മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ (Fahadh Faasil) നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആവേശം' (Avesham). 'ആവേശം' ഫസ്‌റ്റ് ലുക്ക് (Avesham First Look) പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഫസ്‌റ്റ്‌ലുക്കിനൊപ്പം സിനിമയുടെ റിലീസ് തീയതിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട് (Avesham Release).
- " class="align-text-top noRightClick twitterSection" data="">
2024ല്‍ വിഷുവിനാകും ചിത്രം റിലീസിനെത്തുക. ഫഹദും 'ആവേശ'ത്തിന്‍റെ ഫസ്‌റ്റ് ലുക്ക് ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. വലിയൊരു ജനക്കൂട്ടം ഫഹദിനെ ആകാശത്തേയ്‌ക്ക് ഉയര്‍ത്തുന്നതാണ് ഫസ്‌റ്റ് ലുക്ക്. തീര്‍ത്തും വ്യത്യസ്‌തമായ വേഷത്തിലാകും ചിത്രത്തില്‍ ഫഹദ് എത്തുന്നത്.
Also Read: Fahadh Faasil Movie Avesham ഗുണ്ടാനേതാവായി ഫഹദ്; 'ആവേശം' ലൊക്കേഷന്‍ സ്‌റ്റില്‍ പുറത്ത്
ഒരു ക്യാമ്പസ് പശ്ചാത്തലത്തില്‍ കോമഡി എന്‍റര്‍ടെയിനറായാണ് 'ആവേശം' ഒരുങ്ങുന്നത് എന്നാണ് സൂചന. ബെംഗളൂരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. നര്‍മത്തിന് പ്രധാന്യം നല്‍കിയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.
നേരത്തെ സിനിമയുടെ ഷൂട്ടിംഗിനിടെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കട്ട മീശയില്‍ കറുത്ത വേഷത്തില്‍ കുറേ ഗുണ്ടകള്‍ക്കൊപ്പം നില്‍ക്കുന്ന ഫഹദിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സിനിമയില്‍ ഒരു ഗുണ്ടാ നേതാവായാണ് ഫഹദ് ഫാസില്‍ എത്തുന്നത് എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ജിത്തു മാധവന്‍ ആണ് സിനിമയുടെ സംവിധാനം. 'രോമാഞ്ചം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ആവേശം'. ജിത്തു മാധവന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
അതേസമയം 'പുഷ്‌പ 2: ദി റൂൾ' ആണ് ഫഹദിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം (Pushpa 2: The Rule). അടുത്തിടെ ചിത്രത്തിലെ ഫഹദിന്‍റെ ഫസ്‌റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. ഫഹദിന്‍റെ പിറന്നാൾ സമ്മാനമായാണ് നിര്‍മാതാക്കള്‍ 'പുഷ്‌പ 2: ദി റൂളി'ലെ താരത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത്.
അല്ലു അർജുനെ (Allu Arjun) നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൻവർ സിങ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പ്രതിനായകന്‍റെ വേഷമാണ് ചിത്രത്തില്‍ ഫഹദിന്.
2021ൽ പുറത്തിറങ്ങിയ 'പുഷ്‌പ: ദി റൈസി'ന്‍റെ തുടർച്ചയാണ് 'പുഷ്‌പ 2: ദി റൂൾ'. ആദ്യ ഭാഗത്ത് നായകനെ പോലും വിറപ്പിക്കുന്ന പ്രകടനം കാഴ്‌ചവച്ച ഫഹദ് രണ്ടാം ഭാഗത്തില്‍ അതിലും വലുതാണ് പ്രേക്ഷകര്‍ക്കായി കരുതിവച്ചിരിക്കുന്നത് എന്നാണ് സൂചന.
Also Read: ഞെട്ടിക്കാൻ അവൻ വരുന്നു, ഭൻവർ സിങ് ഷെഖാവത്ത് ; ഫസ്റ്റ് ലുക്കെത്തി, ഫഹദിന് പിറന്നാൾ സമ്മാനം