കി മാറ്റിയ സാധാരണ പാർട്ടി അടിമകളാണെന്നും ഉറക്കെ പറയുന്ന സിനിമ...
സജീവ രാഷ്‌ട്രീയത്തിൽ ഏർപ്പെട്ട മക്കളുള്ള കുടുംബങ്ങൾ നിർബന്ധമായും കാണേണ്ട സിനിമ... സിബി സാർ നിങ്ങളിപ്പോഴും മലയാളി മനസ്സിനെ വേട്ടയാടുന്ന സംവിധായകനാണ്... കലാ സലാം.. രാഷ്‌ട്രീയമായി ചായ്‌വുള്ള ഒരു കസാരയിൽ ഇരിക്കുമ്പോഴും ഇങ്ങനെയൊരു സിനിമ നിർമ്മിച്ചതിന് രഞ്ജിയേട്ടനും മനുഷ്യത്വ സലാം...
ജീവിതം ജീവിച്ച് തീർക്കാനുള്ളതാണ് അല്ലാതെ കൊന്ന് തീർക്കാനുള്ളതല്ല എന്ന് ഉറക്കെ പറഞ്ഞ സിനിമയുടെ രചിയിതാവ് ഹേമന്ദിനും ജീവിത സലാം... ഈ സിനിമ കാണുക എന്നത് തന്നെ ഒരു മനുഷ്യത്വമുള്ള രാഷ്‌ട്രീയ പ്രവർത്തനമാണ്... സാംസ്‌കാരിക പ്രവർത്തനമാണ്.' -ഹരീഷ് പേരടി കുറിച്ചു.
Also Read: 29ാമത്തെ വയസില്‍ മോഹന്‍ലാല്‍ ചെയ്‌തത് മറ്റാര്‍ക്കും കഴിയില്ല; താരരാജാവിനെ കുറിച്ച് സിബി മലയില്‍