മോഹന്‍ലാലിനെതിരെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. മോഹന്‍ലാലിന് നല്ലവനായ റൗഡി ഇമേജെന്ന് പറഞ്ഞ അടൂര്‍ ഗോപാലകൃഷ്‌ണന്‍റെ പരാമര്‍ശത്തിനെതിരെയാണ് ധര്‍മജന്‍റെ പ്രതികരണം.
ഫേസ്‌ബുക്കിലൂടെയായിരുന്നു ധര്‍മജന്‍റെ പ്രതികരണം. മോഹന്‍ലാലിനെ ഗുണ്ടയായിട്ട് കാണുന്നത് മോഹന്‍ലാലിന്‍റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാണെന്ന് ധര്‍മജന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. മോഹന്‍ലാല്‍ എന്നും വലിയ നടനാണെന്നും ധര്‍മജന്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
'അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്… മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ്. അടൂർ സാർ മോഹൻലാലിന്‍റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്. മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല സാർ.
മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്. 'ഏയ് ഓട്ടോ', 'ടി.പി ബാലഗോപാലൻ എം.എ', 'വെള്ളാനകളുടെ നാട്', 'കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട്. അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തോന്നുന്നുണ്ടാകും. പക്ഷേ ഞങ്ങൾക്ക് തോന്നുന്നില്ല. അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വച്ചിട്ട് പറയട്ടെ..
സാർ സാറിന്‍റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ മോഹൻലാൽ എന്നും വലിയ നടനാണ്, വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെ കൊണ്ട് അഭിനയിപ്പിച്ചോളൂ… പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്.'-ധര്‍മജന്‍ ബോള്‍ഗാട്ടി കുറിച്ചു.
Also Read: ആ ശബ്‌ദത്തിന് പിന്നിലെ രഹസ്യങ്ങള്‍ തേടി മോഹന്‍ലാല്‍ ; എലോണ്‍ ടീസര്‍