ETV Bharat / entertainment

Dhyan Sreenivasan Cheena Trophy Release ധ്യാൻ ശ്രീനിവാസൻ നായകനായി 'ചീനാ ട്രോഫി'; റിലീസ് ഒക്ടോബർ 6ന് - കോമഡി എന്‍റര്‍ടൈനര്‍ ചീനാ ട്രോഫി

Dhyan Sreenivasan's New Movie Coming : ചിത്രത്തിന്‍റെ കൗതുകമുണര്‍ത്തുന്ന പുതിയ പോസ്റ്ററും പുറത്ത്.

Dhyan  Dhyan Sreenivasan New Movie Coming  Dhyan Sreenivasan New Movie  Dhyan Sreenivasan New Movie Cheena Trophy  Cheena Trophy  Dhyan Sreenivasan Cheena Trophy Release  Dhyan Sreenivasan Cheena Trophy Release October 6  Cheena Trophy Release on October 6  Dhyan Sreenivasan Cheena Trophy  ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനിലെ നായിക കെന്‍റി സിര്‍ദോ  ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം  അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചീനാ ട്രോഫി  ചീനാ ട്രോഫി  ചീനാ ട്രോഫി പുതിയ പോസ്റ്റർ പുറത്തിറങ്ങി  കോമഡി എന്‍റര്‍ടൈനര്‍ ചീനാ ട്രോഫി  debutant Anil Lal
Dhyan Sreenivasan Cheena Trophy Release
author img

By ETV Bharat Kerala Team

Published : Sep 6, 2023, 10:44 PM IST

ലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം വരുന്നു. നവാഗതനായ അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന 'ചീനാ ട്രോഫി'യാണ് താരത്തിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഏറെ കൗതുകമുണര്‍ത്തുന്നതാണ് പോസ്റ്റർ (Dhyan Sreenivasan Cheena Trophy New Poster).

ഏറെ രസകരമായ, നർമത്തിൽ പൊതിഞ്ഞ കോമഡി എന്‍റര്‍ടെയ്‌നര്‍ ആയിരിക്കും ചീനാ ട്രോഫി എന്ന സൂചനയും പോസ്റ്റര്‍ നല്‍കുന്നു. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്‌ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ഒക്ടോബർ 6ന് ചിത്രം തിയേറ്ററുകളിൽ എത്തും (Dhyan Sreenivasan Cheena Trophy Release).

ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനിലെ നായിക കെന്‍റി സിര്‍ദോ ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. പ്രശസ്‌ത ഷെഫ് സുരേഷ് പിള്ളയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതും ചീനാ ട്രോഫിയുടെ പ്രത്യേകതയാണ്. ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്‍റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത് (Cheena Trophy cast).

സന്തോഷ് ആനിമയാണ് ചീന ട്രോഫിയുടെ ഛായാഗ്രാഹകൻ. രഞ്ജൻ എബ്രഹാം എഡിറ്റിങും നിർവഹിക്കുന്നു. സൂരജ് സന്തോഷ്, വർക്കി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് വർക്കിയാണ്.

പ്രോജക്‌ട് ഡിസൈൻ - ബാദുഷ എൻ എം, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉമേഷ്‌ എസ് നായർ, കല - അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ - അരുൺ രാമവർമ്മ, മേക്കപ്പ് - അമൽ, സജിത്ത് വിതുര, കോസ്റ്റ്യൂംസ് - ശരണ്യ, ഡിഐ - പൊയറ്റിക് പ്രിസം & പിക്സൽ, കളറിസ്റ്റ് - ശ്രീക് വാരിയർ, ഫൈനല്‍ മിക്‌സ് - നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്‌സ് എൻജിനീയർ - ടി ഉദയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ - സനൂപ്, പിആര്‍ഒ - ആതിര ദിൽജിത്ത്, വാഴൂർ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (Cheena Trophy crew).

'ടൈഗര്‍ നാഗേശ്വര റാവു'വിലെ ആദ്യ ഗാനം പുറത്ത്: തെലുഗു സൂപ്പർ സ്റ്റാർ രവി തേജ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൈഗര്‍ നാഗേശ്വര റാവുവിലെ ആദ്യ ഗാനം എത്തി. 'ഏക്‌ ദം ഏക്‌ ദം' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Tiger Nageswara Rao Ek Dum Ek Dum Song). പ്രേക്ഷകര്‍ക്ക് ഊര്‍ജം പകര്‍ന്നുകൊണ്ടെത്തിയ ഗാനം ടൈഗര്‍ നാഗേശ്വര റാവുവിനായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുന്നതാണ്.

ജി വി പ്രകാശ് കുമാറാണ് ആലാപന ശൈലിയിലും ഈണത്തിലും നൃത്തച്ചുവടുകളിലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന 'ഏക്‌ ദം ഏക്‌ ദം' ഗാനത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാനത്തിന്‍റെ മലയാളം പതിപ്പ് രചിച്ചിരിക്കുന്നത് ദീപക് റാമും പാടിയിരിക്കുന്നത് സന്തോഷ്‌ ഹരിഹരനുമാണ്.

READ MORE: Tiger Nageswara Rao Ek Dum Ek Dum Song : ആവേശമായി 'ഏക്‌ ദം ഏക്‌ ദം' ; 'ടൈഗര്‍ നാഗേശ്വര റാവു'വിലെ ആദ്യ ഗാനം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.