ETV Bharat / entertainment

ഇത് ദീപികയുടെ 'ടൈം' ; താൻ അഭിമുഖീകരിച്ച രാഷ്‌ട്രീയ വിവാദങ്ങളെക്കുറിച്ച് മുഖചിത്ര ലക്കത്തില്‍ നടി

ഇന്ത്യൻ സിനിമകളുടെ ഉയർച്ചയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. 'ദീപിക പദുകോൺ ഈസ് ബ്രിംഗിങ് ദി വേൾഡ് ടു ബോളിവുഡ്' എന്ന ലേഖനത്തിലാണ് താരം തന്‍റെ നിലപാടുകള്‍ പങ്കുവയ്ക്കുന്നത്

Deepika on TIME magazine cover  TIME magazine cover  TIME magazine  Deepika Padukone  Deepika Padukone time  ടൈം  ടൈം മാഗസിൻ  ദീപിക പദുക്കോൺ  ദീപിക പദുക്കോൺ ടൈം മാഗസിൻ  ടൈം മാഗസിൻ മുഖചിത്രം  ടൈം ദീപിക പദുക്കോൺ  ദീപിക പദുക്കോൺ ഓസ്‌കാർ അവതാരിക  ദീപിക പദുക്കോൺ കാൻ ഫിലിം
ദീപിക
author img

By

Published : May 11, 2023, 4:43 PM IST

ന്യൂഡൽഹി : ടൈം മാഗസിൻ മുഖചിത്രത്തിൽ ഇടംപിടിച്ച് ബോളിവുഡ് താരം ദീപിക പദുകോൺ. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷൂട്ടിങ്ങിലെ നിരവധി ചിത്രങ്ങൾ താരം പങ്കുവച്ചു. ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് ബച്ചൻ, ആമിർ ഖാൻ, പ്രിയങ്ക ചോപ്ര തുടങ്ങി ടൈം മാഗസിന്‍റെ പുറംചട്ട അലങ്കരിച്ച ഇന്ത്യൻ പേരുകളുടെ നീണ്ട പട്ടികയിലേക്കാണ് ദീപിക പദുകോൺ എന്ന പേര് എഴുതിച്ചേർക്കപ്പെട്ടത്.

നിരന്തരം രാഷ്‌ട്രീയ വിവാദങ്ങളിൽ അകപ്പെടുന്നതിനെ കുറിച്ച് ടൈം മാഗസിനിലെ ചോദ്യത്തിന് തനിക്ക് ആ വിഷയത്തെ സംബന്ധിച്ച് യാതൊന്നും തോന്നുന്നില്ലെന്നായിരുന്നു താരത്തിന്‍റെ മറുപടി. വിവാദങ്ങളുടെ കുത്തൊഴുക്കിലായിരുന്നു ദീപികയുടെ ചില ചിത്രങ്ങൾ റിലീസിനെത്തിയത്. 'പത്മാവത്' മുതൽ അടുത്തിടെ റിലീസായ 'പഠാൻ' വരെ വിവാദപ്പട്ടികയിൽ ഇടം പിടിച്ചു.

വിവാദപ്പെരുമഴ : ചരിത്രം മാറ്റി എഴുതി എന്നാരോപിച്ചായിരുന്നു ദീപിക പദുകോണിന്‍റെ 'പത്മാവത്' എന്ന ചിത്രം വിവാദങ്ങളിൽ അകപ്പെട്ടത്. താരത്തിന്‍റെ കന്നി നിർമാണ ചിത്രമായ 'ഛപാക്' ബഹിഷ്‌കരണ ആഹ്വാനം വരെ നേരിട്ടിരുന്നു. സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന ജെഎൻയുവിലെ വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനായിരുന്നു 'ഛപാക്' വിവാദത്തിൽപ്പെട്ടത്. ആ സമയത്ത് '#BoycottChhapaak' എന്ന ടാഗ് ട്വിറ്ററിന്‍റെ ഇന്ത്യയിലെ ഏറ്റവും സജീവമായ ട്രെൻഡിങ് വിഷയമായിരുന്നു.

പഠാൻ എന്ന ചിത്രവും വിവാദങ്ങളുടെ നടുവിൽപ്പെട്ടുപോയിരുന്നു. ചിത്രത്തിലെ 'ബേഷരം രംഗ്' എന്ന ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക പ്രത്യക്ഷപ്പെട്ടതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ഗാനത്തിനെതിരെ ഉയർന്ന ആരോപണം.

