ETV Bharat / entertainment

'അമ്മാ ഡാ'; പിടികിട്ടാപ്പുള്ളി ആയാലും വിജയ്‌ ബാബു അമ്മയില്‍ കാണും ; പരിഹസിച്ച് ഹരീഷ്‌ പേരടി - Vijay Babu escaped to Georgia

Hareesh Peradi against AMMA: തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർതൃത്വമാണ് താര സംഘടനയായ അമ്മയുടേതെന്ന് ഹരീഷ്‌ പേരടി

Hareesh Peradi against AMMA  പിടികിട്ടാപുള്ളി ആയാലും വിജയ്‌ ബാബു അമ്മയില്‍ കാണും  പരിഹസിച്ച് ഹരീഷ്‌ പേരടി  അമ്മാ ഡാ  AMMA and Vijay Babu  Hareesh Peradi against Shammy Thilakan  Vijay Babu escaped to Georgia  Vijay Babu passport cancelled
'അമ്മാ ഡാ'; പിടികിട്ടാപുള്ളി ആയാലും വിജയ്‌ ബാബു അമ്മയില്‍ കാണും; പരിഹസിച്ച് ഹരീഷ്‌ പേരടി
author img

By

Published : May 22, 2022, 5:07 PM IST

Hareesh Peradi against AMMA: താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ്‌ പേരടി. പുതുമുഖ നടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ്‌ ബാബുവിനെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് അമ്മയ്‌ക്കെതിരെ ഹരീഷ്‌ പേരടി രംഗത്തെത്തിയത്‌. രാജ്യം പാസ്‌പോര്‍ട്ട്‌ റദ്ദാക്കി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്‌ ബാബുവിന് അമ്മയില്‍ അംഗത്വമുണ്ടാകുമെന്ന് നടന്‍ പരിഹസിച്ചു.ഫേസ്‌ബുക്കിലൂടെയായിരുന്നു ഹരീഷ്‌ പേരടിയുടെ പ്രതികരണം.

Hareesh Peradi against Shammy Thilakan: 'രാജ്യം പാസ്പോർട്ട് റദ്ദാക്കി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് അമ്മയില്‍ മെമ്പർഷിപ്പുണ്ടാകും... പക്ഷേ മീറ്റിങ് മൊബൈലിൽ ചിത്രീകരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കുമുന്നിൽ ഹാജരായേ പറ്റൂ... കാരണം അച്ചടക്കമില്ലാതെ ഞങ്ങൾക്ക് മുന്നോട്ടുപോവാൻ പറ്റില്ല.. അമ്മ ഡാ...സംഘടന...ഡാ.. ഇത് മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല.. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർതൃത്വമാണ്... ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്.. പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക..' - ഹരീഷ്‌ പേരടി കുറിച്ചു.

Also Read: വിജയ് ബാബു ജോർജിയയിലേക്ക് കടന്നു: റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും

Vijay Babu escaped to Georgia : അതേസമയം വിജയ്‌ ബാബു ദുബായില്‍ നിന്നും ജോര്‍ജിയയിലേയ്‌ക്ക് കടന്നതായാണ് സൂചന. പാസ്‌പോര്‍ട്ട്‌ റദ്ദാക്കിയ സാഹചര്യത്തിലാണ് വിജയ്‌ ബാബു ജോര്‍ജിയയിലേയ്‌ക്ക് രക്ഷപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജിയ.

  • " class="align-text-top noRightClick twitterSection" data="">

Vijay Babu passport cancelled: കഴിഞ്ഞ ദിവസം പൊലീസിന് മുന്നില്‍ ഹാജരാകുമെന്ന് വിജയ്‌ ബാബു നേരത്തെ അയച്ച മെയിലില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതില്‍ വിട്ടുവീഴ്‌ച വരുത്തിയതിനെ തുടര്‍ന്ന് വിദേശകാര്യമന്ത്രാലയമാണ് അദ്ദേഹത്തിന്‍റെ പാസ്‌പോര്‍ട്ട്‌ റദ്ദാക്കിയത്‌. കൊച്ചി സിറ്റി പൊലീസ്‌ കേന്ദ്രത്തിന് നല്‍കിയ അപേക്ഷയെ തുടര്‍ന്നായിരുന്നു നടപടി.

പാസ്‌പോര്‍ട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് സിറ്റി പൊലീസ്‌ കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു വ്യക്തമാക്കിയിരുന്നു. വിജയ്‌ ബാബുവിനെതിരെ ഉടന്‍ റെഡ്‌ കോര്‍ണര്‍ നോട്ടിസ്‌ പുറപ്പെടുവിക്കുമെന്നും പൊലീസ്‌ അറിയിച്ചു. നടി പരാതി നല്‍കിയതിന് പിന്നാലെയാണ് വിജയ്‌ ബാബു ദുബായിലേയ്‌ക്ക് കടന്നത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.