ETV Bharat / entertainment

'എന്‍റെ താടി നരച്ചപ്പോള്‍, നീ അമ്മമാരുടെ ഗ്രൂപ്പില്‍ ചേര്‍ന്നപ്പോള്‍'; ഹൃദയം തൊടുന്ന കുറിപ്പുമായി ദുല്‍ഖര്‍ - വിവാഹ വാര്‍ഷികം ആഘോഷിച്ച് ദുല്‍ഖര്‍

Dulquer Salmaan Anniversary post: ഭാര്യ അമാലുവിനൊപ്പം 11ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ദുല്‍ഖര്‍ സല്‍മാന്‍.

Dulquer Salmaan Wedding Anniversary  Dulquer Salmaan  Dulquer Salmaan Facebook Post  Celebrities wishes to Dulquer Salmaan  Dulquer Salmaan wedding  Dulquer Salmaan latest movies  Dulquer Salmaan Wedding Anniversary Facebook post  Dulquer Salmaan Anniversary post  ഹൃദയം തൊടുന്ന കുറിപ്പുമായി ദുല്‍ഖര്‍  കുറിപ്പുമായി ദുല്‍ഖര്‍  ദുല്‍ഖര്‍  ദുല്‍ഖര്‍ സല്‍മാന്‍  അമാല്‍ സൂഫിയ  11ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ദുല്‍ഖര്‍  വിവാഹ വാര്‍ഷികം ആഘോഷിച്ച് ദുല്‍ഖര്‍  വിവാഹ വാര്‍ഷിക പോസ്‌റ്റുമായി ദുല്‍ഖര്‍
ഹൃദയം തൊടുന്ന കുറിപ്പുമായി ദുല്‍ഖര്‍
author img

By

Published : Dec 23, 2022, 1:31 PM IST

Dulquer Salmaan Wedding Anniversary: വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ ദിവസം ദുല്‍ഖറിന്‍റെയും അമാല്‍ സൂഫിയയുടെയും 11ാം വിവാഹ വാര്‍ഷിക ദിനമായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടുവെന്ന് വിശ്വസിക്കാന്‍ ആകുന്നില്ലെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്.

Dulquer Salmaan Facebook Post: ഫേസ്‌ബുക്കിലൂടെയാണ് ഹൃദയം തൊടുന്ന കുറിപ്പ്‌ പങ്കുവച്ച് താരം എത്തിയിരിക്കുന്നത്. അമാലുവിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 'വളരെ വൈകിപ്പോയ പോസ്‌റ്റ്! പക്ഷേ, ഇന്നത്തെ ദിവസം ഭ്രാന്തമായിരുന്നുവെന്ന് നിനക്കറിയാം.

പതിന്നൊന്ന് വര്‍ഷം! ഇത്രയും കാലം എവിടെ പോയി എന്ന് എനിക്കറിയില്ല. എന്‍റെ താടി നരച്ചപ്പോള്‍, നീ അമ്മമാരുടെ ഗ്രൂപ്പില്‍ ചേര്‍ന്നപ്പോള്‍, നമ്മള്‍ സ്വന്തം വീട് വാങ്ങിയപ്പോള്‍. ഈ നാഴികക്കല്ലുകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, അതെല്ലാം മറ്റാരുടെയോ കഥ പോലെ തോന്നി. പക്ഷേ അത് നമ്മുടേതാണ്. നമ്മുടെ തന്നെ കഥ.' -ദുല്‍ഖര്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Celebrities wishes to Dulquer Salmaan: ദുല്‍ഖറിന്‍റെ ഈ കുറിപ്പിനോട് നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. നിരവധി താരങ്ങള്‍ അദ്ദേഹത്തിന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. 'ശരിയായ ലക്ഷ്യങ്ങള്‍' എന്ന് കുറിച്ച് കൊണ്ട് ദുല്‍ഖറിനെയും അമാലുവിനെയും കല്യാണി പ്രിയദര്‍ശന്‍ പ്രശംസിച്ചു. 'സന്തോഷ വിവാഹ വാര്‍ഷിക ആശംസകള്‍ സ്‌നേഹിതരെ' എന്ന് കാജല്‍ അഗര്‍വാളും കുറിച്ചു. അതിതി റാവു ഹൈദരലി, മൃണാല്‍ താക്കൂര്‍ തുടങ്ങിയവരും ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

Dulquer Salmaan wedding: വീട്ടുകാരുടെ സമ്മതത്തോടെ നടന്ന പ്രണയ വിവാഹമായിരുന്നു ദുല്‍ഖറിന്‍റെയും അമാലുവിന്‍റെയും. 2011 ഡിസംബര്‍ 22നായിരുന്നു ഇരുവരും വിവാഹിതരായത്. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമായിരുന്നു. ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവര്‍ക്കും നാല് വയസ് പ്രായമുള്ള മകളുണ്ട്. മറിയം അമീറ സല്‍മാന്‍. 2017 മെയ് അഞ്ചിനായിരുന്നു ദുല്‍ഖറിനും അമാലുവിനും മകള്‍ മറിയം ജനിച്ചത്.

Also Read: 'എന്‍റേത് സ്‌ത്രീ കേന്ദ്രീകൃത കുടുംബം'; കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.