Naatu Naatu fever has taken across the globe: ഈ വര്‍ഷം ഓസ്‌കറില്‍ മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ട 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു'വിന് ലോകമൊട്ടാകെ ആരാധകരാണ്. 'ആര്‍ആര്‍ആര്‍' ടീമും ആരാധകരും, ഓസ്‌കര്‍ നേടിയതിന്‍റെ ആഘോഷത്തിലുമാണ്. ഇപ്പോഴിതാ ജര്‍മന്‍ എംബസിയും ഇതില്‍ പങ്കുചേരുകയാണ്.
German Ambassador shakes a leg on Naatu: ഡല്‍ഹിയിലെ തെരുവില്‍ എംബസിയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം 'നാട്ടു നാട്ടു'വിന് നൃത്തച്ചുവടുകള്‍ വയ്‌ക്കുന്ന ജർമൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംഘം ചെങ്കോട്ടയ്ക്ക് സമീപം ഫ്ലാഷ് മോബ് അവതരിപ്പിക്കുന്നതും 'നാട്ടു നാട്ടു'വിനൊത്ത് ചുവടുകള്‍ വയ്‌ക്കുന്നതുമാണ് വീഡിയോയില്‍.
German Ambassador posted the video on his Twitter handle: ജർമൻ അംബാസഡർ വീഡിയോ തന്‍റെ ട്വിറ്റർ ഹാൻഡിലില്‍ പങ്കുവച്ചിട്ടുണ്ട്. 'ജർമൻകാർക്ക് നൃത്തം ചെയ്യാൻ കഴിയില്ലേ? ഓസ്‌കർ 95ലെ 'നാട്ടു നാട്ടു'വിന്‍റെ വിജയം ഞാനും എന്‍റെ ഇൻഡോ-ജർമൻ ടീമും ആഘോഷിച്ചു. വളരെ മികച്ചതല്ല. പക്ഷേ രസകരമാണ് ! നന്ദി. ഇങ്ങനെ ഒരു ആശയത്തിന് ഞങ്ങളെ പ്രചോദിപ്പിച്ച കൊറിയന്‍ എംബസിക്ക് നന്ദി. രാം ചരണിനും 'ആര്‍ആര്‍ആര്‍' ടീമിനും അഭിനന്ദനങ്ങള്‍. എംബസി ചലഞ്ച് ആരംഭിച്ചിരിക്കുന്നു. ഇനി അടുത്തത് ആരാണ് ?' -ഡോ.ഫിലിപ്പ് അക്കര്‍മാന്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
-
Germans can't dance? Me & my Indo-German team celebrated #NaatuNaatu’s victory at #Oscar95 in Old Delhi. Ok, far from perfect. But fun!
— Dr Philipp Ackermann (@AmbAckermann) March 18, 2023 " class="align-text-top noRightClick twitterSection" data="
Thanks @rokEmbIndia for inspiring us. Congratulations & welcome back @alwaysRamCharan & @RRRMovie team! #embassychallange is open. Who's next? pic.twitter.com/uthQq9Ez3V
">Germans can't dance? Me & my Indo-German team celebrated #NaatuNaatu’s victory at #Oscar95 in Old Delhi. Ok, far from perfect. But fun!
— Dr Philipp Ackermann (@AmbAckermann) March 18, 2023
Thanks @rokEmbIndia for inspiring us. Congratulations & welcome back @alwaysRamCharan & @RRRMovie team! #embassychallange is open. Who's next? pic.twitter.com/uthQq9Ez3VGermans can't dance? Me & my Indo-German team celebrated #NaatuNaatu’s victory at #Oscar95 in Old Delhi. Ok, far from perfect. But fun!
— Dr Philipp Ackermann (@AmbAckermann) March 18, 2023
Thanks @rokEmbIndia for inspiring us. Congratulations & welcome back @alwaysRamCharan & @RRRMovie team! #embassychallange is open. Who's next? pic.twitter.com/uthQq9Ez3V
Netizens impressed by German Ambassador dance moves: നിരവധി അഭിനന്ദന കമന്‍റുകളാണ് വീഡിയോയ്‌ക്ക് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്.'അതിശയകരം!! മനുഷ്യ ഭാവത്തിന്‍റെ ഏറ്റവും വലിയ രൂപമാണ് നൃത്തം. എല്ലായിടത്തും 'നാട്ടു നാട്ടു'. എംബസി ചലഞ്ച്' - ഇപ്രകാരമാണ് ഒരു ഉപയോക്താവ് കുറിച്ചത്. 'ഹഹ...ഇതെത്ര മനോഹരമാണ്!!!'-മറ്റൊരാള്‍ കുറിച്ചു.
First Telugu song to be nominated in Original Song at Oscars: 95ാമത് ഓസ്‌കര്‍ അക്കാദമി അവാര്‍ഡില്‍ 'ഒറിജിനൽ സോംഗ്' വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെടുകയും അവാര്‍ഡ് നേടുകയും ചെയ്‌ത ആദ്യത്തെ തെലുഗു ഗാനമാണ് 'നാട്ടു നാട്ടു'. റിഹാന, ലേഡി ഗാഗ തുടങ്ങി പ്രമുഖരെ മറികടന്നാണ് 'നാട്ടു നാട്ടു' ഈ അംഗീകാരം നേടിയത്.
ഗായകരായ രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ, സംഗീത സംവിധായകൻ എം.എം കീരവാണി, സംവിധായകൻ എസ്.എസ് രാജമൗലി, താരങ്ങളായ ജൂനിയർ എൻടിആർ, രാം ചരൺ എന്നിവര്‍ ലോസ് ഏഞ്ചല്‍സില്‍ നടന്ന 2023ലെ ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങിൽ പങ്കെടുത്തിരുന്നു.
Also Read: 'നാട്ടു നാട്ടു'വിന് ചുവടുവച്ച് ദക്ഷിണ കൊറിയന്‍ അംബാസഡറും ജീവനക്കാരും ; ട്വീറ്റുമായി മോദി
More about Naatu Naatu: രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആറില്‍' കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. ചന്ദ്രബോസിന്‍റെ വരികള്‍ക്ക് എം.എം കീരവാണിയുടെ സംഗീതത്തില്‍, ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. പ്രേം രക്ഷിത് ആണ് 'നാട്ടു നാട്ടു'വിന്‍റെ കൊറിയോഗ്രാഫര്‍. ഗാന രംഗത്തില്‍ പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സായിരുന്നു രാം ചരണും ജൂനിയര്‍ എന്‍ടിആറും കാഴ്‌ചവച്ചത്.