Dulquer Salmaan movie Chup: ദുല്‍ഖര്‍ സല്‍മാന്‍റെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ബോളിവുഡ് ചിത്രമാണ് 'ഛുപ്'. ദുല്‍ഖര്‍, സണ്ണി ഡിയോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആര്‍ ബല്‍കി സംവിധാനം ചെയ്‌ത സിനിമയ്‌ക്ക് തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
Chup OTT release: ഒരു സൈക്കോളജിക്കല്‍ ത്രില്ലറായെത്തിയ ചിത്രത്തിന് പ്രേക്ഷക-നിരൂപക പ്രശംസകളും ഒരു പോലെ ലഭിച്ചിരുന്നു. സെപ്‌റ്റംബര്‍ 23ന് റിലീസ് ചെയ്‌ത സിനിമ ഇനി ഒടിടിയില്‍ എത്തുകയാണ്. നവംബര്‍ 25 മുതല്‍ 'ഛുപ്' സീ 5ല്‍ സ്‌ട്രീമിങ് ആരംഭിക്കും.
Dulquer Salmaan as Psycho: ഒരു സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ശ്രേയ ധന്വന്തി, പൂജ ഭട്ട് എന്നിവരാണ് സിനിമയില്‍ നായികമാരായി എത്തുന്നത്. എന്‍റര്‍ടെയ്‌ന്‍മെന്‍റ് ബീറ്റ് കൈകാര്യം ചെയ്യുന്നതില്‍ നിന്നുമാറി ഒരു സിനിമ നിരൂപകയാവാന്‍ ആഗ്രഹിക്കുന്ന നായിക കഥാപാത്രമാണ് ചിത്രത്തില്‍ ശ്രേയക്ക്. ഒരു മനശാസ്‌ത്രജ്ഞയുടെ വേഷമാണ് പൂജ ഭട്ടിന്.
Chup cast and crew: സംവിധായകന്‍ ബല്‍കി തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ആര്‍ ബല്‍കി, ഗൗരി ഷിന്‍ഡെ, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സംവിധായകന്‍ ആര്‍ ബല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിശാല്‍ സിന്‍ഹ ഛായാഗ്രഹണവും നയന്‍ എച്ച് കെ ഭദ്ര എഡിറ്റിംഗും നിര്‍വഹിച്ചു. അമിത് ത്രിവേദിയാണ് ചിത്രത്തിന് വേണ്ടി സംഗീതം നല്‍കിയിരിക്കുന്നത്.
Dulquer Salmaan Bollywood movies: ഇതാദ്യമായല്ല ദുല്‍ഖര്‍ ബോളിവുഡിലെത്തുന്നത്. ദുല്‍ഖറിന്‍റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് 'ഛുപ്'. ഇര്‍ഫാന്‍ ഖാനൊപ്പം റോഡ് കോമഡി ഡ്രാമ ചിത്രം 'കര്‍വാന്‍' (2018) ആയിരുന്നു ദുല്‍ഖറിന്‍റെ അരങ്ങേറ്റ ബോളിവുഡ് ചിത്രം. 2019ല്‍ അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്‌ത 'ദി സോയ ഫാക്‌ടര്‍' എന്ന ചിത്രത്തിലും ദുല്‍ഖര്‍ അഭിനയിച്ചിരുന്നു. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ഛുപ്' എത്തുന്നത്.
Also Read: 'എന്‍റേത് സ്‌ത്രീ കേന്ദ്രീകൃത കുടുംബം'; കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