Guru Somasundaram new movie: ബേസില്‍ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങിയ 'മിന്നല്‍ മുരളി'ക്ക് ശേഷം വീണ്ടും മലയാളത്തില്‍ തിളങ്ങാനൊരുങ്ങി ഗുരു സോമസുന്ദരം. 'മിന്നല്‍ മുരളി'യില്‍ ശ്രദ്ധേയമായ വേഷം ചെയ്‌ത് ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ച നടന്‍ കൂടിയാണദ്ദേഹം. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന 'ഹയ' എന്ന മലയാള സിനിമയിലാണ് ഗുരു സോമസുന്ദരം ഇനി അഭിനയിക്കുക.
Haya movie stars: സാമൂഹിക പ്രാധാന്യമുള്ള ഒരു കാമ്പസ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ലാല്‍ ജോസ്, ജോണി ആന്‍റണി, ശ്രീകാന്ത് മുരളി, ശ്രീ ധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, ബിജു പപ്പന്‍, ശ്രീരാജ്, അശ്വിന്‍, അപര്‍ണാ ജനാര്‍ദനന്‍, ലയ സിംസണ്‍, ജോര്‍ഡി പൂഞ്ഞാര്‍, ശ്രീജ അജിത്ത് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കും. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
Haya movie cast and crew: സിക്‌സ് സില്‍വര്‍ സോള്‍സ് സ്‌റ്റുഡിയോ പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ മനോജ് ഭാരതി ആണ് തിരക്കഥ. ജിജു സണ്ണി ആണ് ഛായാഗ്രഹണം. അരുണ്‍ തോമസ് എഡിറ്റിങും നിര്‍വഹിക്കും. മസാല കോഫി എന്ന ബാന്‍ഡിന്‍റെ അമരക്കാരനായ വരുണ്‍ സുനിലാണ് സംഗീതം.
Haya shooting: നിലവില്‍ സിനിമയുടെ ചിത്രീകരണം നടന്നു വരികയാണ്. മൈസൂര്‍, നിലമ്പൂര്‍, കൊച്ചി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.
Also Read: ടൂ സ്‌റ്റേറ്റ്‌സ് നടന്‍ ശിവ സുബ്രഹ്മണ്യം അന്തരിച്ചു