ETV Bharat / entertainment

"നന്നായി! മമ്മൂട്ടി സര്‍ തന്ന ഊര്‍ജം വാക്കുകള്‍ക്കും മേലെയാണ്…"

Devadath Shaji about Mammootty: മമ്മൂട്ടി തന്‍റെ ജീവിതത്തെ മാറ്റിമറിച്ച കഥ പറഞ്ഞ്‌ രംഗത്തെത്തിയിരിക്കുകയാണ് 'ഭീഷ്‌മ പര്‍വ്വം' തിരക്കഥാകൃത്ത്‌.

Devadath Shaji about Mammootty  മമ്മൂട്ടി സര്‍ തന്ന ഊര്‍ജ്ജം വാക്കുകള്‍ക്കും മേലെയാണ്
"നന്നായി! മമ്മൂട്ടി സര്‍ തന്ന ഊര്‍ജ്ജം വാക്കുകള്‍ക്കും മേലെയാണ്..."
author img

By

Published : Apr 8, 2022, 7:40 AM IST

Devadath Shaji about Mammootty: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുമായുള്ള ഓര്‍മകള്‍ പങ്കുവച്ച്‌ 'ഭീഷ്‌മ പര്‍വ്വം' തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ദേവദത്ത്‌ ഷാജി. മമ്മൂട്ടി തന്‍റെ ജീവിതത്തെ മാറ്റിമറിച്ച കഥ പറഞ്ഞാണ് തിരക്കഥാകൃത്ത്‌ രംഗത്തെത്തിയിരിക്കുന്നത്‌. സിനിമയില്‍ എത്തും മുമ്പ്‌ താന്‍ ചെയ്‌ത ഹ്രസ്വചിത്രം കണ്ട ശേഷം മമ്മൂട്ടി പറഞ്ഞ മറുപടി തന്‍റെ ജീവിത്തില്‍ തന്ന ഊര്‍ജം ചെറുതല്ലെന്ന്‌ ദേവദത്ത്‌ ഷാജി പറയുന്നു. ഈ സംഭവം ഇപ്പോഴും മമ്മൂട്ടിയോട്‌ പറഞ്ഞിട്ടില്ലെന്നും തിരക്കഥാകൃത്ത്‌ പറയുന്നു. ഫേസ്‌ബുക്കിലൂടെയാണ് ദേവദത്ത്‌ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌.

'2018 ജനുവരി.. ഏറ്റവും ഒടുവിൽ ചെയ്‌ത 'എന്‍റെ സ്വന്തം കാര്യം' ഷോർട്ട് ഫിലിം യൂട്യൂബിൽ റിലീസായിരിക്കുന്ന സമയം. ആലുവയിലെ റൂമിൽ രാത്രി സുഹൃത്തുക്കളുമായി ഇരിക്കുന്നു. കാഴ്‌ചക്കാര്‍ നല്ല അഭിപ്രായം പറയുന്നുണ്ടെങ്കിലും വ്യൂസ് കേറുന്നില്ല എന്നുള്ള പരിഭവത്തിലാണ് എല്ലാവരും. കോണ്ടാക്‌ടില്‍ ഉള്ളവർക്കെല്ലാം ഷോർട്ട് ഫിലിം ലിങ്ക് ഫോർവേഡ് ചെയ്‌തു കൊണ്ടിരിക്കുന്നു. പെട്ടെന്നാണ് ക്യാമറാമാൻ, പ്രിയ സഹോദരൻ ഹരികൃഷ്‌ണന്‍ ലോഹിതദാസ് തന്‍റെ മൊബൈല്‍ സ്ക്രീൻ എന്‍റെ മുന്നിലേക്ക് നീട്ടുന്നത്. ഷോർട്ട് ഫിലിമിന് ആരോ "നന്നായി" എന്ന് റിപ്ലൈ ചെയ്‌തിരിക്കുന്നു. ചാറ്റ്‌ ബോക്‌സിന്‍റെ മുകളിൽ മെസേജ് അയച്ച ആളുടെ പേര് കണ്ട് ഞെട്ടി. "മമ്മൂക്ക".

  • " class="align-text-top noRightClick twitterSection" data="">

വർഷങ്ങൾ കഴിഞ്ഞു. 'ഭീഷ്‌മ പർവ്വ'ത്തിൽ കൂടെ വർക്ക്‌ ചെയ്‌തവരില്‍ ഒരാൾ കോൾ ചെയ്‌തു, 'നിന്നെ അമൽ സർ അന്വേഷിക്കുന്നുണ്ട്.. മമ്മൂക്കയുടെ റൂമിലേക്ക്...'. കുടിച്ചു കൊണ്ടിരുന്ന ചായ പകുതിയാക്കി അവിടേക്ക് ഓടി. ചെല്ലുമ്പോൾ മമ്മൂട്ടി സർ, അമൽ നീരദ് സർ, അബു സലീമിക്ക, ജോർജേട്ടൻ തുടങ്ങിയവരുണ്ട്. മമ്മൂട്ടി സർ വലതു കൈ കൊണ്ട് എന്നെ നോക്കി മാസ്ക്ക് മാറ്റാനായി ആക്ഷൻ കാണിച്ചു. അമൽ സർ എന്നെ പരിചയപ്പെടുത്തി. മമ്മൂട്ടി സർ വിശേഷങ്ങൾ ചോദിച്ചു.

ഞാൻ കൈകൾ പിന്നിൽ കെട്ടി തിരുമ്മുന്നു. നല്ലവണ്ണം കൈകൾ വിറയ്ക്കുന്നത് ശ്രദ്ധിച്ചിട്ടാവണം ജോർജേട്ടൻ പതിയെ പിന്നിൽ കൂടി വന്ന് കൈകളിൽ മുറുക്കെ പിടിച്ചു. വിശേഷങ്ങളുടെ കൂട്ടത്തിൽ അന്നത്തെ ഷോർട്ട് ഫിലിം കണ്ടുള്ള മറുപടിയെ പറ്റി പറയണം എന്നുണ്ടായിരുന്നു. എന്തുകൊണ്ടോ സാധിച്ചില്ല. പിന്നീട് മാസങ്ങളോളം നീണ്ട 'ഭീഷ്‌മ പർവ്വം' ചിത്രീകരണത്തിന് ഇടയിലും, ശേഷം കണ്ടപ്പോഴും ഒന്നും ഈ കാര്യം പറയാനുള്ള അവസരമോ ധൈര്യമോ ലഭിച്ചില്ല.. പ്രിയപ്പെട്ട മമ്മൂട്ടി സർ, ആ "നന്നായി" തന്ന ഊർജം വാക്കുകൾക്കും മേലെയാണ്.'- ദേവദത്ത്‌ ഷാജി കുറിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.