ETV Bharat / entertainment

Dulquer Salmaan Birthday Wishes To Mammootty: 'കുട്ടി ആയിരുന്നപ്പോൾ ആയിത്തീരാന്‍ ആഗ്രഹിച്ച മനുഷ്യന്‍'; മമ്മൂട്ടിക്ക് ദുല്‍ഖറിന്‍റെ ആശംസ - ദുല്‍ഖറുടെ പോസ്‌റ്റ്

Dulquer Salmaan About Mammootty: ഒരു ദിവസം താന്‍ മമ്മൂട്ടിയുടെ പാതിയെങ്കിലും ആകുമെന്നാണ് പ്രതീക്ഷായെന്നും ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്‌ബുക്കിലൂടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു ദുല്‍ഖറിന്‍റെ പോസ്റ്റ്

മമ്മൂട്ടിക്ക് ദുല്‍ഖറുടെ പിറന്നാള്‍ ആശംസകള്‍  ദുല്‍ഖറുടെ പിറന്നാള്‍ ആശംസകള്‍  Dulquer Salmaan Birthday Wishes To Mammootty  Dulquer Salmaan  Birthday Wishes To Mammootty  Mammootty  പിറന്നാള്‍ ആശംസകള്‍  ദുല്‍ഖര്‍ സല്‍മാന്‍  ദുല്‍ഖറുടെ പോസ്‌റ്റ്
Dulquer Salmaan Birthday Wishes To Mammootty
author img

By ETV Bharat Kerala Team

Published : Sep 7, 2023, 8:19 PM IST

  • " class="align-text-top noRightClick twitterSection" data="">

ലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയുടെ 72-ാമത് ജന്മദിനമാണ് (Mammootty Birthday) ഇന്ന്. മമ്മൂട്ടിയുടെ ഈ പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത് (Birthday wishes to Mammootty). മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും (Dulquer Salmaan) മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ പങ്കുവച്ച് രംഗത്തെത്തി (Dulquer Salmaan Birthday Wishes To Mammootty). ഫേസ്‌ബുക്കിലൂടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ പിതാവിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

Dulquer Salmaan Facebook Post: 'കുട്ടി ആയിരുന്നപ്പോൾ, ഞാന്‍ ആകാൻ ആഗ്രഹിച്ച മനുഷ്യനായിരുന്നു താങ്കള്‍. ഞാൻ ആദ്യമായി ക്യാമറയ്‌ക്ക് മുന്നിൽ നിൽക്കുമ്പോൾ, ആയിത്തീരാന്‍ ആഗ്രഹിച്ച നടൻ താങ്കളായിരുന്നു. ഞാൻ ഒരു പിതാവ് ആയപ്പോൾ, ഞാൻ ആകാൻ ആഗ്രഹിച്ചതെല്ലാം താങ്കളായിരുന്നു. ഒരു ദിവസം ഞാൻ താങ്കളുടെ പാതിയെങ്കിലും ആകുമെന്ന് പ്രതീക്ഷിക്കുന്നു!'

'താങ്കള്‍ക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. താങ്കള്‍ക്ക് കഴിയുന്ന വിധത്തിൽ ഈ ലോകത്തെ വിസ്‌മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരുക.' - ഇപ്രകാരമാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.

പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളില്‍ ഒന്നായ 'ഭ്രമയുഗ'ത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു (Bramayugam First Look Poster). തികച്ചും വ്യത്യസ്‌തമായൊരു ലുക്കിലാണ് ഫസ്‌റ്റ്‌ലുക്കില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് (Mammootty First Look In Bramayugam).

Also Read: Bramayugam First Look Poster ദുര്‍മന്ത്രവാദിയായി മമ്മൂട്ടി ?; പിറന്നാള്‍ സമ്മാനം എത്തി !, ശ്രദ്ധേയമായി 'ഭ്രമയുഗം' ഫസ്‌റ്റ് ലുക്ക് പോസ്റ്റര്‍

സിനിമയില്‍ ഒരു ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രതിനായക വേഷത്തിലാകും ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നതെന്നും സൂചനയുണ്ട്. 'ഭൂതകാലം' എന്ന ഹൊറര്‍ സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ ആണ് സിനിമയുടെ സംവിധാനം.

സംവിധായകന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ 'ഭ്രമയുഗ'ത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടത്. ഒരു ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുക്കുക. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസായ നൈറ്റ് ഷിഫ്‌റ്റ് സ്‌റ്റുഡിയോസും വൈ നോട്ട് സ്‌റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം. നൈറ്റ് ഷിഫ്‌റ്റ് സ്‌റ്റുഡിയോസും വൈ നോട്ട് സ്‌റ്റുഡിയോസും ഇതാദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്.

അതേസമയം, 'കണ്ണൂര്‍ സ്‌ക്വാഡ്' (Kannur Squad) ആണ് മെഗാസ്‌റ്റാറിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ ട്രെയിലര്‍ (Kannur Squad Trailer) ഇന്ന് (സെപ്‌റ്റംബര്‍ 7) വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യും. ഇക്കാര്യം കഴിഞ്ഞ ദിവസം മമ്മൂട്ടി തന്നെ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.

'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ പുതിയ പോസ്‌റ്ററിനൊപ്പമാണ് മമ്മൂട്ടി ട്രെയിലര്‍ അനൗണ്‍സ്‌മെന്‍റ് പങ്കുവച്ചത്. പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. സെപ്‌റ്റംബര്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ (Kannur Squad theatre release) എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ മാത്രം 300 സ്‌ക്രീനുകളിലും ചിത്രം റിലീസിനെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: Mammootty Kannur Squad Trailer Release മമ്മൂട്ടിയുടെ പിറന്നാള്‍ കളറാക്കാന്‍ കണ്ണൂര്‍ സ്‌ക്വാഡും ഭ്രമയുഗവും; അക്ഷമരായി ആരാധകര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.