ETV Bharat / entertainment

കുരിശുമായി കുഞ്ചാക്കോ; നിവേദയുടെ അരികില്‍ ജയസൂര്യയും; പോസ്‌റ്റര്‍ വൈറല്‍ - എന്താടാ സജി ഫസ്‌റ്റ് ലുക്ക്

Enthada Saji first look: എന്താടാ സജി ഫസ്‌റ്റ് ലുക്ക് പുറത്തിറങ്ങി. ഒരിടവേളയ്‌ക്ക് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒരുമിച്ച ചിത്രമാണിത്.

Enthada Saji first look  Enthada Saji  കുരുശുമായി കുഞ്ചാക്കോ  നിവേദയുടെ അരികില്‍ ജയസൂര്യ  ജയസൂര്യ  കുഞ്ചാക്കോ ബോബനും ജയസൂര്യയും  എന്താടാ സജി  എന്താടാ സജി ഫസ്‌റ്റ് ലുക്ക്  കുഞ്ചാക്കോ
കുരുശുമായി കുഞ്ചാക്കോ; നിവേദയുടെ അരികില്‍ ജയസൂര്യയും; പോസ്‌റ്റര്‍ വൈറല്‍
author img

By

Published : Nov 5, 2022, 4:02 PM IST

Enthada Saji first look: കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എന്താടാ സജി'. ജയസൂര്യ ടൈറ്റില്‍ റോളിലെത്തുന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെ കുഞ്ചാക്കോ ബോബനാണ് സിനിമയുടെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.

നിവേദ തോമസ് ആണ് നായികയായെത്തുന്നത്. അതേസമയം രണ്ട് നായകന്‍മാരുള്ള ചിത്രത്തില്‍ ആരുടെ നായിക ആയാണ് നിവേദ എത്തുന്നത് എന്ന് വ്യക്തമല്ല. എന്നാല്‍ ജയസൂര്യയുടെ നായികയാകും നിവേദ എന്നാണ് പുറത്തിറങ്ങിയ പോസ്‌റ്റര്‍ നല്‍കുന്ന സൂചന. കുരിശുമായി നില്‍ക്കുന്ന കുഞ്ചാക്കോ ബോബനും, ജയസൂര്യയുടെ അടുത്തിരിക്കുന്ന നിവേദയുമാണ് പോസ്‌റ്ററിലുള്ളത്.

  • " class="align-text-top noRightClick twitterSection" data="">

നവാഗതനായ ഗോഡ്‌ഫി സേവ്യര്‍ ബാബു ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ ആണ് നിര്‍മാണം. ജസ്‌റ്റിന്‍ സ്‌റ്റീഫന്‍-സഹ നിര്‍മാണം.

ജിത്തു ദാമോദര്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും ചെയ്യുന്നു. വില്യം ഫ്രാന്‍സിസ് ആണ് സംഗീതം. ഷിജി പട്ടണം കലാസംവിധാനം. റോണക്‌സ്‌ സേവ്യര്‍ ആണ് മേക്കപ്പ്.

Also Read: 'ദേവദൂതര്‍ പാടി', മതിമറന്ന് ആടി ചാക്കോച്ചന്‍, വൈറല്‍ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.