ETV Bharat / entertainment

പ്രണവിനെ നായകനാക്കിയുളള പുതിയ സിനിമ, ധ്യാന്‍ ശ്രീനിവാസന് പറയാനുളളത് - ധ്യാന്‍ ശ്രീനിവാസന്‍ പുതിയ സിനിമ

ഹൃദയം സിനിമ ഇറങ്ങിയ ശേഷം പ്രണവ് മോഹന്‍ലാലിന് ആരാധകര്‍ വീണ്ടും കൂടിയിരുന്നു. നിരവധി സംവിധായകര്‍ താരപുത്രനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

dhyan sreenivasan pranav mohanlal movie  dhyan sreenivasan movie  pranav mohanlal upcoming movie  pranav mohanlal dhyan sreenivasan  പ്രണവ് മോഹന്‍ലാല്‍ ധ്യാന്‍ ശ്രീനിവാസന്‍  ധ്യാന്‍ ശ്രീനിവാസന്‍ പുതിയ സിനിമ  പ്രണവ് മോഹന്‍ലാല്‍ സിനിമ
പ്രണവിനെ നായകനാക്കിയുളള പുതിയ സിനിമ, ധ്യാന്‍ ശ്രീനിവാസന് പറയാനുളളത്
author img

By

Published : May 13, 2022, 6:43 PM IST

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത ഹൃദയത്തിലൂടെ മോളിവുഡില്‍ താരമൂല്യം ഉയര്‍ന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. അഭിനയിക്കാന്‍ അറിയില്ലെന്ന് വിമര്‍ശിച്ചവര്‍ക്കെല്ലാം ഹൃദയം എന്ന ഒറ്റചിത്രം കൊണ്ട് മറുപടി നല്‍കുകയായിരുന്നു പ്രണവ്. പ്രണവിലെ നടനെ ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ വിനീത് എന്ന സംവിധായകന് കഴിഞ്ഞു.

കരിയറിന്‍റെ തുടക്കത്തില്‍ തന്നെ ആദി, ഹൃദയം എന്നീ രണ്ട് അമ്പത് കോടി ക്ലബ് സിനിമകളാണ് താരപുത്രന് ലഭിച്ചത്. ഹൃദയത്തിന്‍റെ വന്‍വിജയത്തിന് ശേഷം പ്രണവിന്‍റെ പുതിയ സിനിമ ഏതാണെന്ന് എല്ലാവരും ആകാംക്ഷകളോടെ കാത്തിരിക്കുന്ന കാര്യമാണ്. അടുത്തിടെ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ പ്രണവ് നായകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നസ്രിയ, കാളിദാസ് ജയറാം തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഇതിന് പിന്നാലെ പ്രണവിനെ നായകനാക്കിയുളള തന്‍റെ സിനിമയെ കുറിച്ച് മനസുതുറക്കുകയാണ് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. എപ്പോഴെങ്കിലും പ്രണവിനെ നായകനാക്കി ഒരു സിനിമ നടക്കുമായിരിക്കും എന്ന് ധ്യാന്‍ പറയുന്നു.

പ്രണവിനെ വച്ച് ഒരു സിനിമയെ പറ്റി പ്രൊഡക്ഷന്‍ ടീം സംസാരിക്കുന്നുണ്ട്. പക്ഷേ അതിപ്പോഴല്ല, രണ്ട് വര്‍ഷത്തിനകം എപ്പോഴെങ്കിലും നടക്കും. ധ്യാന്‍ ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറഞ്ഞു. പ്രണവിന് പുറമെ ദുല്‍ഖര്‍ സല്‍മാനൊപ്പവും ഒരു സിനിമ ചെയ്യണമെന്ന തന്‍റെ ആഗ്രഹവും ധ്യാന്‍ പങ്കുവച്ചു.

കുറച്ച് സിനിമയില്‍ അഭിനയിച്ചിട്ട് അവരുമായി കണ്ട് സംസാരിച്ച് കഥകള്‍ പറയണമെന്നാണ് തന്‍റെ തീരുമാനം എന്നും അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. ധ്യാനിന്‍റെ ആദ്യ സംവിധാന സംരംഭമായ ലവ് ആക്ഷന്‍ ഡ്രാമ തിയേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

ബോക്‌സോഫീസില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം അമ്പത് കോടി ക്ലബില്‍ ഇടംപിടിച്ചു. ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം അഭിനേതാവായും തിരക്കഥാകൃത്തായുമാണ് ധ്യാന്‍ ശ്രീനിവാസന്‍ ഇന്‍ഡസ്ട്രിയില്‍ സജീവമായത്. ഉടല്‍ ആണ് നടന്‍റെതായി റിലീസിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. ധ്യാന്‍ ശ്രീനിവാസനൊപ്പം ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ തുടങ്ങിയ താരങ്ങളും സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.