Gopi Sunder Amrutha relationship: സംഗീത സംവിധായകന്‍ ഗോപി സുന്ദറും അമൃത സുരേഷും ഒന്നിക്കുന്നു? ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഗോപി സുന്ദര്‍ തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
Gopi Sunder Amrutha Suresh selfie: 'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേയ്‌ക്ക്..' എന്ന അടിക്കുറിപ്പോടു കൂടിയാണ് അമൃതയും ഒന്നിച്ചുള്ള ചിത്രം അദ്ദേഹം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. ഗോപി സുന്ദറുടെ നെഞ്ചോടു ചേര്‍ന്നു നില്‍ക്കുന്ന അമൃതയെയാണ് ചിത്രത്തില്‍ കാണാനാവുക. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഇതിന് പിന്നാലെ ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും രംഗത്തെത്തി.
- " class="align-text-top noRightClick twitterSection" data="
">
'മൈന്‍' എന്നാണ് പോസ്‌റ്റിന് താഴെ അമൃതയുടെ സഹോദരി അഭിരാമി കുറിച്ചത്. 'നിങ്ങളെ രണ്ടു പേരെയുമോര്‍ത്ത് വളരെ സന്തോഷം! ഇത് മനോഹരവും ആഴമേറിയതും പവിത്രമായതുമായ ഒന്നിന്‍റെ തുടക്കമാകട്ടെ. ഈ പ്രത്യേക ദിവസം നിങ്ങള്‍ക്കൊപ്പമുണ്ടായതില്‍ വളരെ സന്തോഷം.' -ഇപ്രകാരമാണ് അമൃതയുടെ സുഹൃത്ത് അപര്‍ണ മള്‍ബറി കുറിച്ചത്. ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അപര്‍ണ.
Gopi Sunder and Amrutha in gossips: 'നിങ്ങള്‍ തമ്മില്‍ പ്രണയത്തിലാണോ?', 'അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ..', ,മികച്ച തെരഞ്ഞെടുപ്പ്... രണ്ടു പേരെയും ദൈവം അനുഗ്രഹിക്കും. ഒരുപാട് സന്തോഷം.', 'പ്രണയം അതിര്‍വരമ്പുകളെ അഗാതമായി ചുംബിക്കുന്നു..' -തുടങ്ങി നിരവധി കമന്‍റുകളാണ് ചിത്രത്തിന് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതിന് മുമ്പും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മൂന്ന് ആഴ്‌ച മുമ്പ് ഗോപി സുന്ദറിന്‍റെ സ്‌റ്റുഡിയോയില്‍ ഗാനം റെക്കോഡ് ചെയ്യുന്ന വേളയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഗോപി സുന്ദര്‍ ഇന്‍സ്‌റ്റയില്‍ പങ്കുവച്ചിരുന്നു. ഗോപി സുന്ദറും ഒന്നിച്ചുള്ള നിരവധി നിമിഷങ്ങള്‍ അമൃതയും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. എന്തായാലും വരും ദിവസങ്ങളില്‍ ഇരുവരും തമ്മിലുള്ള ബന്ധത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.
Amrutha Suresh Bala divorce: നടന്‍ ബാലയുമായുള്ള വിവാഹ മോചനത്തിന്‍റെ പേരില്‍ അമൃത വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. കഴിഞ്ഞ വര്‍ഷം ബാല രണ്ടാമത് വിവാഹം കഴിച്ചപ്പോഴും അമൃത വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ ഗോപി സുന്ദറിനൊപ്പമുള്ള ഗോസിപ്പു കോളങ്ങിലാണ് അമൃത നിറഞ്ഞുനില്‍ക്കുന്നത്.
Gopi Sundar family: നേരത്തെ ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രങ്ങളും ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അന്ന് അഭയക്കൊപ്പമാണ് ഗോപി സുന്ദര്‍ ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞുനിന്നത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഗോപി സുന്ദര്‍ മറ്റ് സ്‌ത്രീകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുന്നത് ആരാധകരെ ചൊടിപ്പിക്കാറുണ്ട്.
Gopi Sundar x: പ്രിയ ആണ് ഗോപി സുന്ദറുടെ മുന്‍ ഭാര്യ. ഇരുവരും നിയമപരമായി വേര്‍പിരിയാനുള്ള നടപടി ക്രമങ്ങള്‍ കോടതിയില്‍ നിലനില്‍ക്കുകയാണ്. മാധവും യാധവുമാണ് മക്കള്‍.
Gopi Sundar Amrutha career: 'നോട്ട്‌ബുക്ക്' എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിക്കൊണ്ടാണ് ഗോപി സുന്ദറിന്‍റെ കരിയറിലേയ്‌ക്കുള്ള തുടക്കം. ഐഡിയ സ്‌റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അമൃത സുരേഷ് പിന്നീട് പിന്നണി ഗാന ലോകത്ത് സജീവമായി. ബിഗ് ബോസ് സീസണ്‍ 2ലും അമൃത പങ്കെടുത്തിരുന്നു.
Also Read: എക്‌സ് എവിടെ എന്ന് ചോദിച്ചയാളുടെ അച്ഛന് വിളിച്ച് ഗോപി സുന്ദർ