മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ചിത്രമാണ് 'ചീനാ ട്രോഫി' (Dhyan Sreenivasan Starrer Cheena trophy). ഡിസംബർ എട്ടിനാണ് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന 'ചീനാ ട്രോഫി'യുടെ പ്രൊമോ ഗാനം ശ്രദ്ധ നേടുകയാണ്.
അനിൽ ലാൽ സംവിധാനം ചെയ്‌ത ചിത്രത്തിലെ 'അയ്യത്താര' എന്നു തുടങ്ങുന്ന പ്രൊമോ ഗാനമാണ് കഴിഞ്ഞ ദിവസം പ്രേക്ഷകർക്കരികിൽ എത്തിയത് (Ayyathaara Song from Cheena trophy). സംവിധായകൻ അനിൽ ലാൽ തന്നെയാണ് പാട്ടിന് വരികൾ കുറിച്ചത്. സൂരജ് സന്തോഷ്, വർക്കി എന്നിവർ ചേർന്ന് ഈണമൊരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് റോയ് തോമസ് പാലാ, അനിൽ ലാൽ, വർക്കി എന്നിവർ ചേർന്നാണ്.
- " class="align-text-top noRightClick twitterSection" data="">
ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളെല്ലാം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പുതിയ ഗാനവും കയ്യടി നേടുകയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയിലെ 'അയ്യത്താര' ഗാനം രസകരമായ രംഗങ്ങൾ കോർത്തിണക്കിയാണ് അണിയിച്ചൊരുക്കിയത്.
READ ALSO: ക്ലൈമാക്‌സിന് എന്താ കുഴപ്പം? ലൈവായി സിനിമ റിവ്യൂ പറയിപ്പിച്ച് ധ്യാൻ
'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' സിനിമയിലൂടെ പ്രേക്ഷകമനസുകളിൽ ചേക്കേറിയ കെന്‍റി സിര്‍ദോയാണ് ഈ ചിത്രത്തിലെ നായിക. ജാഫര്‍ ഇടുക്കിയും പ്രധാന വേഷത്തിലുള്ള ചിത്രത്തിൽ സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്‍റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയവരും അണിനിരക്കുന്നു. പ്രശസ്‌ത ഷെഫ് സുരേഷ് പിള്ളയുടെ സാന്നിധ്യവും ചിത്രത്തിലുണ്ട്.
പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്‌ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് കോമഡി എന്‍റര്‍ടെയിനറായ 'ചീനാ ട്രോഫി' നിര്‍മിച്ചത്. സന്തോഷ് അണിമ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്‌തത് രഞ്ജൻ എബ്രഹാമാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് വർക്കിയാണ്.
READ ALSO: 'ചൂടാറുംനേരം' മേക്കിംഗ് വീഡിയോ പുറത്ത്; ധ്യാനിന്‍റെ 'ചീനാ ട്രോഫി' ഡിസംബർ 8ന്
കല - അസീസ് കരുവാരക്കുണ്ട്, കോസ്റ്റ്യൂംസ് - ശരണ്യ, മേക്കപ്പ് - സജിത്ത് വിതുര, അമൽ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉമേഷ് എസ് നായർ, സൗണ്ട് ഡിസൈൻ - അരുൺ രാമവർമ്മ, പ്രൊഡക്ഷൻ കൺട്രോളർ - സനൂപ്, പ്രൊജക്‌ട് ഡിസൈൻ - ബാദുഷ എൻ എം, കളറിസ്‌റ്റ് - ശ്രീക് വാരിയർ, ഫൈനല്‍ മിക്‌സ് - നാക്ക് സ്‌റ്റുഡിയോ ചെന്നൈ, മിക്‌സ് എഞ്ചിനീയര്‍ - ടി ഉദയകുമാർ, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ, പിആര്‍ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്.