ചോളൻമാരുടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമ ലോകവും ആരാധകരും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഏപ്രിൽ 28ന് സിനിമ തീയറ്ററുകളിൽ റിലീസിനെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മണിരത്നത്തിൻ്റെ സംവിധാനത്തിൽ എത്തുന്ന ചോളരാജ്യത്തിൻ്റെയും, ചോളൻമാരുടെയും കഥപറയുന്ന സിനിമയുടെ ആദ്യ ഭാഗമായ ‘പൊന്നിയിൻ സെൽവൻ’ (ps1) ആരാധകർ ഏറ്റെടുത്തിരുന്നു. രണ്ടു ഭാഗങ്ങളായി വരുന്ന സിനിമയുടെ രണ്ടാം ഭാഗത്തിലെ ഒരു ഗാനത്തിൻ്റെ ഗ്ലിംപ്‌സാണ് ഇപ്പോൾ പുറത്തു വന്നത്. പുതിയ ഗാനത്തിൻ്റെ റിലീസ് അറിയിച്ചു കൊണ്ടാണ് ലൈക്ക പ്രൊഡക്‌ഷൻസ് ഗ്ലിംപ്‌സ് പുറത്തു വിട്ടത്.
ചിത്രത്തിലെ കുന്ദവൈ ദേവിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തൃഷയും, വന്തിയതേവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാർത്തിയും ചേർന്ന് അഭിനയിക്കുന്ന ‘അഗ നഗ’ ഗാനമാണ് പുറത്തു വിടാൻ തീരുമാനിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്‌ണൻ്റെ രചനയിൽ എആര്‍ റഹ്‌മാന്‍ ഒരുക്കിയ പാട്ട് ശക്തിശ്രീ ഗോപാലനാണ് ആലപിച്ചിരിക്കുന്നത്. ഒരു തോണി പുഴയിലൂടെ ഒഴുകി പോകുന്നതും, ആകാശത്തിലൂടെ കിളികൾ പറന്നുയരുന്നതും, പൊന്നി നദിയുടെ ഒഴുക്കും കാണിച്ചുകൊണ്ടാണ് ഗ്ലിംപ്‌സ് തുടങ്ങുന്നത്. രണ്ടുപേർ കുതിരപ്പുറത്ത് യാത്ര ചെയ്യുന്നതിൻ്റെയും, അവസാനം കാർത്തിയും തൃഷയും മുഖത്തോടു മുഖം നോക്കി നിൽക്കുന്നതുമാണ് പുറത്തു വിട്ട ഗ്ലിംപ്‌സിലെ രംഗങ്ങൾ.
-
Into the world of music and love!
— Lyca Productions (@LycaProductions) March 19, 2023 " class="align-text-top noRightClick twitterSection" data="
Here's a glimpse of @Karthi_Offl & @trishtrashers in #AgaNaga #RuaaRuaa #Aganandhe #Akamalar #Kirunage.
Full song releasing tomorrow, at 6 PM.#PS2 #ManiRatnam @arrahman @madrastalkies_ @LycaProductions @Tipsofficial @IMAX @primevideoIN pic.twitter.com/sSZ7xOAOMN
">Into the world of music and love!
— Lyca Productions (@LycaProductions) March 19, 2023
Here's a glimpse of @Karthi_Offl & @trishtrashers in #AgaNaga #RuaaRuaa #Aganandhe #Akamalar #Kirunage.
Full song releasing tomorrow, at 6 PM.#PS2 #ManiRatnam @arrahman @madrastalkies_ @LycaProductions @Tipsofficial @IMAX @primevideoIN pic.twitter.com/sSZ7xOAOMNInto the world of music and love!
— Lyca Productions (@LycaProductions) March 19, 2023
Here's a glimpse of @Karthi_Offl & @trishtrashers in #AgaNaga #RuaaRuaa #Aganandhe #Akamalar #Kirunage.
Full song releasing tomorrow, at 6 PM.#PS2 #ManiRatnam @arrahman @madrastalkies_ @LycaProductions @Tipsofficial @IMAX @primevideoIN pic.twitter.com/sSZ7xOAOMN
സിനിമയിൽ ഏവരുടെയും ഹൃദയം കവർന്നവരാണ് കുശാഗ്ര ബുദ്ധിക്കാരിയായ കുന്ദവൈ ദേവിയും, സാമർഥ്യ ശാലിയായ വന്തിയതേവനും. ഇരുവരുടെയും ഉള്ളിൽ പ്രണയം ഉടലെടുക്കാനുള്ള സാധ്യത സിനിമയുടെ ആദ്യ ഭാഗത്തിലെ പ്രേക്ഷകർക്ക് കാട്ടിത്തരുന്നുണ്ട്. കുന്ദവൈ ദേവിയുടെ നിർദേശപ്രകാരമാണ് സിനിമയിൽ വന്തിയതേവൻ പൊന്നിയിൻ സെൽവനെ കാണാനായി യാത്രത്തിരിക്കുന്നത്. തിങ്കളാഴ്‌ച വൈകിട്ട് ആറ് മണിക്ക് മുഴുവൻ ഗാനവും റിലീസ് ചെയ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.
ഈ അടുത്ത് പുറത്തുവിട്ട, തൃഷ കാർത്തിയുടെ കഴുത്തിൽ വാൾ വച്ച് നിൽക്കുന്ന ചിത്രത്തിലെ ഒരു പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു. അതിനുമുന്നേ ‘ps2’ൽ തൻ്റെ കഥാപാത്രത്തിന് മരണം വരെ സംഭവിച്ചേക്കാം എന്നു പറഞ്ഞ് ജയം രവി ആരാധകരെ ഭയപ്പെടുത്തിയിരുന്നു. ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭഗമായി പുറത്തിറങ്ങിയ വീഡിയോയിലാണ് സിനിമയിൽ പൊന്നിയിൻ സെൽവൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയം രവി ഇപ്രകാരം പറഞ്ഞത്.
also read: പൊന്നിയിൻ സെൽവൻ 2 അണിയറ ദൃശ്യങ്ങൾ പുറത്തുവിട്ട് നിർമാതാക്കൾ
ജയറാം, കാർത്തി, ജയം രവി, വിക്രം എന്നിവരും പ്രൊമോഷൻ വീഡിയേയുടെ ഭാഗമാണ്. നിങ്ങൾ ഇതു വരെ കാണാത്ത ദൃശ്യങ്ങളായിരിക്കും പൊന്നിയിൻ സെൽവനിൽ കാണാൻ പോകുന്നത് എന്നാണ് കാർത്തി വീഡിയേയിൽ പറയുന്നത്. കൽക്കി കൃഷ്‌ണമൂർത്തി 1950 കളിൽ നോവലായി പ്രസിദ്ധീകരിച്ച ‘പൊന്നിയിൻ സെൽവൻ’ എന്ന കൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പ്രശസ്‌ത സംവിധായകൻ മണിരത്‌നം പൊന്നിയിൻ സെൽവൻ സിനിമയാക്കിയത്. പാർത്ഥിപൻ, വിക്രം പ്രഭു, ലാൽ, പ്രകാശ് രാജ്, ശരത് കുമാർ, പ്രഭു, റഹ്‍മാൻ, എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.
also read: 'മനസിലും പൂക്കാലം'; 'ഹ്യൂമൺസ് ഓഫ് പൂക്കാലം' സിനിമയിലെ ആദ്യഗാനം പുറത്ത്