ETV Bharat / entertainment

ദിലീപ് ചിത്രം 'ഭ ഭ ബ'; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ

Dhyan Sreenivasan on dileep movie bha bha bha : ചിത്രത്തിന്‍റെ സംവിധായകൻ ധനജയ് ശങ്കർ വിനീത് ശ്രീനിവാസന്‍റെയും തന്‍റെയും സംവിധാന സഹായിയായി ദീർഘനാൾ പ്രവർത്തിച്ച വ്യക്തി. ഒരു വർഷം മുമ്പാണ് 'ഭ ഭ ബ'യുടെ കഥാതന്തു അദ്ദേഹം തങ്ങളോട് പറയുന്നത് എന്നും ധ്യാന്‍ ശ്രീനിവാസന്‍.

dileep movie bha bha bha  dhyan sreenivasan about movie  ഭ ഭ ഭ  ഭ ഭ ഭ ഫസ്റ്റ് ലുക്ക് പോസ്റ്റർ  ധ്യാൻ ശ്രീനിവാസൻ  കേന്ദ്ര കഥാപാത്രത്തിന്റെ ഹാസ്യത്മക ആവിഷ്കരണം  central character comic  gokulam gopalan producer  first schedule completes  two schedules remains
dileep-movie-bha-bha-bha-dhyan-sreenivasan-about-movie
author img

By ETV Bharat Kerala Team

Published : Dec 16, 2023, 1:33 PM IST

Updated : Dec 16, 2023, 3:33 PM IST

ദിലീപ് ചിത്രം ഭ ഭ ബ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ

പേരിലെ വ്യത്യസ്‌തത കൊണ്ട് പ്രേക്ഷകർക്കിടയിൽ സംസാരവിഷയമായ ചിത്രമാണ് 'ഭ ഭ ബ'. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് മുതൽ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെ തന്നെ (Dileep movie bha bha bha). ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ (dhyan sreenivasan about bha bha bha movie).

'ചിത്രത്തിന്‍റെ സംവിധായകൻ ധനജയ് ശങ്കർ വിനീത് ശ്രീനിവാസന്‍റെയും തന്‍റെയും സംവിധാന സഹായിയായി ദീർഘനാൾ പ്രവർത്തിച്ച വ്യക്തിയാണ്. ഒരു വർഷം മുമ്പാണ് 'ഭ ഭ ബ' യുടെ കഥാതന്തു അദ്ദേഹം ഞങ്ങളോട് പറയുന്നത്. വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി മുന്നോട്ടുപോകാനിരുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസന്‍റെ നിർദേശപ്രകാരമാണ് ഞാനും ഒരു പ്രധാന വേഷത്തിൽ എത്തുവാൻ തീരുമാനിച്ചത്.' -ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

കഥയിലെ കേന്ദ്ര കഥാപാത്രത്തിന്‍റെ ഹാസ്യാത്മക ആവിഷ്‌കരണം വിനീതിനെ വല്ലാതെ ആകർഷിച്ചിരുന്നു. ഹാസ്യം കൃത്യമായി കൈകാര്യം ചെയ്യാൻ കെൽപ്പുള്ള ഒരു നടൻ മുഖ്യ കഥാപാത്രമായി എത്തിയാൽ അത് സിനിമയ്ക്ക് ഗുണം ചെയ്യും. ചർച്ചകൾ പുരോഗമിക്കവെ വിനീത് ശ്രീനിവാസന്‍റെ അഭിപ്രായപ്രകാരം തന്നെയാണ് ദിലീപിലേക്ക് കഥ എത്തിച്ചേരുന്നത്. കഥാതന്തു കേട്ടപ്പോൾ തന്നെ ദിലീപിന് ഇഷ്‌ടപ്പെടുകയായിരുന്നു.

ഗോകുലം ഗോപാലൻ നിർമാണ രംഗത്ത് കൂടി എത്തിയതോടെ സിനിമയുടെ കാൻവാസ് വലുതായി. ചിത്രം മൂന്ന് ഷെഡ്യൂളുകൾ ആയാണ് ചിത്രീകരിക്കുന്നത്. ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ഇനി വരാനിരിക്കുന്നത് ദിലീപ് അഭിനയിക്കുന്ന രംഗങ്ങളാണ്.

രണ്ടാം ഷെഡ്യൂൾ 2024 പകുതിയോടെ ആരംഭിക്കും. അതിനുശേഷം തന്‍റെയും വിനീത് ശ്രീനിവാസന്‍റെയും രംഗങ്ങൾ ഉൾപ്പെട്ട ഷെഡ്യൂൾ ആരംഭിക്കും. അടുത്തവർഷം തന്നെ ചിത്രം തിയേറ്ററിൽ എത്തിക്കാനാണ് ശ്രമം. മലയാളത്തിൽ അടുത്തവർഷം പുറത്തിറങ്ങുന്ന മികച്ച ചിത്രങ്ങളിൽ ഒന്നു തന്നെയാകും ഇത് എന്നും ധ്യാന്‍ വ്യക്തമാക്കി. അഭിനയത്രി നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.

Also read: ട്രെന്‍ഡായി കണ്‍മണി നീ; ഖുർബാനിയിലെ താരാട്ട് പാട്ട് പുറത്ത്

Last Updated : Dec 16, 2023, 3:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.