മുംബൈ : കിങ് ഖാൻ ഷാരൂഖും ബോളിവുഡ് ക്വീൻ ദീപിക പദുകോണും വേഷമിട്ട് ബോക്‌സ് ഓഫിസിൽ വൻ വിജയമായ ചിത്രമാണ് പഠാൻ. എന്നാൽ തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നതിന് മുൻപ് വളരെ മോശം അവസ്ഥയിലൂടെയാണ് ചിത്രം കടന്നുപോയത്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനത്തിൻ്റെ റിലീസിനെ തുടർന്നാണ് വിവാദങ്ങൾ ഉണ്ടായത്.
രാജ്യത്തിന്‍റെ തെരുവുകള്‍ മുതല്‍ പാർലമെൻ്റ് വരെ 'പഠാൻ ബഹിഷ്‌കരിക്കുക' എന്ന ആഹ്വാനം അലയടിച്ചു. പഠാനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ സിനിമയുടെ റിലീസിന് മുൻപ് വരെ ഉത്‌കണ്‌ഠ വർധിപ്പിച്ചിരുന്നുവെന്ന് സംവിധായകൻ സിദ്ധാർഥ് ആനന്ദ് നേരത്തെ സമ്മതിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
വിമർശനങ്ങളും, ബഹിഷ്‌കരണ ആഹ്വാനങ്ങളും ദീപികയ്ക്ക് പുതിയതല്ല. 2018ൽ പുറത്തിറങ്ങിയ ദീപികയുടെ 'പദ്‌മാവത്' ഒരു സിനിമയ്‌ക്ക് നേരിട്ടേക്കാവുന്ന ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോയത്. 2020-ൽ ആൾക്കൂട്ട ആക്രമണത്തിനിരയായ ജെഎൻയു വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദീപിക ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) സന്ദർശിച്ച ശേഷം താരത്തിന്‍റെ പ്രൊഡക്‌ഷനിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രം ഛപാക്കും ബഹിഷ്‌കരണ ആഹ്വാനങ്ങൾ നേരിട്ടിരുന്നു.
പഠാന്‍ വിവാദം സൃഷ്‌ടിച്ചപ്പോൾ, പ്രതികൂല സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മികച്ച അനുഭവം നേടിയ ദീപിക ശാന്തത പാലിച്ചു. എന്നാൽ അത് എങ്ങനെ ചെയ്‌തു എന്ന ചോദ്യത്തിന് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ താരം ഉത്തരം നൽകി, 'അനുഭവ പരിചയവും പക്വതയും' എന്നാണ് താരം മറുപടി നൽകിയത്. ഇവ രണ്ടും മോശപ്പെട്ട സാഹചര്യങ്ങളിലൂടെ സഞ്ചരിക്കാൻ ദീപികയെ സഹായിച്ചു. അതേസമയം ദീപികയുടെ കായിക പശ്ചാത്തലം സംയമനം പാലിക്കുന്നതിലെ പ്രാധാന്യത്തെക്കുറിച്ച് അവരെ പഠിപ്പിച്ചിട്ടുണ്ടാകണം.
- " class="align-text-top noRightClick twitterSection" data="
">
എസ്ആർകെയെക്കുറിച്ച് (ഷാരൂഖ് ഖാൻ) സംസാരിക്കുമ്പോൾ, തന്നെപ്പോലൊരു പുതുമുഖതാരത്തിൽ വിശ്വസിച്ച് ഇരട്ട വേഷം തന്ന അദ്ദേഹത്തിൻ്റെ അമിത വിശ്വാസം കരിയറിൽ ഉയർച്ചയ്ക്ക് നിര്‍ണായക വഴിത്തിരിവായെന്ന് ദീപിക പറയുന്നു. താൻ ഓം ശാന്തി ഓം സ്വന്തമാക്കിയത് ഓഡിഷൻ ചെയ്യാതെയാണെന്നും ദീപിക വെളിപ്പെടുത്തി. 'സംസാരിക്കാൻ വാക്കുകൾ ആവശ്യമില്ല എന്നതാണ് ഞങ്ങൾ തമ്മിലുള്ള പ്രത്യേകത.
കയ്യില്‍പ്പിടിത്തമോ ആലിംഗനമോ മാത്രം മതി, പരസ്‌പരം എന്താണ് തോന്നുന്നതെന്ന് അറിയിക്കാൻ. അതാണ് ആ ബന്ധത്തെ മനോഹരമാക്കുന്നത്' - ദീപിക പറഞ്ഞു.