K Madhu about CBI 5 The Brain: പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ കുറ്റാന്വേഷണ ചിത്രമാണ് 'സിബിഐ 5: ദ് ബ്രെയ്‌ന്‍'. ഈദ് റിലീസായി ഇന്നാണ് (മെയ് 1) ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയത്. 8.30നായിരുന്നു ചിത്രത്തിന്‍റെ ആദ്യ ഷോ.
റിലീസ് വേളയില്‍ സിനിമയെ കുറിച്ച് സംവിധായകന്‍ കെ.മധു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഒരു തലമുറ മാറ്റത്തിന്‍റെ സിനിമ എന്നാണ് 'സിബിഐ 5: ദ് ബ്രെയ്‌നി'നെ സംവിധായകന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇതേകുറിച്ച് വ്യക്തമാക്കിയത്.
- " class="align-text-top noRightClick twitterSection" data="">
K Madhu excited in CBI 5: 'ഒരു തലമുറമാറ്റത്തിന്‍റെ സിനിമയാണ് 'സിബിഐ 5: ദ് ബ്രെയ്‌ന്‍'. 89ല്‍ കണ്ടവരുടെ മടിയിലിരുന്ന് ചിലര്‍ കണ്ടു. പിന്നീടവര്‍ കൊളജില്‍ പോയപ്പോള്‍ കണ്ടു. ഇപ്പോള്‍ അടുത്ത തലമുറയും കൂടി ചേര്‍ന്ന് കാണുന്ന സിനിമ എന്ന് പറയുന്നതിന്‍റെ ആവേശം ഒരു സംവിധായകനെ സംബന്ധിച്ച് വളരെ വലുതാണ്. ആര്‍ക്കും കിട്ടാത്ത ഭാഗ്യമാണ് എനിക്ക് കിട്ടിയിരിക്കുന്നത്.
ആ ഭാഗ്യത്തിന് എന്നോടൊപ്പം നിന്ന മമ്മൂട്ടി, എസ്.എന്‍ സ്വാമി ഇവര്‍ രണ്ടുപേരെയും പ്രത്യേകിച്ച് ഈ നിമിഷം ഓര്‍ക്കണം. അവര്‍ക്കെപ്പം ഒന്നിച്ച് എന്നിക്കൊരു അഭിമുഖത്തില്‍ പങ്കെടുക്കണം. മുമ്പുള്ള നാല് സിരീസുകളും ഇത്രയും അഡ്വാന്‍സ് ടെക്‌നോളജി ഉള്ള കാലത്ത് എടുത്തതല്ല. ഇന്ന് കുറേക്കൂടി അഡ്വാന്‍സ് ടെക്‌നോളജിയാണ്. ഒരു പുതിയ തലമുറയാണ്. മലയാളം ടൈറ്റില്‍ ഇട്ടാലും കുട്ടികള്‍ ആകര്‍ഷിക്കും. ദ ബ്രെയ്‌ന്‍ എന്ന് പറയുന്നത് ഈ സിനിമയ്‌ക്ക് ആവശ്യമെന്ന് തോന്നി.'-സംവിധായകന്‍ കെ.മധു പറഞ്ഞു.
K Madhu facebook post: സിബിഐയുടെ റിലീസ് വേളയില്‍ ഫേസ്‌ബുക്കിലൂടെയും സംവിധായകന്‍ പ്രതികരിച്ചിരുന്നു. 'ഈശ്വരന്‍റെയും, ഗുരു കാരണവന്മാരുടെയും അനുഗ്രഹാശിസ്സുകളോടെ വലിയൊരു കാലയാളവോളം പ്രവർത്തിച്ചതും, കാത്തിരുന്നതും ഇന്നത്തെ പുലരിക്ക് വേണ്ടിയാണ്. നീണ്ട 34 വർഷങ്ങൾ.. അതിനിടയിൽ ഒരു ചിത്രത്തിന്‍റെ സിബിഐ യുടെ അഞ്ചു ഭാഗങ്ങൾ.. ലോക സിനിമയുടെ ചരിത്രത്തിലെ ഈ അപൂർവ നേട്ടത്തിന്‍റെ ഭാഗമായതിൽ അഭിമാനമുണ്ട്. അതിലേറെ കടപ്പാടും. കൂടെയുള്ള സഹപ്രവർത്തകർക്ക്, ഞങ്ങളെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന പ്രേക്ഷക ലക്ഷങ്ങൾക്ക്.. ഒക്കെ ഒരായിരം നന്ദി. മാതാ: പിതാ: ഗുരു: ദൈവം.'- കെ.മധു കുറിച്ചു.
CBI series: 1988ലാണ് ആദ്യ ഭാഗം 'ഒരു സിബിഐ ഡയറിക്കുറിപ്പ്' പുറത്തിറങ്ങിയത്. 1989ല്‍ 'ജാഗ്രത'യും, 2004ല്‍ 'സേതുരാമയ്യര്‍ സിബിഐ'യും, 2005ല്‍ 'നേരറിയാന്‍ സിബിഐ'യും പുറത്തിറങ്ങിയിരുന്നു. 34 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സിബിഐയുടെ ആദ്യ ഭാഗം റിലീസ് ചെയ്‌തത്.
Also Read: വിക്രം ഈസ് ബാക്ക്... ജഗതിയുടെ പോസ്‌റ്റര്‍ വൈറല്‍