ETV Bharat / entertainment

'ലോകത്ത് ഇതുപോലെ ഒരു ഫീലിങ് വേറെയില്ല'; അച്ഛനായ വിവരം പങ്കുവച്ച് അറ്റ്‌ലി - Atlee

രക്ഷിതാക്കള്‍ എന്ന നിലയിലുള്ള സാഹസികവും ആവേശകരവുമായ യാത്ര ആരംഭിക്കുകയാണ് മകന്‍ ജനിച്ച വിവരം പങ്കുവച്ച് അറ്റ്‌ലി കുറിച്ചു.

Director Atlee and Priya blessed with a baby boy  Atlee and Priya blessed with a baby boy  Atlee s Instagram post about his baby  Atlee s Instagram story  Congrats to Atlee and Priya  Atlee and Priya announced their pregnancy  Atlee Priya wedding  Atlee s upcoming project  Important projects of Atlee  അച്ഛനായ വിവരം പങ്കുവച്ച് അറ്റ്‌ലി  അറ്റ്‌ലി  അറ്റ്‌ലിക്കും ഭാര്യ പ്രിയക്കും ആണ്‍കുഞ്ഞ് പിറന്നു  അറ്റ്‌ലിക്കും പ്രിയക്കും ആണ്‍കുഞ്ഞ് പിറന്നു  അറ്റ്‌ലിക്കും പ്രിയക്കും ആണ്‍കുഞ്ഞ്  അറ്റ്‌ലി അച്ഛനായി  മകന്‍ ജനിച്ച വിവരം പങ്കുവച്ച് അറ്റ്‌ലി കുറിച്ചു  അറ്റ്‌ലി  Atlee  Atlee blessed with a baby boy
അച്ഛനായ വിവരം പങ്കുവച്ച് അറ്റ്‌ലി
author img

By

Published : Feb 1, 2023, 10:06 AM IST

Atlee and Priya blessed with a baby boy: തെന്നിന്ത്യന്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അറ്റ്‌ലിക്കും ഭാര്യ പ്രിയക്കും ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞ് ജനിച്ച വിവരം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ദമ്പതികള്‍ അറിയിച്ചിരിക്കുന്നത്. ഭാര്യ പ്രിയയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് കൊണ്ടാണ് അറ്റ്‌ലി ഈ സന്തോഷ വിവരം ഏവരെയും അറിയിച്ചിരിക്കുന്നത്.

  • They were right 😍 There’s no feeling in the world like this ♥️
    And just like tat our baby boy is here! A new exciting adventure of parenthood starts today!

    Grateful. Happy. Blessed. 🤗♥️🙏🏼@priyaatlee pic.twitter.com/jCEIHSxlKB

    — atlee (@Atlee_dir) January 31, 2023 " class="align-text-top noRightClick twitterSection" data=" ">

Atlee s Instagram post about his baby: ജീവിതത്തിലെ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിക്കുകയാണെന്നും ഏവരുടെയും പ്രാര്‍ഥനകളും അനുഗ്രഹങ്ങളും വേണമെന്നും ദമ്പതികള്‍ ട്വിറ്ററിലൂടെ അറിയിച്ചു. മാതാപിതാക്കള്‍ എന്ന നിലയിലുള്ള തങ്ങളുടെ യാത്ര ഇവിടെ ആരംഭിക്കുകയാണെന്ന് അറ്റ്‌ലി കുറിച്ചു.

    Grateful. Happy. Blessed. 🤗♥️🙏🏼 pic.twitter.com/w0QZnjHg9W

    — Priya Mohan (@priyaatlee) January 31, 2023 " class="align-text-top noRightClick twitterSection" data=" ">

Atlee penned a note on his baby: 'എല്ലാവരും പറഞ്ഞത് ശരിയാണ്, ലോകത്തെ ഇതുപോലെ ഒരു ഫീലിങ് വേറെയില്ല. ഞങ്ങളുടെ മകന്‍ എത്തി. രക്ഷിതാക്കള്‍ എന്ന നിലയിലുള്ള സാഹസികവും ആവേശകരവുമായ യാത്ര ഇവിടെ ആരംഭിക്കുന്നു.' -ഇപ്രകാരമാണ് അറ്റ്‌ലി ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. കിടക്കയില്‍ കിടന്ന് കുട്ടി ഷൂസുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദമ്പതികളുടെ ചിത്രവും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. പങ്കുവച്ച ചിത്രത്തില്‍ ഇറ്റീസ് എ ബോയ് എന്നും എഴുതിയിട്ടുണ്ട്.

