മൈ ഡിയര്‍ കുട്ടിച്ചാത്തനുശേഷം ത്രീഡി ക്യാമറയില്‍ ചിത്രീകരിച്ച ത്രീഡി ചിത്രം 'സാല്‍മണ്‍' (Salmon) ജൂണ്‍ 30ന് പ്രദർശനത്തിനെത്തുന്നു. ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ സിനിമകള്‍ക്കുശേഷം, വിജയ് യേശുദാസിനെ നായകനാക്കി ഷലീല്‍ കല്ലൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റൊമാന്‍റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് 'സാല്‍മണ്‍'.
ജോനിറ്റ ഡോഡ, നേഹ സക്‌സേന, ചരിത് ബലാപ്പ, രജീവ് പിള്ള, ഷിയാസ് കരീം, ജാബിര്‍ മുഹമ്മദ്, ഇബ്രാഹിം കുട്ടി, ബഷീര്‍ ബഷി, നവീന്‍ ഇല്ലത്ത്, മീനാക്ഷി ജയ്‌സ്വാള്‍, പ്രേമി വിശ്വനാഥ്, തന്‍വി കിഷോര്‍, ആഞ്‌ജോ നയാര്‍, ഷിനി അമ്പലത്തൊടി, ബേബി ദേവാനന്ദ, ബേബി ഹെന, സംവിധായകന്‍ ഷലീല്‍ കല്ലൂർ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.
എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് (യു എസ് എ), ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സന്‍ ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം രാഹുല്‍ മേനോനാണ് നിർവഹിച്ചിരിക്കുന്നത്. ശ്രീജിത്ത് എടവനയാണ് സംഗീതം നിർവഹിച്ചിട്ടുള്ളത്. ജീമോന്‍ പുല്ലേലി ത്രീ ഡി സ്റ്റിറോസ്‌കോപിക് ഡയറക്‌ടറായ സിനിമയിൽ ഗണേഷ് ഗംഗാധരനാണ് സൗണ്ട് ഡിസൈനർ. ജീമോന്‍ കെ പിയാണ് ത്രീഡി സ്റ്റീരിയോ ഗ്രാഫർ, എ എസ് ദിനേശാണ് പി ആർ ഒ വിഭാഗം കൈകാര്യം ചെയ്യുന്നത്.
also read : 'തുണ്ട്' വരുന്നു: ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന് കൈ കൊടുത്ത് ബിജു മേനോൻ
ജൂൺ 30ന് 'നല്ല നിലാവുള്ള രാത്രി' : നാളെ മലയാളത്തിൽ റിലീസിനെത്തെത്തുന്ന ആക്ഷൻ ചിത്രമാണ് നല്ല നിലാവുള്ള രാത്രി (Nalla Nilavulla Rathri). നവാഗതനായ മർഫി ദേവസി (Murphy Devassy) സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ബിനു പപ്പു, ഗണപതി, ജിനു ജോസഫ്, നിതിൻ ജോർജ്, സജിൻ ചെറുകയിൽ, റോണി രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹപാഠികളായ ആറുപേരുടെ കഥ പറയുന്ന ചിത്രം പ്രദർശനത്തിനെത്തുന്ന വിവരം 'അടി, ഇടി, ആഘോഷം' തുടങ്ങുകയായി എന്ന് കുറിച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ പങ്കിട്ടത്.
also read : Nalla Nilavulla Rathri| അടി, ഇടി, ആഘോഷം; നാളെ മുതൽ 'നല്ല നിലാവുള്ള രാത്രി'കൾ
സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്‍റെ ആദ്യ ചിത്രം കൂടിയായ 'നല്ല നിലാവുള്ള രാത്രി' യുടെ ടൂസർ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രിയ കഥാപാത്രങ്ങൾ ഒന്നിച്ചെത്തുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രം കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. കഥയെഴുതുമ്പോൾ ഒരു യഥാർഥ സംഭവം സ്വാധീനിച്ചിരുന്നെന്നും മനസുകളിലെ നിഗൂഢതകളിലൂടെ പറയുന്ന ഒരു കഥയാണ് നല്ല നിലാവുള്ള രാത്രിയെന്നും തിരക്കഥാകൃത്തും സംവിധായകനുമായ മർഫി നേരത്തെ പറഞ്ഞിരുന്നു.