ETV Bharat / entertainment

'റോഷാക്കി’നു ശേഷം വീണ്ടും നിസ്സാം ബഷീർ; ദിലീപും സുരാജ് വെഞ്ഞാറമൂടും മുഖ്യ വേഷങ്ങളില്‍ - new malayalam movies

മമ്മൂട്ടി നായകനായെത്തിയ ‘റോഷാക്കി’നു ശേഷം സംവിധായകന്‍ നിസ്സാം ബഷീർ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദിലീപും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Dileep  actor Dileep  Dileep new movie  suraj venjaramoodu  suraj venjaramoodu with Dileep  director Nissam Basheer  ദിലീപും സുരാജ് വെഞ്ഞാറമൂടും മുഖ്യ വേഷങ്ങളില്‍  ദിലീപും സുരാജ് വെഞ്ഞാറമൂടും  ദിലീപ്  സുരാജ് വെഞ്ഞാറമൂട്  ബാന്ദ്ര  വോയ്സ് ഓഫ് സത്യനാഥന്‍  voice of sathyanathan  new malayalam movies  upcoming malayalam movies
'റോഷാക്കി’നു ശേഷം വീണ്ടും നിസ്സാം ബഷീർ; ദിലീപും സുരാജ് വെഞ്ഞാറമൂടും മുഖ്യ വേഷങ്ങളില്‍
author img

By

Published : May 24, 2023, 1:41 PM IST

തിയേറ്ററുകളില്‍ സിനിമാസ്വാദകർക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിച്ച ‘റോഷാക്കി’നു ശേഷം സംവിധായകന്‍ നിസ്സാം ബഷീർ പുതിയ ചിത്രവുമായി വീണ്ടും എത്തുന്നു. മമ്മൂട്ടി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രത്തിന് പിന്നാലെ ദിലീപുമായാണ് നിസ്സാം ബഷീർ ഇത്തവണ കൈകോർക്കുന്നത്. ദിലീപിനൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

'റോഷാക്കി'ന്‍റെ രചന നിർവഹിച്ച സമീർ അബ്‌ദുൾ തന്നെയാണ് പുതിയ ചിത്രത്തിന്‍റെയും കഥ ഒരുക്കുന്നത്. ബാദുഷാ സിനിമാസ്, ആന്‍റോ ജോസഫ് ഫിലിം കമ്പനി, ഗ്രാൻഡ് പ്രൊഡക്ഷൻസ്, വണ്ടർവാൾ സിനിമാസ് എന്നിവർ സംയുക്തമായാണ് നിർമാണം. എന്നാല്‍ ചിത്രത്തിന്‍റെ പേരുൾപ്പടെയുള്ള മറ്റു വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതല്‍ കാര്യങ്ങൾ പങ്കുവയ്‌ക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

അതേസമയം ദിലീപിന്‍റെതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. 'ബാന്ദ്ര, വോയ്‌സ്‌ ഓഫ് സത്യനാഥന്‍' തുടങ്ങിയ ചിത്രങ്ങൾ ഉടന്‍ തിയറ്ററുകളിലെത്തും. അരുണ്‍ ഗോപി സംവിധാനം നിർവഹിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ബാന്ദ്ര'.

ബോക്‌സോഫിസില്‍ വിജയം കൊയ്‌ത 'രാമലീല'ക്ക് ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് 'ബാന്ദ്ര' എത്തുന്നത്. ഉദയകൃഷ്‌ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയാണ് ദിലീപ് എത്തുന്നത്. വലം കയ്യില്‍ ഗണ്ണും ഇടം കയ്യില്‍ എരിയുന്ന സിഗരറ്റുമായി മാസ് ലുക്കിലുള്ള ദിലീപിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.

ശരത് കുമാര്‍, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യന്‍ സന്തോഷ്, സിദ്ദിഖ്, ലെന, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം തമന്നയാണ് നായികയായി എത്തുന്നത്. തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.

അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ഛായാഗ്രഹണവും സാം സി.എസ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. സിനിമയുടെ ടീസര്‍ അടുത്തിടെ റിലീസ് ചെയ്‌തിരുന്നു.

ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന 'വോയ്‌സ് ഓഫ് സത്യനാഥനും' ഉടൻ തിയറ്ററുകളിലെത്തും. ദിലീപിനൊപ്പം ജോജുവും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. മുംബൈ, ഡൽഹി, രാജസ്ഥാൻ, എറണാകുളം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിന്‍റെ ഹൈലൈറ്റ് ദിലീപ് -റാഫി ഹിറ്റ് കൂട്ടുകെട്ട് തന്നെയാണ്.

ഈ കൂട്ടുകെട്ടിലെ മുൻ ചിത്രങ്ങൾ പോലെ 'വോയ്‌സ് ഓഫ് സത്യനാഥനും' ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണെന്നാണ് വിവരം. സംവിധാനത്തിന് പുറമെ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നതും റാഫി തന്നെയാണ്. അനുപം ഖേർ, മകരന്ദ് ദേശ്‌പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, വിക്രം ഫെയിം ജാഫർ സാദിഖ്, സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്‌മിനു സിജോ, അംബിക മോഹൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾക്ക് ജീവന്‍ നല്‍കുന്നത്.

അനുശ്രീ അതിഥിതാരമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതേസമയം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ദിലീപിന്‍റെ കരിയറിലെ 148-ാം ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.