ETV Bharat / entertainment

ട്രെൻഡിംഗിൽ തുടർന്ന് ദീപിക - ഹൃത്വിക് കൂട്ടുകെട്ടിന്‍റെ 'ഷേർ ഖുൽ ഗയേ' ഗാനം ; കമന്‍റുമായി രൺവീറും

author img

By ETV Bharat Kerala Team

Published : Dec 17, 2023, 3:09 PM IST

Fighter first track Sher Khul Gaye : ഹൃത്വിക് റോഷനും ദീപിക പദുകോണും ആദ്യമായി ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്ന ചിത്രമാണ് ഫൈറ്റർ.

Fighter  Ranveer Singh reaction on Fighter Song  Fighter first track Sher Khul Gaye  Sher Khul Gaye still trending on YouTube  Sher Khul Gaye song  Deepika Padukone Hrithik Roshan starrer Fighter  ഹൃത്വിക് റോഷനും ദീപിക പദുക്കോണും  ട്രെൻഡിംഗിൽ തുടർന്ന് ഷേർ ഖുൽ ഗയേ ഗാനം  ഫൈറ്ററിലെ ഷേർ ഖുൽ ഗയേ ഗാനം  Fighter movie release  Deepika Padukone new movie  Hrithik Roshan new movie  Ranveer Singh reacts to Fighter Song  ദീപിക ഹൃത്വിക് കൂട്ടുകെട്ടിന്‍റെ ഫൈറ്റർ  ഫൈറ്റർ റിലീസ്
Fighter first track Sher Khul Gaye

ന്യൂഡൽഹി : ഹൃത്വിക് റോഷനും ദീപിക പദുകോണും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ഫൈറ്റർ'. ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന ഈ സിനിമ സിദ്ധാർത്ഥ് ആനന്ദാണ് സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 'ഷേർ ഖുൽ ഗയേ...' എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും യൂട്യൂബിൽ ട്രെന്‍റിംഗാണ് (Sher Khul Gaye still trending on YouTube).

നിരവധി പേരാണ് ഗാനത്തിന് അഭിനന്ദനവുമായി കമന്‍റ് ബോക്‌സിലേക്ക് ഒഴുകിയെത്തുന്നത്. ഇക്കൂട്ടത്തിൽ നടനും ദീപിക പദുകോണിന്‍റെ പങ്കാളിയുമായ രൺവീർ സിംഗുമുണ്ട് (Ranveer Singh). 'ബട്ടർ' എന്ന ഒറ്റ വാക്കിലാണ് രൺവീർ ഗാനത്തെ സംഗ്രഹിച്ചത്. നേരത്തെ 'ഫൈറ്ററി'ന്‍റെ ടീസർ പുറത്തുവന്നപ്പോഴും നടൻ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരണം അറിയിച്ചിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

അതേസമയം വിശാൽ, ശേഖർ, ബെന്നി ദയാൽ, ശിൽപ റാവു എന്നിവർ ചേർന്നാണ് 'ഷേർ ഖുൽ ഗയേ...' ആലപിച്ചിരിക്കുന്നത്. വിശാൽ - ശേഖർ കൂട്ടുകെട്ടാണ് ഗാനത്തിന് സംഗീതം പകർന്നത്. ടി- സീരീസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം ഇതിനോടകം 2.5 കോടിയിലേറെ കാഴ്‌ചക്കാരെയാണ് നേടിയത്.

ഹൃത്വിക് റോഷനും ദീപിക പദുകോണും ബിഗ് സ്‌ക്രീനിൽ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ഫൈറ്റർ' (Hrithik Roshan and Deepika Padukone's first big screen collaboration). ഷാരൂഖ് ഖാൻ നായകനായി, ബോക്‌സ് ഓഫിസിൽ വെന്നിക്കൊടി പാറിച്ച 'പഠാൻ' എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഇത് മൂന്നാം തവണയാണ് സിദ്ധാർഥ് ആനന്ദ് സിനിമയിൽ ദീപിക എത്തുന്നത്.

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്‌ത, 2008ൽ പുറത്തിറങ്ങിയ 'ബച്ച്‌ന ഏ ഹസീനാ'യിലും ഷാരൂഖ് ഖാനും ജോൺ എബ്രഹാമും അഭിനയിച്ച 'പഠാൻ' എന്ന സിനിമയിലും ദീപിക തകർപ്പൻ പ്രകടനം കാഴ്‌ചവച്ചിരുന്നു. അതേസമയം 'ബാംഗ് ബാംഗ്', 'വാർ' തുടങ്ങിയ സിനിമകൾക്ക് ശേഷം ഹൃത്വിക് റോഷനും സിദ്ധാർഥ് ആനന്ദും വീണ്ടും കൈകോർക്കുകയാണ് 'ഫൈറ്ററി'ലൂടെ.

അടുത്തിടെയാണ് ചിത്രത്തിന്‍റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അതിശയിപ്പിക്കുന്ന ഏരിയൽ ആക്ഷൻ സീക്വൻസുകളാൽ സമ്പന്നമായ ടീസറിൽ ദീപികയുടെയും ഹൃത്വിക്കിന്‍റെയും കെമിസ്‌ട്രിയും ഹൈലൈറ്റായിരുന്നു. ഇന്‍റർനെറ്റിലാകെ തരംഗം തീർത്ത ടീസറിന് കയ്യടിച്ച് ബോളിവുഡിന്‍റെ കിംഗ് ഖാൻ ഷാരൂഖ് ഖാനും രംഗത്തെത്തിയിരുന്നു. എക്‌സിൽ ടീസർ പങ്കുവച്ചാണ് ബോളിവുഡിന്‍റെ 'പഠാൻ' 'ഫൈറ്റർ' ടീമിന് വിജയാശംസകൾ നേർന്നത്.

'ഹൃത്വിക് റോഷൻ, ദീപിക പദുകോൺ എന്നിവരേക്കാൾ മനോഹരമാകാൻ കഴിയുന്ന ഒരേയൊരു കാര്യം സംവിധായകൻ സിദ്ധാർഥ് ആനന്ദ് തന്‍റെ സിനിമകൾ അവതരിപ്പിക്കുന്ന രീതിയാണ്. എല്ലാം വളരെ മനോഹരമായി ഒരുക്കുന്ന സിദ്ധാർഥ് ഒടുവിൽ നർമ്മബോധവും വളർത്തിയെടുത്തു. എല്ലാവർക്കും എല്ലാ ആശംസകളും. ടേക്ക് ഓഫിന് തയ്യാറാണ് ഫൈറ്റർ!'- ഷാരൂഖ് ഖാൻ എക്‌സിൽ കുറിച്ചതിങ്ങനെ (Shah Rukh Khan applauds 'Fighter' teaser).

READ MORE: 'ഫൈറ്റർ' ടീസറിന് കയ്യടിച്ച് 'പഠാൻ'; ആശംസകളുമായി ഷാരൂഖ് ഖാൻ

ഇന്ത്യന്‍ സായുധ സേനയുടെ ധീരതയ്‌ക്കും ത്യാഗത്തിനും ദേശ സ്‌നേഹത്തിനുമുള്ള ആദരവായാണ് സിദ്ധാർഥ് ആനന്ദ് 'ഫൈറ്റർ' ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. ദീപികയും ഹൃത്വിക് റോഷനും എയർ ഫോഴ്‌സ് ഉദ്യോ​ഗസ്ഥരായാണ് ഈ ചിത്രത്തിൽ എത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.