ETV Bharat / entertainment

Oscars 2023 : മികച്ച ചിത്രമടക്കം 7 അവാര്‍ഡുകള്‍ നേടി 'എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്' ; മൈക്കെല്ലെ നടി, ബ്രെന്‍ഡന്‍ നടന്‍ - മികച്ച ചിത്രം സംവിധാനം ഉള്‍പ്പെടെ 7 അവാര്‍ഡുകള്‍

ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സിന് ഏഴ് പുരസ്‌കാരങ്ങള്‍

ഓസ്‌കര്‍ 2023  Oscar 2023  Everything Everywhere All at Once wins Best movie  Everything Everywhere All at Once wins  Everything Everywhere All at Once  Best movie in Oscar 2023  എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്  മികച്ച ചിത്രം സംവിധാനം ഉള്‍പ്പെടെ 7 അവാര്‍ഡുകള്‍  ഏഴ് പുരസ്‌കാരങ്ങള്‍
രസ്‌കാര നേട്ടത്തില്‍ എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്
author img

By

Published : Mar 13, 2023, 9:56 AM IST

Updated : Mar 13, 2023, 12:30 PM IST

ലോസ് ഏഞ്ചല്‍സ് : 95ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ തിളങ്ങി 'എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്'. മികച്ച ചിത്രം, സംവിധായകന്‍, നടി, സഹനടന്‍, സഹനടി, എഡിറ്റര്‍, ഒറിജിനല്‍ സ്ക്രീന്‍പ്ലേ എന്നിങ്ങനെ ഏഴ്‌ പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ഡാനിയൽ ക്വാനും ഡാനിയൽ ഷീനെർട്ടും ചേർന്നാണ് ചിത്രം എഴുതി സംവിധാനം ചെയ്‌തത്.

സിനിമയില്‍ നായികയായെത്തിയ മൈക്കെല്ലെ യോയ്‌ക്കാണ് മികച്ച നടിക്കുള്ള 2023ലെ ഓസ്‌കര്‍ അംഗീകാരം. ചിത്രത്തിലൂടെ കീ ഹൂ ക്വാന്‍ മികച്ച സഹനടനായി. ജാമി ലീ കര്‍ട്ടിസ് മികച്ച സഹനടിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. ഒറിജിനല്‍ സ്‌ക്രീന്‍പ്ലേയ്ക്കുള്ള അവാര്‍ഡ് ഡാനിയൽ ക്വാനും ഡാനിയൽ ഷീനെർട്ടും പങ്കിട്ടു. ഈ സിനിമയിലൂടെ പോള്‍ റോഗേഴ്‌സിന് മികച്ച ഫിലിം എഡിറ്റിംഗിനുള്ള പുരസ്‌കാരവും ലഭിച്ചു.

ബ്രെന്‍ഡന്‍ ഫ്രാസര്‍ ആണ് മികച്ച നടന്‍. 'ദി വെയില്‍' എന്ന സിനിമയിലെ പ്രകടനത്തിനാണ് അംഗീകാരം. 'ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട്' എന്ന സിനിമയ്‌ക്കാണ് മികച്ച സിനിമാറ്റോഗ്രഫി അവാര്‍ഡ്.

ഇന്ത്യന്‍ സിനിമകളും ഇക്കുറി ഓസ്‌കറില്‍ തിളങ്ങി. എസ്‌.എസ്‌ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനം മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടു. കാര്‍ത്തികി ഗോണ്‍സാല്‍വസ്‌ സംവിധാനം ചെയ്‌ത 'ദി എലിഫന്‍റ്‌ വിസ്‌പറേഴ്‌സ്‌' മികച്ച ഡോക്യുമെന്‍ററി ഫിലിമിനുള്ള പുരസ്‌കാരവും നേടി.

Also Read: Oscar 2023 : ഓസ്‌കറില്‍ ഇന്ത്യന്‍ വസന്തം ; 'നാട്ടു നാട്ടു' മികച്ച ഗാനം, 'ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സ്' മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം

എഡ്‌വാര്‍ഡ് ബെര്‍ഗര്‍ സംവിധാനം ചെയ്‌ത ജര്‍മന്‍ ചിത്രം 'ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട്' ആണ് അന്താരാഷ്‌ട്ര ഫീച്ചര്‍ ഫിലിം.'നാവല്‍നി'യാണ് മികച്ച ഡോക്യുമെന്‍ററി ഫിലിം.'ഗ്യൂല്ലെര്‍മോ ഡെല്‍ ടോറോസ്‌ പിനോക്കോ' മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിമായി.'ആന്‍ ഐറിഷ് ഗുഡ്‌ബൈ' ആണ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം.

ഓസ്‌കര്‍ പുരസ്‌കാര പട്ടിക

  • മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം - ദി ബോയ്‌, ദി മോള്‍, ദി ഫോക്‌സ്‌ ആന്‍ഡ്‌ ദി ഹോഴ്‌സ്‌ (ചാര്‍ളി മക്കെസി, മാത്യു ഫ്ര്യൂയിഡ്)
  • മികച്ച ഒറിജിനല്‍ സ്‌കോര്‍ - ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട്‌
  • മികച്ച സൗണ്ട് ഡിസൈന്‍ - ടോപ് ഗണ്‍ : മാവെറിക്
  • മികച്ച അഡാപ്‌റ്റഡ് സ്‌ക്രീന്‍പ്ലേ - വിമണ്‍ ടോക്കിംഗ്‌
  • മികച്ച വിഷ്വല്‍ എഫക്‌ട്‌സ്‌ - അവതാര്‍ : ദി വേ ഓഫ്‌ വാട്ടര്‍
  • മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ - ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട്‌
  • മികച്ച കോസ്‌റ്റ്യൂം ഡിസൈനര്‍ - ബ്ലാക്ക് പാന്തര്‍ : വാക്കണ്ട ഫോറെവര്‍ (റൂത്ത് കാര്‍ട്ടര്‍)
  • മികച്ച മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ് - ദി വെയില്‍ (അഡ്രീന്‍ മോറോട്ട്, ജൂജി ചിന്‍, അന്നംമേരി ബ്രാഡ്‌ലി)

Last Updated : Mar 13, 2023, 12:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.