ധ്യാൻ ശ്രീനിവാസനും അന്ന രേഷ്‌മ രാജനും മുഖ്യ വേഷങ്ങളിൽ അണിനിരക്കുന്ന ചിത്രമാണ് 'കുടുംബ സ്‌ത്രീയും കുഞ്ഞാടും' (Dhyan Sreenivasan Anna Rajan starrer Kudumba Sthreeyum Kunjadum). മഹേഷ് പി ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഇൻഡി ഫിലിംസിന്‍റെ ബാനറിൽ ബെന്നി പീറ്റേഴ്‌സാണ് 'കുടുംബ സ്‌ത്രീയും കുഞ്ഞാടും' സിനിമയുടെ നിർമാണം (Kudumba Sthreeyum Kunjadum shooting completed).
![കുടുംബ സ്‌ത്രീയും കുഞ്ഞാടും കുടുംബ സ്‌ത്രീയും കുഞ്ഞാടും പൂർത്തിയായി ധ്യാൻ ശ്രീനിവാസനും അന്ന രേഷ്‌മ രാജനും ധ്യാൻ ശ്രീനിവാസന്‍റെ കുടുംബ സ്‌ത്രീയും കുഞ്ഞാടും Dhyan Sreenivasan in Kudumba Sthreeyum Kunjadum Kudumba Sthreeyum Kunjadum movie Kudumba Sthreeyum Kunjadum shooting completed Dhyan Sreenivasan Anna Rajan new movie Anna Rajan starrer Kudumba Sthreeyum Kunjadum Kudumba Sthreeyum Kunjadum Coming Soon malayalam upcoming movies malayalam new movies Dhyan Sreenivasan new movies Anna Rajan movies Kudumba Sthreeyum Kunjadum release](https://etvbharatimages.akamaized.net/etvbharat/prod-images/18-12-2023/20296330_kudumba-sthreeyum-kunjadum-completes.jpg)
പൂർവ വിദ്യാർഥി സംഗമത്തെ തുടർന്ന് ഒരു കുടുംബത്തിൽ ഉണ്ടാകുന്ന പൊല്ലാപ്പുകളാണ് 'കുടുംബസ്‌ത്രീയും കുഞ്ഞാടും' പ്രമേയമാക്കുന്നത്. തീർത്തും കോമഡി ജോണറിൽ അണിയിച്ചൊരുക്കിയ ചിത്രം ഉടൻ തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിൽ എത്തും. ധ്യാൻ ശ്രീനിവാസൻ, അന്ന രേഷ്‌മ രാജൻ എന്നിവർക്കൊപ്പം നിർമാതാവ് ബെന്നി പീറ്റേഴ്‌സും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.
![കുടുംബ സ്‌ത്രീയും കുഞ്ഞാടും കുടുംബ സ്‌ത്രീയും കുഞ്ഞാടും പൂർത്തിയായി ധ്യാൻ ശ്രീനിവാസനും അന്ന രേഷ്‌മ രാജനും ധ്യാൻ ശ്രീനിവാസന്‍റെ കുടുംബ സ്‌ത്രീയും കുഞ്ഞാടും Dhyan Sreenivasan in Kudumba Sthreeyum Kunjadum Kudumba Sthreeyum Kunjadum movie Kudumba Sthreeyum Kunjadum shooting completed Dhyan Sreenivasan Anna Rajan new movie Anna Rajan starrer Kudumba Sthreeyum Kunjadum Kudumba Sthreeyum Kunjadum Coming Soon malayalam upcoming movies malayalam new movies Dhyan Sreenivasan new movies Anna Rajan movies Kudumba Sthreeyum Kunjadum release](https://etvbharatimages.akamaized.net/etvbharat/prod-images/18-12-2023/20296330_kudumba-sthreeyum-kunjadum.jpg)
ജാഫർ ഇടുക്കി, പക്രു, കലാഭവൻ ഷാജോൺ, സലിംകുമാർ, മണിയൻപിള്ള രാജു, സാജു നവോദയ, സ്‌നേഹ ബാബു, സ്‌നേഹ ശ്രീകുമാർ, മങ്കാ മഹേഷ്, കോബ്രാ രാജേഷ്, മജീദ്, ബിന്ദു എൽസി, ഷാജി മാവേലിക്കര തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ശ്രീകുമാർ അറയ്‌ക്കൽ ആണ് ചിത്രത്തിനായി തിരക്കഥയും സംഭാഷണവും രചിച്ചത്. ലോവൽ എസ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് രാജാകൃഷ്‌ണൻ വിജിത്ത് ആണ്.
ഗാനങ്ങൾ - സിജിൽ ശ്രീകുമാർ, സംഗീതം - മണികണ്‌ഠൻ, ശ്രീജു ശ്രീധർ, കോസ്റ്റ്യും ഡിസൈൻ - ഭക്തൻ മങ്ങാട്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഡി മുരളി, പ്രൊഡക്ഷൻ കൺട്രോളർ - ദീപു എസ് കുമാർ, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - സജിത് ലാൽ, വിൽസൻ തോമസ്, ക്രീയേറ്റീവ് മാർക്കറ്റിംഗ് - ഗോവിന്ദ് പ്രഭാകർ (ഫ്രൈഡേ ബേർഡ്), സ്റ്റിൽസ് - ഷാലു പേയാട്, പിആർഒ - വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
റിലീസിനൊരുങ്ങി ധ്യാന്‍ ശ്രീനിവാസന്‍റെ 'ബുള്ളറ്റ് ഡയറീസ്': ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന മറ്റൊരു ചിത്രമാണ് 'ബുള്ളറ്റ് ഡയറീസ്'. സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിർവഹിച്ച ചിത്രം റിലീസിനൊരുങ്ങുകയാണ്. പ്രയാഗ മാർട്ടിൻ നായികയായ ചിത്രത്തിൽ രഞ്ജി പണിക്കര്‍, ജോണി ആന്‍റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്‌മി എന്നിവരാണ് മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
അടുത്തിടെയാണ് ചിത്രത്തിലെ 'സൂര്യൻ നടന്നു വേഗം' എന്നു തുടങ്ങുന്ന ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആസ്വാദകഹൃദയം കീഴടക്കിയ ഗാനത്തിന്‍റെ വരികളെഴുതിയത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ഷാൻ റഹ്മാനാണ് ഈണം പകർന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ലിബിൻ സ്‌കറിയ ആണ് (Dhyan Sreenivasan Prayaga Martin Sooryan Nadanu Song from Bullet Diaries).
READ MORE: 'സൂര്യൻ നടന്നു വേഗം...'; ധ്യാന്‍ ശ്രീനിവാസന്‍റെ 'ബുള്ളറ്റ് ഡയറീസി'ലെ പുതിയ ഗാനമെത്തി