ETV Bharat / entertainment

ദുല്‍ഖറിന്‍റെ പുതിയ പ്രണയ ചിത്രം, സീതാ രാമത്തിലെ മനോഹര ഗാനം - ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്ക് സിനിമ

സീതാരാമം പ്രഖ്യാപന വേള മുതല്‍ക്ക് തന്നെ ആരാധകര്‍ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രമാണ്. കാത്തിരിപ്പിനൊടുവില്‍ സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്.

dulquer salmaan  dulquer salmaan sita ramam song  sita ramam movie lyrical video  dulquer salmaan mrinal thakur  ദുല്‍ഖര്‍ സല്‍മാന്‍ സീതാരാമം  സീതാരാമം വീഡിയോ സോംഗ്  ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്ക് സിനിമ  മൃണാള്‍ താക്കൂര്‍
ദുല്‍ഖറിന്‍റെ പുതിയ പ്രണയ ചിത്രം, സീതാ രാമത്തിലെ മനോഹര ഗാനം ഇതാ
author img

By

Published : May 10, 2022, 6:06 PM IST

കുറുപ്പിന്‍റെ വന്‍വിജയത്തിന് പിന്നാലെ ഇതരഭാഷ ചിത്രങ്ങളില്‍ വീണ്ടും സജീവമാവുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഹേയ് സിനാമിക എന്ന കുഞ്ഞിക്കയുടെ തമിഴ് ചിത്രം അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്. തെലുങ്ക് ചിത്രം സീതാരാമം ആണ് ദുല്‍ഖര്‍ സല്‍മാന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമ.

മഹാനടി എന്ന ചിത്രത്തിന് ശേഷം വൈജയന്തി മൂവീസ് നിര്‍മിക്കുന്ന സിനിമയില്‍ ലെഫ്റ്റനന്‍റ് റാം എന്ന പട്ടാളക്കാരന്‍റെ റോളിലാണ് ദുല്‍ഖര്‍ എത്തുന്നത്. സീത എന്ന കഥാപാത്രമായി നടി മൃണാള്‍ താക്കൂര്‍ ദുല്‍ഖറിന്‍റെ നായികയായി എത്തുന്നു. റൊമാന്‍റിക് ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ പുതിയ പാട്ട് ശ്രദ്ധേയമാവുകയാണ്.

അരുണ്‍ ആലാട്ടിന്‍റെ വരികള്‍ക്ക് സംഗീത സംവിധായകന്‍ വിശാല്‍ ചന്ദ്രശേഖര്‍ ഒരുക്കിയ പെണ്‍പൂവേ തേന്‍വണ്ടെ എന്നുതുടങ്ങുന്ന പാട്ടിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് വന്നിരിക്കുന്നത്. ശരത്തും നിത്യ മാമെനും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

ലെഫ്‌റ്റനന്‍റ് റാമിന്‍റെ പ്രണയകഥ എന്ന ടാഗ് ലൈനിലാണ് സീതാരാമം എന്ന ദുല്‍ഖര്‍ ചിത്രം വരുന്നത്. ഹനു രാഘവ പുടിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേര്‍ന്നാണ് നിര്‍മാണം.

ദുല്‍ഖറിനും മൃണാള്‍ താക്കൂറിനും പുറമെ രാഷ്‌മിക മന്ദാനയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് സിനിമ പുറത്തിറങ്ങുക. പ്രകാശ് രാജ്, സുമന്ത്, ഗൗതം മേനോന്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">

1960കളില്‍ ജമ്മു കാശ്‌മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് സിനിമയ്ക്ക് ആധാരം. വൈകാരിക പശ്ചാത്തലമുളള പ്രണയകഥ പറയുന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും കാശ്‌മീരില്‍ വെച്ചാണ് ചിത്രീകരിച്ചത്. ദുല്‍ഖര്‍ ചിത്രത്തിന്‍റെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം മഹാനടി എന്ന ചിത്രത്തിലൂടെ ദുല്‍ഖറിന് മികച്ച തുടക്കമാണ് തെലുങ്കില്‍ ലഭിച്ചത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത സിനിമയില്‍ കീര്‍ത്തി സുരേഷിന് ഒപ്പം നില്‍ക്കുന്ന പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. അന്തരിച്ച പ്രശസ്ത നടന്‍ ജെമിനി ഗണേഷനായാണ് മഹാനടിയില്‍ ദുല്‍ഖര്‍ അഭിനയിച്ചത്. മഹാനടിയുടെ വിജയത്തിന് ശേഷം തങ്ങളുടെ പുതിയ ചിത്രത്തിലും ദുല്‍ഖറിനെ കാസ്റ്റ് ചെയ്യുകയായിരുന്നു വൈജയന്തി മൂവീസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.