ധനുഷിനൊപ്പം സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പില്‍ സംവിധായകന് എച്ച് വിനോദ്. 'നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിനോദിന്റെ പുതിയ സിനിമയില്‍ ധനുഷ് നായകനായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാകും ഇതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കമല്‍ ഹാസനെ നായകനാക്കി എച്ച് വിനോദ് സിനിമ ഒരുക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 'കെഎച്ച് 233' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന് ശേഷമാകും ധനുഷ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.
അതേസമയം അജിത് നായകനായെത്തുന്ന തുനിവ് ആണ് എച്ച് വിനോദിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായെത്തുക. പാന്‍ ഇന്ത്യന്‍ റിലീസായൊരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുക.