ETV Bharat / entertainment

'ആവശ്യമാണ് ഉൽപ്പന്നത്തിന്‍റെ വില നിശ്ചയിക്കുന്നത്'; കൊച്ചി മെട്രോ യാത്രാനുഭവവുമായി സംവിധായകന്‍ - Padmakumar facebook post about travel experience

Padmakumar shares Kochi Metro ticket charge: കൊച്ചി മെട്രോക്ക് ഹൃദയം കൊണ്ടൊരു കുറിപ്പെഴുതി സംവിധായകന്‍ എം.പദ്‌മകുമാര്‍. യാത്രാ നിരക്കിന്‍റെ ടിക്കറ്റ്‌ ഉള്‍പ്പടെ പങ്കുവച്ച്‌ കൊണ്ടായിരുന്നു കുറിപ്പുമായി സംവിധായകന്‍ രംഗത്തെത്തിയത്‌.

Kochi Metro Journey experience  Padmakumar about Kochi Metro Journey  Padmakumar Kochi Metro Journey experience  കൊച്ചി മെട്രോ യാത്രാനുഭവവുമായി സംവിധായകന്‍  Padmakumar shares Kochi Metro ticket charge  Padmakumar facebook post about travel experience  Padmakumar latest movies
'ആവശ്യമാണ് ഉൽപ്പന്നത്തിന്‍റെ വില നിശ്ചയിക്കുന്നത്'; കൊച്ചി മെട്രോ യാത്രാനുഭവവുമായി സംവിധായകന്‍
author img

By

Published : May 29, 2022, 2:15 PM IST

M Padmakumar about Kochi Metro Journey: കൊച്ചി മെട്രോ യാത്രാനുഭവം പങ്കുവച്ച് സംവിധായകന്‍ എം.പദ്‌മകുമാര്‍. ആവശ്യ സമയത്ത് തന്നെ ലക്ഷ്യസ്ഥാനത്തെത്തിച്ച കൊച്ചി മെട്രോയ്‌ക്ക്‌ നന്ദി അറിയിച്ചാണ് സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത്‌. കഴിഞ്ഞ ദിവസത്തെ ഒരു യാത്രയ്‌ക്കായി സംവിധായകന്‍ ആദ്യം തിരഞ്ഞെടുത്തത്‌ യൂബറിനെയായിരുന്നു.

Padmakumar shares Kochi Metro ticket charge: 370 രൂപയും 70 മിനിറ്റുമായിരുന്നു ലക്ഷ്യസ്ഥാനത്തെത്താനുള്ള യൂബറിന്‍റെ യാത്രാ നിരക്കും സമയവും. അതു നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കൊച്ചി മെട്രോയെ സമീപിക്കുകയായിരുന്നു സംവിധായകന്‍ എം.പദ്‌മകുമാര്‍. കൊച്ചി മെട്രോ യാത്രാനിരക്കിന്‍റെ ടിക്കറ്റ്‌ ഉള്‍പ്പടെ കുറിപ്പുമായാണ് പദ്‌മകുമാര്‍ ഫേസ്‌ബുക്കില്‍ എത്തിയിരിക്കുന്നത്‌.

Padmakumar facebook post about travel experience: 'കൊച്ചി മെട്രോയിൽ ഇന്ന് ആദ്യമായല്ല ഞാൻ യാത്ര ചെയ്യുന്നത്. പക്ഷേ ഈ കുറിപ്പ് കൊച്ചി മെട്രോക്ക് ഹൃദയം കൊണ്ട് ഞാൻ പ്രകാശിപ്പിക്കുന്ന ഒരു സ്നേഹവും നന്ദിയും കൂടിയാണ്. കുറച്ചു നാളായി കൊച്ചിയിൽ ജീവിച്ചു വരുന്ന എല്ലാവർക്കുമറിയാം, ഓരോ ദിവസവും വർദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കും യാത്രക്ലേശങ്ങളും..

  • " class="align-text-top noRightClick twitterSection" data="">

Padmakumar about Kochi Metro Journey: ഇന്ന് വൈകിട്ട് 6.30 ന് പനമ്പിള്ളിനഗറിൽ നിന്ന് എനിക്ക് 7മണിക്ക് ഇടപ്പള്ളി എത്തിച്ചേരേണ്ട അത്യാവശ്യം. ഒരു ഊബർ ടാക്‌സിയാണ് ട്രൈ ചെയ്‌തത്‌.. 370 രൂപയും 70 മിനിറ്റ് സമയവും ആണ് ആവശ്യപ്പെട്ടത്. അതു നൽകാൻ കഴിയാത്തതു കൊണ്ട് കടവന്ത്ര സ്‌റ്റേഷനില്‍ നിന്ന് മെട്രോ കയറി. 40 രൂപയും 20 മിനിറ്റും മാത്രമെടുത്ത് കൊച്ചി മെട്രോ എന്നെ ഇടപ്പള്ളിയിൽ എത്തിച്ചു...

ആവശ്യമാണ് ഉൽപ്പന്നത്തിന്‍റെ വില നിശ്ചയിക്കുന്നത് എന്ന തിയറി കടമെടുത്താൽ 40 അല്ല, അതിന്‍റെ പത്തിരട്ടിയാണ് മെട്രോക്ക് ഞാൻ നൽകേണ്ടത്.. പൊതുഗതാഗതത്തിന്‍റെ മേന്മയും അത് ഉപയോഗപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും സ്വന്തം അനുഭവത്തിലൂടെ ഞാൻ പങ്കുവയ്‌ക്കുന്നു, ഒരിക്കൽ കൂടി നന്ദി, സ്നേഹം.. പ്രിയപ്പെട്ട കൊച്ചി മെട്രോ.' -എം.പദ്‌മകുമാര്‍ കുറിച്ചു.

Padmakumar latest movies: 'പത്താം വളവ്‌' ആണ് പത്മകുമാറിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം. സുരാജ്‌ വെഞ്ഞാറമൂട്‌, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്‌. മമ്മൂട്ടിയുടെ 'മാമാങ്ക'മാണ് പദ്‌മകുമാറിന്‍റേതായി ഇതിന് മുമ്പായി തിയേറ്ററുകളിലെത്തിയ ചിത്രം. എന്നാല്‍ 'മാമാങ്ക'ത്തിന് ശേഷം ഒരു തമിഴ്‌ ചിത്രവും സംവിധാനം ചെയ്‌തിരുന്നു. മലയാളികള്‍ ഏറ്റെടുത്ത 'ജോസഫി'ന്‍റെ തമിഴ്‌ റീമേക്കായ 'വിചിത്തിരന്‍' ആണ്‌ അദ്ദേഹം സംവിധാനം ചെയ്‌ത തമിഴ്‌ ചിത്രം.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.