ETV Bharat / entertainment

Friends star Matthew Perry Found Dead: ഫ്രണ്ട്സ് താരം മാത്യു പെറി ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ - മാത്യു പെറി

Matthew Perry dies: ഫ്രണ്ട്‌സിലെ ചാന്‍ഡ്‌ലര്‍ ബിങ് എന്ന കഥാപാത്രമാണ് മാത്യു പെറിയെ ജനപ്രിയനാക്കിയത്. 20കളിലും 30കളിലും ന്യൂയോർക്കിൽ താമസിക്കുന്ന ആറ് സുഹൃത്തുക്കളുടെ കഥയാണ് 'ഫ്രണ്ട്സ്'.

Friends star Matthew Perry passes away  Friends star Matthew Perry  Matthew Perry passes away  Matthew Perry  Matthew Perry dies  Matthew Perry found death  Matthew Perry found death hot tub at home  ഫ്രണ്ട്സ് താരം മാത്യു പെറി  മാത്യു പെറി ഹോട്ട് ടബ്ബില്‍ മരിച്ച നിലയില്‍  ഫ്രണ്ട്സ് താരം മാത്യു പെറി മരിച്ച നിലയില്‍  ഫ്രണ്ട്സ് താരം മാത്യു പെറി അന്തരിച്ചു  മാത്യു പെറി  ഫ്രണ്ട്സ് സീരീസ്
Friends star Matthew Perry passes away
author img

By ETV Bharat Kerala Team

Published : Oct 29, 2023, 10:36 AM IST

'ഫ്രണ്ട്‌സ്' എന്ന ഹോളിവുഡ് ജനപ്രിയ സീരീസിലൂടെ ലോക പ്രശസ്‌തനായ മാത്യു പെറി മരിച്ച നിലയില്‍. 54 വയസായിരുന്നു. ലോസ്‌ ഏഞ്ചല്‍സിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്‌ച വൈകിട്ട് നാല് മണിയോടെയായിരുന്നു അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചത് (Friends star Matthew Perry passes away).

അതേസമയം മരണകാരണം വ്യക്‌തമല്ല. മാത്യു പെറിയുടെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് അറിയിച്ചു. അതേസമയം നടന്‍ മരിച്ചത്, ഹൃദയാഘാതത്തെ തുടര്‍ന്ന് ബാത്ത് ടബ്ബില്‍ മുങ്ങിയതായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മദ്യം, വേദന സംഹാരികള്‍ തുടങ്ങിയവകള്‍ക്ക് മാത്യു അടിമ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ലഹരിയില്‍ നിന്നും മുക്തനാവാന്‍ നടന്‍ പലതവണ ചികിത്സ തേടുകയും ചെയ്‌തിരുന്നു. എന്‍ബിസിയുടെ സൂപ്പര്‍ഹിറ്റ് സീരീസായ 'ഫ്രണ്ട്‌സി'ന്‍റെ ചിത്രീകരണ സമയത്ത് താരം കടുത്ത ഉത്‌കണ്‌ഠ അനുഭവിച്ചിരുന്നതായി അടുത്തിടെ താരം തന്നെ വെളിപ്പെടുത്തിയിരുന്നു.

ലഹരിയ്‌ക്ക് അടിമപ്പെട്ട കാലത്ത് 'ഫ്രണ്ട്‌സി'ലെ മൂന്ന് മുതല്‍ ആറ് വരെയുള്ള സീസണില്‍ അഭിനയിച്ചത് തനിക്ക് ഓര്‍മയില്ലെന്നും മാത്യു മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. 1994 മുതല്‍ 2004 വരെ പ്രദര്‍ശനം തുടര്‍ന്ന സീരീസില്‍ ആകെ 10 സീസണുകളായിരുന്നു ഉണ്ടായിരുന്നത്. സീരീസില്‍ ചാന്‍ഡ്‌ലര്‍ ബിങ് എന്ന കഥാപാത്രത്തെയാണ് മാത്യു പെറി അവതരിപ്പിച്ചത് (Matthew Perry role as Chandler Bing in Friends).

