ETV Bharat / entertainment

'കാതൽ കണ്ടു, നിങ്ങൾ നന്നായി ചെയ്‌തു'; സുധി കോഴിക്കോടിന് അഭിനന്ദനങ്ങളുമായി ഗൗതം വാസുദേവ് - Gautham Menon on kaathal

Gautham Vasudev Menon about Kaathal Movie: വളരെ ശക്തവും അതേസമയം സൂക്ഷ്‌മവുമായ ചിത്രമാണ് 'കാതൽ' എന്നും ഗൗതം വാസുദേവ് മേനോൻ.

കാതൽ  സുധി കോഴിക്കോട്  Gautham Menon on kaathal  actor Sudhi Kozhikode
Gautham Vasudev Menon
author img

By ETV Bharat Kerala Team

Published : Jan 9, 2024, 3:46 PM IST

മ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്‌ത ചിത്രമാണ് 'കാതൽ ദി കോർ'. പ്രസക്തമായ കഥാതന്തുവും ശക്തമായ രാഷ്‌ട്രീയവും പറയുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. അടുത്തിടെ 'കാതൽ' ഒടിടിയിലും പ്രദർശനം ആരംഭിച്ചു.

ഇതിന് പിന്നാലെ ചിത്രം കൂടുതൽ പേരിലേക്ക് എത്തുകയും വലിയ ചർച്ചകൾക്ക് വഴിവയ്‌ക്കുകയും ചെയ്‌തു. വിവിധ ചലച്ചിത്ര മേഖലകളിൽ നിന്നടക്കം നിരവധി പേരാണ് 'കാതലി'നെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയിരിക്കുകയാണ്. മറ്റാരുമല്ല, പ്രശസ്‌ത സംവിധായകനായ ഗൗതം വാസുദേവ് മേനോൻ തന്നെ.

  • " class="align-text-top noRightClick twitterSection" data="">

'കാതല്‍' സിനിമയിൽ സുപ്രധാന വേഷംചെയ്‌ത സുധി കോഴിക്കോടിന് മെസേജ് അയച്ചാണ് ഗൗതം വാസുദേവ് മേനോൻ അഭിനന്ദനം അറിയിച്ചത്. "ഹായ് സുധി, ഞാന്‍ സിനിമ കണ്ടു. വളരെ ഇഷ്‌ടമായി. നിങ്ങളും വളരെ നന്നായി ചെയ്‌തു. വളരെ ശക്തവും അതേസമയം സൂക്ഷ്‌മവുമായ ചിത്രമാണ് കാതൽ. എനിക്കേറെ ഇഷ്‌ടമായി"- ഗൗതം വാസുദേവ് സുധിക്ക് അയച്ച സന്ദേശം ഇങ്ങനെ.

'കാതലി'ൽ തങ്കൻ എന്ന കഥാപാത്രത്തെയാണ് സുധി കോഴിക്കോട് അവതരിപ്പിച്ചത്. നിരവധി സിനിമകളിൽ ചെറിയ വേഷം ചെയ്‌തിട്ടുണ്ടെങ്കിലും 'കാതലി'ലൂടെയാണ് സുധി കോഴിക്കോട് ശ്രദ്ധ നേടുന്നത്. നടൻ എന്ന നിലയിൽ തിരിച്ചറിയപ്പെടുന്നത് ആദ്യമായാണെന്ന് സുധി കോഴിക്കോട് ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു.

ആർ എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി, അലിസ്റ്റർ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് 'കാതൽ' സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.

ALSO READ: നടൻ എന്ന നിലയിൽ തിരിച്ചറിയുന്നത് ആദ്യം, വലിയ അഭിമാനം തോന്നുന്ന നിമിഷം; സുധി കോഴിക്കോട്

സിനിമ സമൂഹത്തിൽ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയുടെ ഉത്പന്നം കൂടിയാണ് സ്വവർ​ഗാനുരാ​ഗം പ്രമേയമാകുന്ന 'കാതൽ' എന്ന് പറയാം. മലയാളത്തിൽനിന്നു മാത്രമല്ല ഇതര ഭാഷകളിൽ നിന്നും നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തുവരുന്നത്. സൂര്യ സാമന്ത, രാജ് ബി ഷെട്ടി, ഹന്‍സല്‍ മെഹ്‍ത, ദിവ്യ ദര്‍ശിനി, ശ്രേയ ധന്വന്തരി, ജി ധനഞ്ജയന്‍ തുടങ്ങി നിരവധിപേർ ചിത്രത്തിന് കയ്യടിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരുന്നു.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിര്‍മിച്ചതും. നവംബര്‍ 23 ന് ആണ് 'കാതൽ' തിയേറ്ററിൽ റിലീസിനെത്തിയത്. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. ഗോവ ഐഎഫ്എഫ്ഐയിലും അടുത്തിടെ നടന്ന ഐഎഫ്എഫ്കെയിലും 'കാതൽ' പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് മേളകളിൽ നിന്നും ചിത്രം നേടിയത്.

ALSO READ: 'എല്ലാ ഹൃദയങ്ങളും കീഴടക്കിയ എന്‍റെ ഓമന'; ഒടുവിൽ സൂര്യയുടെ 'കാതൽ' റിവ്യൂ എത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.