ETV Bharat / entertainment

നെറ്റ്ഫ്ലിക്സിലെ മികച്ച ഇംഗ്ലീഷ് ഇതര ചിത്രമായി 'ഗംഗുഭായ് കത്യവാഡി'

author img

By

Published : May 4, 2022, 10:15 PM IST

Gangubai Kathiawadi trending on netflix: 'ഗംഗുഭായ് കത്യവാഡി' നെറ്റ്ഫ്ലിക്‌സിലെ മികച്ച ഇംഗ്ലീഷ് ഇതര ചിത്രമായി മാറിയതിന്‍റെ സന്തോഷത്തില്‍ ആലിയ ഭട്ട്‌

Gangubai Kathiawadi trending on netflix
നെറ്റ്ഫ്ലിക്സിലെ മികച്ച ഇംഗ്ലീഷ് ഇതര ചിത്രമായി 'ഗംഗുഭായ് കത്യവാഡി'

Gangubai Kathiawadi on netflix : ബോളിവുഡ്‌ താരസുന്ദരി ആലിയ ഭട്ടിന്‍റെ ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ്‌ ചിത്രമാണ് 'ഗംഗുഭായ്‌ കത്യവാഡി'. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഫെബ്രുവരി 25നാണ് 'ഗംഗുഭായ്‌' തിയേറ്ററുകളിലെത്തിയത്‌. ചിത്രം ഒടിടിയിലും റിലീസിനെത്തിയിരുന്നു. ഏപ്രില്‍ 26നാണ് നെറ്റ്‌ഫ്ലിക്‌സിലൂടെ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയത്‌.

Gangubai Kathiawadi in Netflix top chart: ഇപ്പോഴിതാ നെറ്റ്ഫ്ലിക്‌സിലെ മികച്ച ഇംഗ്ലീഷ് ഇതര ചിത്രമായി മാറിയിരിക്കുകയാണ് 'ഗംഗുഭായ് കത്യവാഡി'. ഇതില്‍ അതിയായ സന്തോഷത്തിലാണ്‌ ആലിയ ഭട്ട്‌. ഇന്ത്യയ്‌ക്കകത്ത്‌ നിന്നും പുറത്തുനിന്നുമായി നെറ്റ്‌ഫ്ലിക്‌സിലൂടെ പുതിയ പ്രേക്ഷകരെ കണ്ടെത്തുന്നത് എങ്ങനെയെന്നത്‌ അതിശയകരമാണെന്നാണ് ആലിയയുടെ പ്രതികരണം. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് സന്തോഷം പ്രകടിപ്പിച്ച്‌ ആലിയ രംഗത്തെത്തിയത്‌.

Alia Bhatt on Gangubai Kathiawadi's success:'ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്നും ഗംഗുഭായിക്ക്‌ ലഭിക്കുന്ന മികച്ച പ്രതികരണം എന്നെ നിശബ്‌ദയാക്കുന്നു. സഞ്ജയ് ലീല ബൻസാലിയ്‌ക്കൊപ്പം പ്രവർത്തിക്കാന്‍ കഴിഞ്ഞതിലും സിനിമയ്‌ക്ക്‌ നെറ്റ്ഫ്ലിക്‌സിൽ സ്വന്തമായൊരിടം കണ്ടെത്താന്‍ കഴിഞ്ഞതിലും, അതിന് ലഭിച്ച മികച്ച പ്രതികരണവും എന്നിൽ നന്ദി നിറയ്ക്കുന്നു' - ആലിയ ഇൻസ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.

Also Read: 100 കോടി ക്ലബ്ബില്‍ ഇടം നേടിയ സന്തോഷത്തില്‍ ആലിയ ; ത്രോബാക്ക്‌ ചിത്രവുമായി താരം

Gangubai Kathiawadi trending on netflix: സ്ട്രീമിംഗ് സേവനങ്ങൾ, പ്രത്യേകിച്ച് നെറ്റ്‌ഫ്ലിക്‌സ്‌, അതിർത്തികളുടെയും ഭാഷകളുടെയും തടസങ്ങള്‍ തകർത്ത് എല്ലാ ദിവസവും പുതിയ പ്രേക്ഷകരെ കണ്ടെത്തുന്നു. നെറ്റ്‌ഫ്ലിക്‌സില്‍ ആഗോളതലത്തിൽ ഇംഗ്ലീഷ് ഇതര സിനിമകളിൽ ഓസ്‌ട്രിയ, കാനഡ തുടങ്ങി 25 രാജ്യങ്ങളിലെ ടോപ്‌ പത്തില്‍ ഒന്നാമതാണ് 'ഗംഗുഭായ്‌ കത്യവാഡി'.

Sanjay Leela Bansali on Gangubai Kathiawadi's success: ഈ നേട്ടത്തില്‍ സംവിധായകന്‍ സഞ്‌ജയ്‌ ലീല ബന്‍സാലിയും സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്‌. 'എന്‍റെ ഹൃദയത്തോടടുത്ത്‌ നില്‍ക്കുന്ന സവിശേഷ ചിത്രമാണ് ഗംഗുഭായ്‌ കത്യവാഡി. തിയേറ്ററുകളില്‍ റിലീസ്‌ ചെയ്‌തപ്പോഴും ഗംഗുഭായിയെ പ്രേക്ഷകര്‍ ഇഷ്‌ടപ്പെട്ടു. ഇപ്പോള്‍ നെറ്റ്‌ഫ്ലിക്‌സിലെത്തിയപ്പോഴും പുതിയ പ്രേക്ഷകരെ ലഭിച്ചിരിക്കുകയാണ്' -സഞ്ജയ്‌ ലീല ബന്‍സാലി പറഞ്ഞു.

കാമുകന്‍ വില്‍ക്കുന്ന പെണ്‍കുട്ടി ലൈംഗികത്തൊഴിലാളിയായി മാറുന്നതും അവള്‍ കാമാത്തിപുരയിലെ റെഡ്‌ ലൈറ്റ്‌ സ്‌ട്രീറ്റിലെ പ്രശസ്‌ത വ്യക്തിയായി മാറുന്നതുമാണ് ചിത്രപശ്ചാത്തലം. നെറ്റ്‌ഫ്ലിക്‌സില്‍ സിനിമയുടെ വിജയത്തിന് കാരണം സ്‌ത്രീകളുടെ നീതിക്കായുള്ള ഗംഗുഭായിയുടെ പോരാട്ടമാണെന്ന്‌ സംവിധായകന്‍ പറയുന്നു. ഈ വര്‍ഷം 100 കോടി ക്ലബ്ബിലിടം പിടിച്ച ചിത്രങ്ങളിലൊന്ന്‌ കൂടിയാണ് ഗംഗുഭായ്‌ കത്യവാഡി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.