ETV Bharat / entertainment

'ദുല്‍ഖറിന്‍റെ വാപ്പയോട്‌ പറയട്ടെ പ്യാലിയെ ദുല്‍ഖറെ കൊണ്ട്‌ കെട്ടിക്കാന്‍?', ടീസര്‍ വൈറല്‍ - പ്യാലി ടീസര്‍

Dulquer Salman shares Pyali teaser: 'ചിരി, പുഞ്ചിരി, കണ്ണീര്‍, പിന്നെ അതിരുകളില്ലാത്ത നിഷ്‌കളങ്കതയും. കൊച്ചു പ്യാലിയുടെ അത്ഭുതകരമായ ലോകത്തേക്ക് പ്രവേശിക്കാൻ തയ്യാറാകൂ' എന്ന് ദുല്‍ഖര്‍ കുറിച്ചു

പ്യാലിയെ ദുല്‍ഖറെ കൊണ്ട്‌ കെട്ടിക്കാന്‍  Pyali movie teaser  Dulquer Salmaan Pyali  പ്യാലി ടീസര്‍  Dulquer Salman shares Pyali teaser
'ദുല്‍ഖറിന്‍റെ വാപ്പയോട്‌ പറയട്ടെ പ്യാലിയെ ദുല്‍ഖറെ കൊണ്ട്‌ കെട്ടിക്കാന്‍?', ടീസര്‍ വൈറല്‍
author img

By

Published : Jun 25, 2022, 7:09 PM IST

'ദുല്‍ഖറിന്‍റെ വാപ്പയോട്‌ പറയട്ടെ പ്യാലിയെ ദുല്‍ഖറെ കൊണ്ട്‌ കെട്ടിക്കാന്‍?', ഈ ചോദ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസും, അകാലത്തില്‍ അന്തരിച്ച നടന്‍ എന്‍.എഫ്‌ വര്‍ഗീസിന്‍റെ സ്‌മരണാര്‍ത്ഥമുള്ള എന്‍.എഫ്‌ വര്‍ഗീസ്‌ പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് 'പ്യാലി'.

  • " class="align-text-top noRightClick twitterSection" data="">

Pyali movie teaser: 'പ്യാലി'യുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രസകരമായൊരു ചിത്രമാകും 'പ്യാലി' എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ദുല്‍ഖര്‍ സല്‍മാനും തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ടീസര്‍ പങ്കുവച്ചിട്ടുണ്ട്‌. ടീസറിനൊപ്പം ഒരു കുറിപ്പും താരത്തിന്‍റെതായി വന്നു.

Dulquer Salman shares Pyali teaser: 'ചിരി, പുഞ്ചിരി, കണ്ണീര്‍, പിന്നെ അതിരുകളില്ലാത്ത നിഷ്‌കളങ്കതയും. കൊച്ചു പ്യാലിയുടെ അത്‌ഭുതകരമായ ലോകത്തേക്ക് പ്രവേശിക്കാൻ തയ്യാറാകൂ. രസകരമായ ഈ ചിത്രത്തിന്‍റെ ആദ്യ ടീസർ ഇതാ. വേള്‍ഡ്‌ വൈഡ്‌ റിലീസായി 2022 ജൂലൈ ഏട്ടിന്‌ 'പ്യാലി' റിലീസിനെത്തും', ദുല്‍ഖര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

സാഹോദര്യ സ്‌നേഹമാണ്‌ 'പ്യാലി'യുടെ ഇതിവൃത്തം. 'പ്യാലി' എന്ന കഥാപാത്രത്തിന്‍റെ സഹോദരനായി ജോര്‍ജ്‌ ജേക്കബ്‌ ആണ് വേഷമിട്ടത്. ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്‌, അല്‍ത്താഫ്‌ സലിം, സുജിത്‌ ശങ്കര്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 'ആടുകളം', 'വിസാരണൈ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആടുകളം മുരുഗദോസും സുപ്രധാന വേഷത്തിലുണ്ട്.

നവാഗതരായ ബിബിത-റിന്‍ ദമ്പതിമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്‌. അനശ്വര നടന്‍ എന്‍.എഫ്‌ വര്‍ഗീസിന്‍റെ മകള്‍ സോഫിയ വര്‍ഗീസാണ് ദുല്‍ഖറിന്‍റെ വേഫറര്‍ ഫിലിംസിനൊപ്പം സിനിമയുടെ നിര്‍മാണം. ജിജി സണ്ണിയാണ് ഛായാഗ്രഹണം. ദീപു ജോസഫ്‌ എഡിറ്റിങ്ങും നിര്‍വഹിക്കും. പ്രശാന്ത്‌ പിള്ളയാണ് സംഗീതം ഒരുക്കിയത്.

Also Read: 'കഴിവുളളവരെ ഒഴിവാക്കുന്നതിന്‍റെ വേദന താങ്കള്‍ക്ക് അറിയാമല്ലോ'; ദുല്‍ഖറോട്‌ ഷൈന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.