കെആര്‍ നാരായണന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ അറിയിച്ച് നടന്‍ ഫഹദ് ഫാസില്‍. താന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും താരം പറഞ്ഞു. 'തങ്കം' സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫഹദ്.
'ഞാന്‍ കുട്ടികളുടെ കൂടെയാണ്. വിഷയം എല്ലാവരും ചര്‍ച്ച ചെയ്‌ത് ഒരു തീരുമാനം ഉണ്ടായി തുടങ്ങിയതായി അറിഞ്ഞു. പ്രശ്‌നങ്ങള്‍ പരഹരിക്കപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ സാധിക്കട്ടെ.'-ഫഹദ് ഫാസില്‍ പറഞ്ഞു. ഫഹദ് ഫാസിലിനെ കൂടാതെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി സിനിമ പ്രമുഖരും രംഗത്തെത്തിയിരുന്നു.
ജാതി വിവേചനത്തിനെതിരെയുള്ള വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് ഞായറാഴ്‌ച കെആര്‍ നാരായണന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഡയറക്‌ടര്‍ ശങ്കര്‍ മോഹന്‍ രാജി വച്ചിരുന്നു. ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടറുടെ രാജി അധികൃതര്‍ സ്വീകരിക്കുകയും ചെയ്‌തു. പുതിയ ഡയറക്‌ടര്‍ക്കായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
അതേസമയം കാലാവധി അവസാനിച്ചത് കൊണ്ടാണ് താന്‍ സ്ഥാനം ഒഴിഞ്ഞതെന്നായിരുന്നു ശങ്കര്‍ മോഹന്‍റെ പ്രതികരണം. സര്‍ക്കാര്‍ തലത്തല്‍ ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ശങ്കര്‍ മോഹന്‍ പ്രതികരിച്ചിരുന്നു. ശങ്കര്‍ മോഹന്‍ രാജിവച്ച സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന് സര്‍ക്കാര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ശങ്കര്‍ മോഹന്‍ രാജി വച്ചത് കൊണ്ട് സമരം അവസാനിക്കില്ലെന്നും തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ആവശ്യമെന്നും സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. മുന്നോട്ട് വച്ച ബാക്കി ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണം എന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
Also Read:'രോമാഞ്ചം വന്നു... അല്ലു അര്‍ജുനേക്കാള്‍ കയ്യടി കിട്ടിയത് ഫഹദിന്': വിനീത് ശ്രീനിവാസന്‍