ജെന്നിഫർ ആനിസ്‌റ്റൺ, ലിസ കുഡ്രോ, ഡേവിഡ് ഷ്വിമ്മർ, മാറ്റ് ലെബ്ലാങ്ക്, കോർട്ടെനി കോക്‌സ്‌ എന്നിവര്‍ക്കൊപ്പം 'ഫ്രണ്ട്സ്' എന്ന സീരീസില്‍ വേഷമിടുന്നതിന് മുമ്പ് മാത്യു പെറി, 'ഹു ഈസ് ദി ബോസ്' (Who's the Boss?), 'ബെവര്‍ലി ഹില്‍' (Beverly Hill), '90210', 'ഹോം ഫ്രീ' (Home Free) തുടങ്ങി നിരവധി ടെലിവിഷന്‍ സീരീസുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നിരുന്നാലും 'ഫ്രണ്ട്‌സി'ലെ ചാന്‍ഡ്‌ലര്‍ ബിങ് എന്ന കഥാപാത്രമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്.

'ഫ്രണ്ട്സ്' കൂടാതെ 'സ്‌റ്റുഡിയോ 60 ഓൺ ദി സൺസെറ്റ് സ്ട്രിപ്പ്', 'ഗോ ഓൺ', 'ദി ഓഡ് കപ്പിൾ' തുടങ്ങി നിരവധി ടെലിവിഷൻ സീരീസിലും മാത്യു അഭിനയിച്ചിരുന്നു. 'ദി വെസ്‌റ്റ് വിങ്' എന്ന സീരീസില്‍ ജോ ക്വന്‍സി (Joe Quincy in The West Wing) എന്ന അതിഥി വേഷത്തിലൂടെ മാത്യു പെറി, 2003ലും 2004ലും താരം രണ്ട് തവണ എമ്മി നോമിനേഷനില്‍ ഇടംപിടിച്ചു (Matthew Perry scored two Emmy nominations).

20കളിലും 30കളിലും ന്യൂയോർക്കിൽ താമസിക്കുന്ന ആറ് സുഹൃത്തുക്കളെ കുറിച്ചുള്ള സീരീസായിരുന്നു 'ഫ്രണ്ട്സ്'. ഈ ഷോ എക്കാലത്തെയും ജനപ്രിയ ടിവി ഷോകളില്‍ ഒന്നായി മാറിയിരുന്നു. സീരീസിന്‍റെ ഓരോ പുതിയ എപ്പിസോഡുകള്‍, ശരാശരി 25 ദശലക്ഷം ആളുകൾ ട്യൂൺ ചെയ്‌തിരുന്നു. 52.5 അമേരിക്കക്കാരെയാണ് ഈ സീരീസ് ആകര്‍ഷിച്ചത്.

1979ലെ 240 റോബര്‍ട്ട് എന്ന സീരീസിലൂടെയാണ് മാത്യു പെറിയുടെ വിനോദ രംഗത്തെ അരങ്ങേറ്റം. 'കി കിഡ്', 'ഷി ഈസ് ഔട്ട് ഓഫ് കണ്‍ട്രോള്‍', 'ഫൂള്‍സ് റഷ് ഇന്‍', 'സെര്‍വിങ് സാറ', '17 ഇയേഴ്‌സ്‌', 'ദി വോള്‍ നയണ്‍ യാര്‍ഡ്‌സ്‌' തുടങ്ങിയവയാണ് മാത്യുവിന്‍റെ പ്രധാന സിനിമകള്‍.

Also Read: സ്നോ പ്ലൗ അപകടത്തിന് ശേഷം ആദ്യമായി എഴുന്നേറ്റ് നടന്ന് ഹോളിവുഡ് താരം ജെറമി റെൻനർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.