നടി ഹന്‍സിക മോട്‌വാനിയുടെ വിവാഹ ദിനമാണ് ഇന്ന്. ഡിസംബര്‍ നാലിന് രാജസ്ഥാനിലെ ജയ്‌പൂരിലുള്ള കൊട്ടാരത്തില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ബിസിനസുകാരനായ സുഹൈല്‍ കതൂരിയയാണ് വരന്‍. മുംബൈയിലെ വ്യവസായിയും ഹന്‍സികയുടെ ബിസിനസ് പങ്കാളിയുമാണ് സുഹൈല്‍ കതൂരിയ.
- " class="align-text-top noRightClick twitterSection" data="
">
വിവാഹ വേളയില്‍ ഹന്‍സികയുടെ വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളുടെ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തന്‍റെ വിവാഹാഘോഷങ്ങളുടെ ചിത്രങ്ങള്‍ താരം ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയാക്കിയിട്ടുണ്ട്. സുഹൈലും തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ വിവാഹാഘോഷ വീഡിയോകളും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
ഹന്‍സികയുടെ ഫാന്‍ പേജുകളിലും ഇതിന്‍റെ വീഡിയോ പ്രചരിക്കുകയാണ്. ഇപ്പോഴിതാ വിവാഹാഘോഷത്തിന്‍റെ ഭാഗമായുള്ള സൂഫി നൈറ്റിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അതി സുന്ദരിയായി രാജ കുമാരിയെ പോലെ ഒരുങ്ങിയെത്തിയ ഹന്‍സിക സൊഹൈലിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഗോള്‍ഡന്‍ നിറമുള്ള വേഷമാണ് ഹന്‍സികയും സുഹൈലും ധരിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
വിവാഹത്തിന് മുന്നോടി ആയുള്ള മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന വസ്‌ത്രത്തില്‍ ഹന്‍സികയും പീച്ച് നിറത്തിലുള്ള വസ്‌ത്രത്തില്‍ സുഹൈലും ചടങ്ങില്‍ തിളങ്ങി. ഹന്‍സിക-സുഹൈല്‍ വിവാഹത്തിന്‍റെ ചിത്രീകരണ അവകാശം ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാര്‍ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
പാരീസിലെ ഈഫിള്‍ ടവറിന് മുന്നില്‍ വച്ചാണ് ഹന്‍സികയെ സൊഹൈല്‍ പ്രൊപ്പോസ് ചെയ്‌തത്. പ്രൊപ്പോസ് ചെയ്യുന്ന ചിത്രം പങ്കുവച്ച് കൊണ്ടാണ് തന്‍റെ ജീവിത പങ്കാളിയെ ഹന്‍സിക ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ താരം തന്നെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. നവംബറിലായിരുന്നു ഹന്‍സിക തന്‍റെ വിവാഹ പ്രഖ്യാപനം നടത്തിയത്.