Dulquer at Sita Ramam trailer launch : മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വാപ്പച്ചിയും മകനും ഒന്നിച്ച് ബിഗ് സ്‌ക്രീനില്‍ എന്നെത്തും എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണിപ്പോള്‍. ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് 'സീതാ രാമം'. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Mammootty Dulquer movie: 'ഞങ്ങള്‍ ഒരുമിച്ച് ഒരു ചിത്രം ചെയ്യണമോ എന്ന കാര്യം അച്ഛനാണ് തീരുമാനിക്കേണ്ടത്. അദ്ദേഹത്തിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്. അത് ഏത് ഭാഷയിലാണെങ്കിലും. അദ്ദേഹത്തോട് ഞാനത് സംസാരിച്ചിട്ടുണ്ട്. അതില്‍ അദ്ദേഹത്തിന്‍റെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണ്'-മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ദുല്‍ഖര്‍ മറുപടി പറഞ്ഞു.
സൂപ്പര്‍ഹിറ്റ് ചിത്രം 'മഹാനടി'ക്ക് ശേഷമുള്ള ദുല്‍ഖറിന്‍റെ തെലുങ്ക് ചിത്രമാണ് 'സീതാ രാമം'. ഹനു രാഘവപ്പുടിയാണ് സംവിധാനം. പ്രധാനമായും തെലുങ്കില്‍ റിലീസ് ചെയ്യുന്ന ചിത്രം മലയാളം, തമിഴ് പതിപ്പുകളിലും പ്രദര്‍ശനത്തിനെത്തും.
ലഫ്‌റ്റനന്‍റ് റാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സീത എന്ന നായിക കഥാപാത്രമായി മൃണാള്‍ താക്കൂറും എത്തുന്നുണ്ട്. രശ്‌മിക മന്ദാനയും സുപ്രധാന വേഷത്തിലെത്തുന്നു. അഫ്രീന്‍ എന്ന കഥാപാത്രത്തെയാണ് രശ്‌മിക അവതരിപ്പിച്ചിരിക്കുന്നത്.
Also Read: അശരണരായ 100 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; പോസ്‌റ്റുമായി മമ്മൂട്ടി
1965ലെ ഇന്‍ഡോ-പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഒരു ഹിസ്‌റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണ് 'സീതാ രാമ'മെന്നാണ് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയത്. ദുല്‍ഖറിന് വേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു.