ETV Bharat / entertainment

മൂന്നര വർഷം വെറുതെ ഇരുന്നു, സംവിധാനം മറന്നുപോയി, പ്രമുഖ നടന്‍ വാക്കുപാലിച്ചില്ല : കമൽ - സംവിധായകൻ കമൽ

Director Kamal's new movie Vivekanandan Viralanu: 'മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളും വിവേകാനന്ദനെ ധൈര്യപൂർവം സ്വീകരിക്കില്ല എന്നെനിക്ക് ബോധ്യമുണ്ടായിരുന്നു, ഷൈൻ ടോം ചാക്കോ ഏറ്റെടുക്കുമെന്നും'- സംവിധായകൻ കമൽ.

Vivekanandan Viralanu  Director Kamal  സംവിധായകൻ കമൽ  വിവേകാനന്ദൻ വൈറലാണ്
Director Kamal
author img

By ETV Bharat Kerala Team

Published : Jan 11, 2024, 1:20 PM IST

Updated : Jan 11, 2024, 5:02 PM IST

'വിവേകാനന്ദൻ വൈറലാണ്' ഓഡിയോ ലോഞ്ചിൽ സംവിധായകൻ കമൽ

ലയാളത്തിന് ഒട്ടനവധി മികവുറ്റ സിനിമകൾ സമ്മാനിച്ച പ്രിയ സംവിധായകൻ കമൽ ഒരു ഇടവേളയ്‌ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിവേകാനന്ദൻ വൈറലാണ്'. ഷൈൻ ടോം ചാക്കോയാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്.

ചടങ്ങിനിടെയുള്ള സംവിധായകൻ കമലിന്‍റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് (Kamal About Vivekanandan Viralanu). ഈ ചിത്രം സംവിധാനം ചെയ്യുന്നതിന് മുമ്പ് മറ്റൊരു സിനിമ ചെയ്യാൻ പദ്ധതിയുണ്ടായിരുന്നു. അതിനായി മലയാളത്തിലെ പ്രഗത്ഭനായ ഒരു നടനെ സമീപിച്ചു.

പക്ഷേ ആ നടന്‍റെ ഡേറ്റും മറ്റ് പ്രശ്‌നങ്ങളും കാരണം ചിത്രം നടന്നില്ല. എങ്കിലും പ്രതീക്ഷയോടെ ഒരുപാടുനാൾ ആ നടന് വേണ്ടി കാത്തിരുന്നു. നടന്‍റെ പേര് ഈ വേദിയിൽ പറയാൻ ആഗ്രഹിക്കുന്നില്ല.

ഇതിനിടയിലാണ് 'വിവേകാനന്ദൻ വൈറലാണ്' എന്ന ചിത്രത്തിന്‍റെ ആശയം മനസിൽ കയറിക്കൂടുന്നത്. നാലര വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഒരു ചിത്രവുമായി ഞാൻ മലയാളിക്ക് മുന്നിലെത്തുന്നത്. എന്‍റെ സിനിമാജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു ഇടവേള.

38 വർഷമായി മലയാള സിനിമയുടെ ഭാഗമാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളെയും എന്‍റെ കൂടെ സഹകരിച്ചിട്ടുള്ളവരെയും ഉൾപ്പെടുത്തി സിനിമ ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ആളാണ്. ഈ 38 വർഷങ്ങൾക്കിടയിൽ 48 സിനിമകൾ സംവിധാനം ചെയ്യാൻ എനിക്കായി.

പുതിയ കാലത്ത് ഒരു സിനിമ ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. മലയാളത്തിലെ പുതിയ സംവിധായകരൊക്കെ ഒരു ചിത്രത്തിന് ശേഷം രണ്ടും മൂന്നും വർഷം കഴിഞ്ഞാണ് അടുത്ത പ്രൊജക്റ്റുമായി വരിക. എന്നെ സംബന്ധിച്ച് അത്തരത്തിൽ ഒരു കാത്തിരിപ്പ് ബുദ്ധിമുട്ടാണ്.

ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന കാലത്ത് സിനിമ സംവിധാനം ചെയ്യുന്നത് എങ്ങനെ എന്നുവരെ മറന്നുപോയെന്നും കമൽ പറഞ്ഞു. ഈ കാലത്തിനിടെ മലയാള സിനിമ വളരെയധികം മാറി. 2021 ഡിസംബറിൽ അക്കാദമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ശേഷം സത്യത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ബ്ലാങ്ക് ആയി പോയി.

പിന്നീട് സിനിമ കാണലായി പ്രധാന ഹോബി. പുതിയ സാങ്കേതിക വിദ്യയും സിനിമയുടെ സ്വഭാവ രൂപ ഗുണങ്ങൾ ഒക്കെ മാറുന്നതും വ്യക്തമായി നിരീക്ഷിച്ചു. ഇനിയൊരു ചിത്രം എങ്ങനെയെന്ന് സത്യത്തിൽ ആലോചന തുടങ്ങിയെങ്കിലും മുന്നോട്ടുള്ള വഴികളൊക്കെ അടഞ്ഞിരുന്നു. ചിന്തിച്ച ആദ്യ സിനിമ നടക്കാതെ പോയെങ്കിലും 'വിവേകാനന്ദൻ വൈറലാണ്' എന്ന ചിത്രം സാക്ഷാത്കരിക്കപ്പെട്ടു.

മനസ് തകർന്നിരുന്ന സമയത്ത് എനിക്ക് പിന്തുണ തന്നത് എന്‍റെ ഭാര്യയും മക്കളും സുഹൃത്തുക്കളുമാണ്. അതിൽ ആലപ്പി അഷ്റഫിന്‍റെ പേര് എടുത്തുപറയേണ്ടത് തന്നെ. നീ സിനിമകൾ ചെയ്യണം എന്ന് ആലപ്പി അഷ്റഫ് നിരന്തരം ഉപദേശിക്കുമായിരുന്നു.

'വിവേകാനന്ദൻ വൈറലാണ്' സിനിമയുടെ തിരക്കഥ ഏകദേശം രണ്ടാഴ്‌ച കൊണ്ടാണ് പൂർത്തിയായതെന്നും അദ്ദേഹം പറഞ്ഞു. എഴുതി തുടങ്ങുമ്പോൾ മുതൽ ഷൈൻ ടോം ചാക്കോയുടെ മുഖമല്ലാതെ മറ്റൊരു നടന്‍റെ മുഖവും വിവേകാനന്ദനായി മനസിൽ വന്നില്ലെന്നും കമൽ പറഞ്ഞു. കുഞ്ചാക്കോ ബോബൻ ഒന്നും ഈ റോളിൽ അഭിനയിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

സൗബിനെയും വിവേകാനന്ദനായി ചിന്തിച്ചിരുന്നു. പക്ഷേ സൗബിൻ അഭിനയവും സംവിധാനവും ഒക്കെയായി വളരെയധികം തിരക്കിലാണ്. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളുടെ അടുത്ത് ചെന്നാലും ധൈര്യപൂർവം വിവേകാനന്ദനെ സ്വീകരിക്കില്ല എന്ന് എനിക്ക് നല്ല ബോധ്യമുണ്ടെന്നും ചിരിച്ചുകൊണ്ട് കമൽ പറഞ്ഞു. ആ ധൈര്യം തന്‍റെ സഹ സംവിധായകൻ കൂടിയായിരുന്ന ഷൈൻ ടോം ചാക്കോ ഏറ്റെടുക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഷൈനോട് വിവേകാനന്ദനെ കുറിച്ച് സംസാരിച്ചപ്പോൾ സാറ് ധൈര്യപൂർവം പ്രൊജക്‌ട് പ്ലാൻ ചെയ്‌തോളൂ ചിത്രീകരണം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് എന്നെ അറിയിച്ചാൽ മതി എന്നായിരുന്നു ഷൈനിന്‍റെ പ്രതികരണം. എത്ര വലിയ പടങ്ങൾ ഉണ്ടെങ്കിലും അത് ഒഴിവാക്കി ഞാൻ വരും. ഷൈൻ നൽകിയ ആ ഒരു ആത്മവിശ്വാസമാണ് കാര്യങ്ങൾ കൃത്യമായി മുന്നോട്ടുകൊണ്ടുപോകാൻ പ്രചോദനമായതെന്നും കമൽ പറഞ്ഞു.

ഇപ്പോൾ സിനിമ ചെയ്യുന്നതിന് നിർമ്മാതാക്കളും വലിയ പ്രശ്‌നം തന്നെയാണ്. പണ്ടൊക്കെ എന്‍റെ സിനിമയ്‌ക്കായി നിർമ്മാതാക്കൾ ക്യൂ നിൽക്കുന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ ഒരു താരത്തിന്‍റെ ഡേറ്റ് കിട്ടി ബാക്കി കാര്യങ്ങളൊക്കെ കൃത്യമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ഒരു നിർമ്മാതാവിനെ ലഭിക്കുകയുള്ളൂ- കമൽ പറഞ്ഞു.

ALSO READ: 'വിവേകാനന്ദൻ വൈറലാണ്' ജനുവരി 19ന് തിയേറ്ററുകളിലേക്ക് ; കൗതുകമുണർത്തി ട്രെയിലർ

ഷൈൻ ടോം ചാക്കോയുടെ നൂറാമത്തെ ചിത്രം കൂടിയാണ് 'വിവേകാനന്ദൻ വൈറലാണ്'. സ്വാസിക, ഗ്രേസ് ആന്‍റണി എന്നിവരും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലുണ്ട്. ജനുവരി 19ന് 'വിവേകാനന്ദൻ' വൈറലാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

Last Updated : Jan 11, 2024, 5:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.