ETV Bharat / entertainment

Horror Fantasy Film Gu | കല്ലുവിൽ നിന്ന് മിന്നയിലേക്ക് ; ഹൊറര്‍ ഫാന്‍റസി 'ഗു' ഫസ്‌റ്റ്‌ ലുക്ക് പുറത്ത് - മാളികപ്പുറം

First Look of Film Gu | ദേവനന്ദയുടെ പുതിയ ഹൊറര്‍ ഫാന്‍റസി ചിത്രം ഗു ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ പുറത്ത്. ദേവനന്ദ തന്നെയാണ് ഫസ്‌റ്റ് ലുക്ക് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്

കല്ലുവിൽ നിന്ന് മിന്നയിലേക്ക്  ഹൊറര്‍ ഫാന്‍റസി ഗു ഫസ്‌റ്റ്‌ ലുക്ക് പുറത്ത്  ഹൊറര്‍ ഫാന്‍റസി ഗു  ഗു ഫസ്‌റ്റ്‌ ലുക്ക് പുറത്ത്  ഗു ഫസ്‌റ്റ്‌ ലുക്ക്  Devanandha starrer Horror Fantasy Gu  Horror Fantasy Gu first look poster released  Horror Fantasy Gu  Gu first look poster released  Gu first look poster  Gu first look  Devanandha  ദേവനന്ദയുടെ പുതിയ ഹൊറര്‍ ഫാന്‍റസി ചിത്രം ഗു  ദേവനന്ദ  മാളികപ്പുറം  മാളികപ്പുറം ദേവനന്ദ
കല്ലുവിൽ നിന്ന് മിന്നയിലേക്ക്; ഹൊറര്‍ ഫാന്‍റസി ഗു ഫസ്‌റ്റ്‌ ലുക്ക് പുറത്ത്
author img

By

Published : Aug 18, 2023, 6:01 PM IST

പുതിയ സിനിമയുടെ തിരക്കിലാണിപ്പോള്‍ 'മാളികപ്പുറം' (Malikappuram Movie) സിനിമയില്‍ കല്ലുവായെത്തി പ്രേക്ഷക ഹൃദയം കവര്‍ന്ന ബാലതാരം ദേവനന്ദ. നവാഗതനായ മനു രാധാകൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അഭിനയിച്ച് വരികയാണിപ്പോള്‍ ദേവനന്ദ.

സിനിമയുടെ ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ഗു' (GU) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ദേവനന്ദ തന്നെയാണ് ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 'കല്ലുവിൽ നിന്ന് മിന്നയിലേക്ക്.....ഗു' -എന്ന അടിക്കുറിപ്പോടുകൂടിയാണ് ദേവനന്ദ 'ഗു' ഫസ്‌റ്റ് ലുക്ക് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേയ്‌ക്ക് അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്ന മിന്ന എന്ന കുട്ടിയ്‌ക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന ഭീതിപ്പെടുത്തുന്ന അനുഭവങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം.

ദേവനന്ദയെ കൂടാതെ മറ്റ് പുതുമുഖ ബാല താരങ്ങളും സിനിമയില്‍ അഭിനയിക്കും. നിരഞ്ജ് മണിയന്‍ പിള്ള രാജു, മണിയന്‍പിള്ള രാജു, രമേഷ് പിഷാരടി, ലയാ സിംസണ്‍, നന്ദിനി ഗോപാലകൃഷ്‌ണന്‍ എന്നിവരും മറ്റ് പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കും.

മണിയന്‍പിള്ള രാജുവാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുന്നത്. ബി.ഉണ്ണികൃഷ്‌ണന്‍റെ സഹ സംവിധായകനായിരുന്നു മനു രാധാകൃഷ്‌ണന്‍. ചന്ദ്രകാന്ത് മാധവന്‍ ഛായാഗ്രഹണവും വിനയന്‍ എം ജെ എഡിറ്റിംഗും, ജൊനാഥന്‍ ബ്രൂസ് സംഗീതവും നിര്‍വഹിക്കും.

Also Read: കിസ്‌മത്ത് സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ ചിത്രം ആരംഭിച്ചു

കലാസംവിധാനം - ത്യാഗു തവന്നൂര്‍, മേക്കപ്പ് - പ്രദീപ് രംഗന്‍, കോസ്റ്റ്യൂം ഡിസൈന്‍ - ദിവ്യ ജോബി, വിഎഫ്‌എക്‌സ്‌ - ദ്രാവിഡ ക്രിയേഷന്‍സ്, സൗണ്ട് ഡിസൈന്‍ - ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിംഗ് - എന്‍ ഹരികുമാര്‍, നിര്‍മാണ നിര്‍വഹണം - എസ് മുരുകന്‍, സ്‌റ്റില്‍സ് - രാഹുല്‍ രാജ് ആര്‍.

നിഖിൽ സിദ്ധാര്‍ഥയുടെ സ്വയംഭൂ ഫസ്‌റ്റ് ലുക്ക് പുറത്ത് : അതേസമയം നിഖിൽ സിദ്ധാര്‍ഥ - സംയുക്ത ചിത്രം 'സ്വയംഭൂ'വിന്‍റെയും ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. 'കാർത്തികേയ 2'യിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നിഖിൽ സിദ്ധാര്‍ഥയാണ് സിനിമയുടെ ഫസ്‌റ്റ്‌ ലുക്കില്‍. യുദ്ധക്കളത്തിലെ പോരാളിയെ പോലെയാണ് നിഖില്‍ ഫസ്‌റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു കയ്യിൽ കുന്തവും മറു കയ്യിൽ പരിചയും പിടിച്ച് കുതിരപ്പുറത്തിരിക്കുന്ന നിഖിലിനെയാണ് ഫസ്‌റ്റ്‌ലുക്കില്‍ കാണാനാവുക.

നിഖിലും സംയുക്തയും തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജുകളിലൂടെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 'ഇതിഹാസ യാത്ര ആരംഭിക്കുന്നു' - എന്ന അടിക്കുറിപ്പോടുകൂടിയാണ് നിഖില്‍ 'സ്വയംഭൂ'വിന്‍റെ ഫസ്‌റ്റ് ലുക്ക് പങ്കുവച്ചിരിക്കുന്നത്.

Also Read: 'ഇതിഹാസ യാത്ര ആരംഭിക്കുന്നു' ; നിഖില്‍ - സംയുക്ത ചിത്രത്തിന് തുടക്കം ; സ്വയംഭൂ ഫസ്‌റ്റ് ലുക്ക് പുറത്ത്

നിഖില്‍ സിദ്ധാര്‍ഥയുടെ 20-ാമത്തെ ചിത്രമായ 'സ്വയംഭൂ', നടന്‍റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാകും. അതേസമയം 'വാത്തി', 'വിരുപക്ഷ' എന്നിവയ്ക്ക് ശേഷമുള്ള സംയുക്തയുടെ പുതിയ ചിത്രമാണ് 'സ്വയംഭൂ'. ഭരത് കൃഷ്‌ണമാചാരിയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഹിസ്‌റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കുക. പിക്‌സൽ സ്‌റ്റുഡിയോസിന്‍റെ ബാനറിൽ ഭുവൻ, ശ്രീകർ എന്നിവരാണ് സിനിമയുടെ നിര്‍മാണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.