'ഇത് ഇന്ത്യയുടെ നിമിഷം' : 'ഇത് ഇന്ത്യയുടെ നിമിഷമാണ്' എന്നാണ് 'ദീപിക പദുകോൺ ഈസ് ബ്രിംഗിങ് ദി വേൾഡ് ടു ബോളിവുഡ്' എന്ന ലേഖനത്തിൽ താരം പറഞ്ഞത്. "ഇത് ഇന്ത്യയുടെ നിമിഷമാണ്. നമ്മുടെ വേരുകൾ, നമ്മുടെ പാരമ്പര്യം, നമ്മുടെ ചരിത്രം എന്നിവയുള്ള ഇന്ത്യയുണ്ട്. എന്നാൽ പുതിയതും യുവവുമായ ഒരു ഇന്ത്യയും ഉയർന്നുവരുന്നുണ്ട്. ഈ രണ്ട് ഇന്ത്യകളും ഒന്നിക്കുന്നു. ഈ നിമിഷം എനിക്ക് വളരെ കൗതുകകരമായി തോന്നുന്നു എന്നും താരം കൂട്ടിച്ചേർത്തു.

'ഇന്ത്യൻ സിനിമ അതിരുകൾ മറികടന്നു, ഇന്ത്യക്കാർ എല്ലായിടത്തും ഉണ്ട്, നിങ്ങളുടെ പ്രശസ്‌തി എവിടെ പോയാലും ഒപ്പം ഉണ്ടാകും. എങ്ങനെ ഇവിടെയെത്തണം എന്നതിനെക്കുറിച്ച് എനിക്ക് ഒരു ഗെയിം പ്ലാൻ ഉണ്ടായിരുന്നില്ല, പക്ഷേ എന്‍റെ വിഷൻ ബോർഡിൽ ഞാൻ പരാജയം കണ്ടില്ല' - ദീപിക പദുകോൺ പറഞ്ഞു.

2023ലെ ഓസ്‌കർ അവാർഡിൽ ഇന്ത്യ ഇരട്ട നേട്ടങ്ങൾ നേടി. മികച്ച ഡോക്യുമെന്‍ററി ഷോർട്ട് ഫിലിമായി "ദി എലിഫന്‍റ് വിസ്‌പറേഴ്‌സ്" എന്ന ചിത്രവും ഒറിജിനൽ സോങ് വിഭാഗത്തിൽ ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടുവും ഓസ്‌കർ നേട്ടം കൈവരിച്ചു. ഇന്ത്യൻ സിനിമകൾ ഹിന്ദി സിനിമകളിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് മനസിലാക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും താരം പറഞ്ഞു. എന്നാൽ ഒരു പാട്ടിന് ഒരു ഓസ്‌കറും ഒരു ഡോക്യുമെന്‍ററിക്ക് മറ്റൊരു ഓസ്‌കറും കൊണ്ട് തൃപ്‌തരാവണമെന്ന് താൻ കരുതുന്നില്ല. ഇത് ഒരു അവസരത്തിന്‍റെ തുടക്കമായി കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദീപിക ചൂണ്ടിക്കാട്ടി.

പരസ്യങ്ങള്‍, മ്യൂസിക് വീഡിയോകള്‍, മോഡലിങ് എന്നിവയിലൂടെയാണ് താരം കരിയർ ആരംഭിച്ചത്. 2007ൽ ഷാരൂഖ് ഖാനൊപ്പം ഫറാ ഖാന്‍റെ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപിക ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പികു, കോക്ടെയിൽ, ലവ് ആജ് കൽ, പത്മാവത്, ഗോലിയോൻ കി രാസ്‌ലീല രാം-ലീല, ഹൗസ്‌ഫുൾ, റേസ് 2, തമാശ, ചെന്നൈ എക്‌സ്പ്രസ്, ബാജിറാവു മസ്‌താനി തുടങ്ങിയ ഹിറ്റുകളിൽ താരം വേഷമിട്ടു. ഈ വർഷത്തെ ഓസ്‌കർ പുരസ്‌കാര വേദിയിൽ അവതാരകരിൽ ഒരാളായി ദീപിക എത്തി.

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ എക്‌സ്‌ക്ലുസീവ് ജൂറിയിൽ അംഗമായിരുന്നു ദീപിക പദുകോൺ. കൂടാതെ ലൂയി വിറ്റൺ, കാർട്ടിയർ തുടങ്ങിയ അന്താരാഷ്ട്ര ഫാഷൻ ലേബലുകളുടെ ആദ്യ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി തിളങ്ങാനും താരത്തിനായി. മെറ്റ് ഗാല പോലുള്ള ഫാഷൻ ഇവന്‍റുകളിൽ പ്രത്യക്ഷപ്പെട്ട് തരംഗം സൃഷ്‌ടിക്കാറുണ്ട് ദീപിക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.