ETV Bharat / entertainment

'ഞാനും ഹൃദയത്തില്‍ തട്ടി ക്ഷമ ചോദിക്കുന്നു, പൊറുക്കുക'; കുറിപ്പുമായി സിദ്ദിഖ്‌ - കുറിപ്പുമായി സിദ്ദിഖ്‌

Siddique praises Rocketry: സംവിധായകന്‍ സിദ്ദിഖും 'റോക്കട്രി'യെ പ്രശംസിച്ച് രംഗത്ത്

Director Siddique praises Rocketry the Nambi effect  കുറിപ്പുമായി സിദ്ദിഖ്‌  Siddique praises Rocketry
'ഞാനും ഹൃദയത്തില്‍ തട്ടി ക്ഷമ ചോദിക്കുന്നു.. പൊറുക്കുക'; കുറിപ്പുമായി സിദ്ദിഖ്‌
author img

By

Published : Jul 4, 2022, 7:13 PM IST

Siddique praises Rocketry : മുന്‍ ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം ആസ്‌പദമാക്കി മാധവന്‍ ഒരുക്കിയ ചിത്രമാണ് 'റോക്കട്രി: ദി നമ്പി ഇഫക്‌ട്‌'. ജൂലൈ ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌. സിനിമ കണ്ട് നിരവധി പേര്‍ ചിത്രത്തെ പുകഴ്‌ത്തി രംഗത്തെത്തിയിരുന്നു.

സംവിധായകന്‍ സിദ്ദിഖും 'റോക്കട്രി'യെ പ്രശംസിച്ചിരിക്കുകയാണ്. നമ്പി നാരായണന്‍റെ ആത്മകഥ വായിച്ചതിനേക്കാള്‍ വലിയനൊമ്പരത്തോടെയാണ് സിനിമ കണ്ട് തീര്‍ത്തതെന്ന്‌ സിദ്ദിഖ്‌ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തിന്‍റെ പല ഭാഗങ്ങള്‍ കണ്ണ് നനയിച്ചെങ്കിലും ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനവും തോന്നിയെന്ന് അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.

'ഓര്‍മകളുടെ ഭ്രമണപഥം. ശ്രീ നമ്പി നാരായണന്‍റെ ആത്മകഥയുടെ അദ്യ കോപ്പികളിലൊന്ന്‌ പ്രജേഷ്‌ തന്നിരുന്നു. ഒറ്റയിരിപ്പിലാണ് ഞാനത്‌ വായിച്ചത്‌. ഐഎസ്‌ആര്‍ഒ ചാരക്കേസും നമ്പി നാരായണനും ഒക്കെ അത്രയ്‌ക്ക് കോളിളക്കം ഉണ്ടാക്കിയിരുന്നതാണല്ലോ. പുസ്‌തകത്തിന്‍റെ പല ഭാഗങ്ങളും വായിച്ചത്‌ നിറ കണ്ണുകളോടെയാണ്. ഇതിനേക്കാള്‍ വലിയ നൊമ്പരത്തോടെയാണ് 'റോക്കട്രി ദി നമ്പി ഇഫക്‌ട്‌' എന്ന സിനിമ കണ്ടത്‌. പലയിടത്തും കണ്ണ് നനയിച്ചു. ഒപ്പം ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനവും തോന്നി.

പക്ഷേ നമ്പി നാരായണന്‍ എന്ന പ്രതിഭാധനനായ ശാസ്‌ത്രജ്ഞനോട്‌ നമ്മള്‍ എന്താണ് ചെയ്‌തത്? അമേരിക്കയിലെ നാസയുടെ ഓഫര്‍ പോലും വേണ്ടെന്നുവച്ച അദ്ദേഹം തന്‍റെ മാതൃരാജ്യത്തിന് വേണ്ടി ചെയ്‌ത കാര്യങ്ങള്‍ എത്ര മഹത്തരമാണ്. പകരം നമ്മള്‍ എന്താണ് അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തത് ?, രാജ്യദ്രോഹിയെന്ന മുദ്ര. ശരിക്കും ലജ്ജ തോന്നുന്നു.

ഭാരതത്തിന്‍റെ പരമോന്നത നീതിപീഠം അദ്ദേഹം നിരപരാധിയാണെന്ന് ഒടുവില്‍ കണ്ടെത്തുകയും ബഹുമാനപ്പെട്ട കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ പദ്‌മഭൂഷണ്‍ നല്‍കി ആദരിക്കുകയും ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ ഒരു കോടി മുപ്പത്‌ ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കി എന്നതുമൊക്കെയാണ് നമ്മുടെ നാണക്കേണിന് അല്‍പമെങ്കിലും ആശ്വാസം ആകുന്നത്‌.

ഇന്നും നമ്പി നാരായണനെ എതിര്‍ക്കുന്നവരുണ്ടാകും. അത് അവരുടെ സ്വാതന്ത്ര്യം. പക്ഷേ എല്ലാവരും റോക്കട്രിയെന്ന സിനിമ കാണണം. ഈ സിനിമയുടെ അവസാനം നടന്‍ സൂര്യ അദ്ദേഹത്തോട്‌ പറയുന്നുണ്ട്‌. സര്‍ രാജ്യത്തിന് വേണ്ടി ഞാന്‍ അങ്ങയോട് മാപ്പ് ചോദിക്കുന്നു എന്ന്. ഇന്ത്യ മഹാരാജ്യത്തെ ഒരു പൗരനെന്ന നിലയില്‍ ഞാനും ഹൃദയത്തില്‍ തട്ടി ക്ഷമ ചോദിക്കുന്നു. സര്‍ ഞങ്ങളോട്‌ പൊറുക്കുക' - സിദ്ദിഖ്‌ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.