Atlee s Instagram story: കുഞ്ഞ് ജനിച്ചതിന് പിന്നാലെ അറ്റ്‌ലി ഇന്‍സ്‌റ്റഗ്രാമില്‍ ഒരു സ്‌റ്റോറിയും പങ്കുവച്ചിരുന്നു. കുഞ്ഞിനെ അഭിസംബോധന ചെയ്യും പോലെയായിരുന്നു അറ്റ്‌ലിയുടെ പോസ്‌റ്റ്. 'കുഞ്ഞേ, ഞങ്ങള്‍ നിന്നെ ആദ്യം മുതല്‍ സ്‌നേഹിച്ചിരുന്നു, നീ ഞങ്ങളുടെ ശ്വാസമായിരുന്നു, ഞങ്ങളുടെ ഹൃദയങ്ങളെ ആശ്ലേഷിച്ചു. ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചിരിക്കുന്നു, നീ ഞങ്ങളുടെ ഭാഗമാണ്, സുന്ദരനായ കുഞ്ഞേ, സ്വാഗതം... ' -അറ്റ്‌ലി കുറിച്ചു.

Congrats to Atlee and Priya: കുഞ്ഞ് ജനിച്ച വിവരം പങ്കുവച്ചതിന് പിന്നാലെ നിരവധി പേര്‍ ദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തി. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും അറ്റ്‌ലിക്കും പ്രിയക്കും ആശംസകള്‍ നേര്‍ന്നു.

Atlee and Priya announced their pregnancy: കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു തങ്ങളുടെ കുടുംബത്തിലേയ്‌ക്ക് പുതിയൊരതിഥി വരാന്‍ പോകുന്ന വിവരം അറ്റ്‌ലി അറിയിച്ചത്. 'ഞങ്ങളുടെ കുടുംബം വളരുകയാണ്. അതെ, ഞങ്ങള്‍ പ്രഗ്നന്‍റ്‌ ആണ്. ഞങ്ങളുടെ ഈ മനോഹര യാത്രയില്‍ നിങ്ങള്‍ ഏവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ഥനകളും ആവശ്യമുണ്ട്. സ്‌നേഹപൂര്‍വം അറ്റ്‌ലിയും പ്രിയയും.'-ഇപ്രകാരമാണ് അറ്റ്‌ലി കുറിച്ചത്.

Atlee Priya wedding: ഏഴ്‌ വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2014 നവംബര്‍ 9നായിരുന്നു അറ്റ്‌ലിയുടെയും പ്രിയയുടെയും വിവാഹം. ചെന്നൈയില്‍ വച്ച് പ്രൗഡ ഗംഭീരമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

Atlee s upcoming project: ഷാരൂഖ് ഖാന്‍ നായകനാകുന്ന 'ജവാന്‍' ആണ് അറ്റ്‌ലിയുടെ പണിപ്പുരയില്‍ ഒരുങ്ങുന്ന ചിത്രം. നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ വിജയ്‌ സേതുപതിയാണ് സുപ്രധാന വേഷത്തിലെത്തുന്നത്. 'ജവാനി'ലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് അറ്റ്‌ലി.

Important projects of Atlee: ഇന്ന് തെന്നിന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് അറ്റ്‌ലി. ശങ്കറിന്‍റെ അസോസിയേറ്റായാണ് അറ്റ്‌ലി തന്‍റെ കരിയര്‍ ആരംഭിച്ചത്. റൊമാന്‍റിക് ചിത്രം 'രാജാറാണി'യിലൂടെയായിരുന്നു സ്വതന്ത്ര സംവിധായകനാകുന്നത്. ശേഷം വിജയ്‌യെ നായകനാക്കി 'തെറി', 'മെര്‍സല്‍', 'ബിഗില്‍' എന്നീ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കി അറ്റ്‌ലി തമിഴകത്തെ സൂപ്പര്‍ സംവിധായകനായി മാറി.

Also Read: 'ജീവിതത്തില്‍ അത്‌ഭുതങ്ങള്‍ സംഭവിക്കാന്‍ ചിലപ്പോള്‍ സമയമെടുക്കും'; അച്ഛനാകാന്‍ ഒരുങ്ങി അറ്റ്‌ലി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.