Hareesh Peradi reacts on love murder: പ്രണയം രാഷ്‌ട്രീയമാണെന്നും അത് കുട്ടികൾ ശരിയായ രീതിയിൽ പഠിക്കണമെന്നും നടന്‍ ഹരീഷ് പേരടി. പ്രണയം പാഠ്യ പദ്ധതിയിൽ ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും നടന്‍ പറയുന്നു. പ്രണയം പഠിക്കാത്തവന് പ്രണയിക്കാൻ അവകാശമില്ലെന്നും ഹരീഷ് പേരടി വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="">
Hareesh Peradi Facebook post: കണ്ണൂരിലെ വിഷ്‌ണു പ്രിയയുടെയും പാറശാലയിലെ ഷാരോണിന്‍റെയും കൊലപാതകളെ ചൂണ്ടികാട്ടി ഫേസ്‌ബുക്കിലൂടെ പ്രതികരിച്ച് രംഗത്തെത്തുകയായിരുന്നു ഹരീഷ് പേരടി. 'പ്രണയിക്കാൻ അറിയാത്ത ഒരുത്തൻ കാമുകിയെ വെട്ടികൊല്ലുന്നു... പ്രണയിക്കാൻ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു... പ്രണയം പാഠ്യ പദ്ധതിയിൽ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... പ്രണയം രാഷ്‌ട്രീയമാണ്.. അത് കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവു...
പ്രണയമില്ലാത്തവർക്ക് നല്ല അയൽപക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്‌ട്രവും നല്ല ലോകവും ഉണ്ടാക്കാൻ പറ്റില്ല... പ്രണയത്തെ പഠിക്കുമ്പോൾ മാത്രമേ നിങ്ങൾ ആധുനിക മനുഷ്യനാവുന്നുള്ളു... ശാസ്‌ത്രത്തെ മനസ്സിലാക്കാൻ പോലും പ്രണയം അത്യാവശ്യമാണ്... ദൈവവും ദൈവമില്ലായ്‌മയും പ്രണയമാണ്...
പ്രണയമില്ലാതെ മനുഷ്യൻ എന്ന ജന്തുവിന് ജീവിക്കാൻ പറ്റില്ലാ... പക്ഷേ പ്രണയം സ്വകാര്യ സ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും അവൻ, അവൾ പഠിച്ചേ പറ്റു... പ്രണയം പഠിക്കാത്തവന് പ്രണയിക്കാൻ അവകാശമില്ല എന്നും അവൻ, അവൾ പഠിച്ചേ മതിയാകു.'-ഹരീഷ് പേരടി കുറിച്ചു.
Also Read: 'കേരള രാഷ്‌ട്രീയത്തിന്‍റെ കള്ളത്തരം ഉറക്കെ വിളിച്ചു പറയുന്ന കൊത്ത്': കുറിപ്പുമായി ഹരീഷ് പേരടി