ETV Bharat / entertainment

വിജയ് ചിത്രം 'ലിയോ' പൂജ റിലീസ്; കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

author img

By

Published : Jun 4, 2023, 10:42 AM IST

ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ കഴിഞ്ഞ ആറു ചിത്രങ്ങളും മണിരത്നത്തിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' ഒന്നും രണ്ടും ഭാഗങ്ങളും കേരളത്തില്‍ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു

sitara  വിജയ് ചിത്രം ലിയോ  ലിയോ  ഗോകുലം മൂവീസ്  ശ്രീ ഗോകുലം മൂവീസ്  ലിയോ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്  ലിയോ വിതരണാവകാശം  ലോകേഷ് കനകരാജ്  വിജയ്‌ ലോകേഷ് കനകരാജ് ലിയോ  Leo  Vijay movie Leo  leo distribution rights in Kerala  Gokulam Movies  Shree Gokulam Movies  Leo in theaters soon  leo movie  leo release  vijay new movie  Lokesh Kanagaraj  Lokesh Kanagaraj vijay movie  vijay Lokesh Kanagaraj leo movie
വിജയ് ചിത്രം 'ലിയോ'; കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലിയോ'. വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. റെക്കോർഡ് തുകയ്‌ക്കാണ് വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കിയത്.

16 കോടി രൂപയ്‌ക്കാണ് ഗോകുലം മൂവീസ് ചിത്രത്തിന്‍റെ വിതരണാവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന തുകയ്‌ക്ക് കേരളത്തില്‍ വിതരണത്തിന് എത്തുന്ന ഇതരഭാഷ ചിത്രമായിരിക്കും 'ലിയോ' എന്നാണ് റിപ്പോർട്ടുകൾ. അഞ്ച് പ്രധാന വിതരണക്കാർ ചിത്രം കേരളത്തിലെത്തിക്കാന്‍ മത്സരത്തില്‍ ഉണ്ടായിരുന്നെങ്കിലും വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കുകയായിരുന്നു.

പൂജ അവധികളോടനുബന്ധിച്ച് ഈ വർഷം ഒക്‌ടോബര്‍ 19ന് 'ലിയോ' തിയേറ്ററുകളില്‍ റിലീസിനെത്തും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന ഇതരഭാഷ ചിത്രവുമാകും 'ലിയോ'. മണിരത്നം സംവിധാനത്തില്‍ പുറത്തുവന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' ഒന്നും രണ്ടും ഭാഗങ്ങള്‍ കേരളത്തില്‍ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു.

ALSO READ: തമിഴ് സിനിമ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഓവർസീസ് തുക നേടി ‘ലിയോ’

കൂടാതെ തമിഴിലെ മുന്‍നിര നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ കഴിഞ്ഞ ആറു ചിത്രങ്ങളും ശ്രീകോകുലം മൂവീസ് തന്നെയായിരുന്നു കേരളത്തിലെത്തിച്ചത്. അതേസമയം ലോകേഷ് കനകരാജ് വിജയ്‌യുമായി കൈകോർക്കുന്ന രണ്ടാമത്തെ സിനിമയാണ് 'ലിയോ'. ‘മാസ്റ്റർ’ ആണ് ഇരുവരും ഒന്നിച്ച ആദ്യ സിനിമ.

ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ച ചിത്രത്തില്‍ വിജയ് സേതുപതിയാണ് പ്രതിനായക വേഷത്തില്‍ എത്തിയത്. ഇപ്പോഴിതാ ലോകേഷ് കനകരാജ്- വിജയ്‌ ഹിറ്റ് കോംബോ വീണ്ടും എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്. ലളിത് കുമാറിന്‍റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസും ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്‌സും ചേര്‍ന്നാണ് 'ലിയോ' നിര്‍മിക്കുന്നത്.

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, മിഷ്‌കിന്‍, ഗൗതം മേനോന്‍, ബാബു ആന്‍റണി, മാത്യൂ തോമസ് തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. ഹിറ്റ് പാട്ടുകളുടെ അമരക്കാരന്‍ അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മനോജ് പരമഹംസയാണ്.

ചിത്രത്തിന്‍റെ അടുത്ത അപ്‌ഡേറ്റ് വിജയ്‌യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22ന് പുറത്തുവിടുമെന്ന് സിനിമയുടെ നിര്‍മാതാവായ ലളിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം 'കൈദി', 'വിക്രം' എന്നീ സിനിമകള്‍ പോലെ 'ലിയോ'യും ലോകേഷ് കനകരാജ് യുണിവേഴ്‌സില്‍ ഉള്‍പ്പെടുമോ എന്നാണ് സിനിമാസ്വാദകർ ഉയർത്തുന്ന പ്രധാന സംശയം. എന്നാല്‍ ഇതിനെല്ലാമുള്ള ഉത്തരം പിന്നീട് അറിയിക്കുമെന്നാണ് സംവിധായകന്‍റെ പക്ഷം. കമല്‍ ഹാസന്‍ നായകനായി എത്തിയ ചിത്രം 'വിക്ര'മിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ലിയോ'.

ALSO READ: കൊടുംതണുപ്പില്‍ തോളോടുതോൾ ചേർന്ന് ഒരു ഷൂട്ടിങ് ക്ര്യൂ ; 'ലിയോ'യുടെ കശ്‌മീർ ഷെഡ്യൂള്‍ വീഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.