ETV Bharat / entertainment

'എമ്പുരാനില്‍ എന്‍റെ പണി തുടങ്ങി'; പുതിയ അപ്‌ഡേറ്റുമായി ദീപക് ദേവ് - മലൈക്കോട്ടൈ വാലിബന്‍

സിനിമ സീരിയല്‍ താരം ആശ ശരത്തിന്‍റെ മകള്‍ ഉത്തരയുടെ വിവാഹത്തില്‍ പങ്കെടുക്കവെയായിരുന്നു എമ്പുരാനെ കുറിച്ചുള്ള ദീപക് ദേവിന്‍റെ പ്രതികരണം

Mohanlal starrer Empuraan works starts  Mohanlal starrer Empuraan  Empuraan works starts  Mohanlal  Empuraan  Deepak Dev  പുതിയ അപ്‌ഡേറ്റുമായി ദീപക് ദേവ്  ആശാ ശരത്തിന്‍റെ മകള്‍ ഉത്തരയുടെ വിവാഹത്തില്‍  എമ്പുരാനെ കുറിച്ചുള്ള ദീപക് ദേവിന്‍റെ പ്രതികരണം  ദീപക് ദേവിന്‍റെ പ്രതികരണം  എമ്പുരാന്‍  ദീപക് ദേവ്  മോഹന്‍ലാല്‍  ലൂസിഫര്‍  റാം  ജീത്തു ജോസഫ്‌  മലൈക്കോട്ടൈ വാലിബന്‍  ലിജോ ജോസ് പെല്ലിശ്ശേരി
എമ്പുരാനെ കുറിച്ചുള്ള ദീപക് ദേവിന്‍റെ പ്രതികരണം
author img

By

Published : Mar 19, 2023, 10:00 AM IST

മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാന്‍'. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

'എമ്പുരാനു'മായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിച്ചതായാണ് സംഗീത സംവിധായകന്‍ ദീപക് ദേവ് പറയുന്നത്. സിനിമയുടെ ചിത്രീകരണം കുറച്ച് മാസം കഴിഞ്ഞേ ഉണ്ടാകൂവെന്നും എന്നാല്‍ തന്‍റെ ജോലികള്‍ ആരംഭിച്ചുവെന്നുമാണ് ദീപക് ദേവ് അറിയിച്ചത്. നടി ആശ ശരത്തിന്‍റെ മകള്‍ ഉത്തരയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു ദീപക് ദേവിന്‍റെ പ്രതികരണം.

'എമ്പുരാന്‍ സിനിമയുടെ പണി തുടങ്ങിയിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം കുറച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടേയുള്ളൂ. എന്‍റെ പണി തുടങ്ങി'- ഇപ്രകാരമാണ് ദീപക് ദേവ് പറഞ്ഞത്. സിനിമയുടെ ഷൂട്ടിംഗ് ഓഗസ്‌റ്റില്‍ തുടങ്ങുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

എമ്പുരാന്‍' ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ലെന്നും വേള്‍ഡ് സിനിമയായാണ് നിര്‍മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്നുമാണ് മോഹന്‍ലാല്‍ മുമ്പൊരിക്കല്‍ പറഞ്ഞത്. അതേസമയം 'ലൂസിഫറി'ന്‍റെ രണ്ടാം ഭാഗമല്ല 'എമ്പുരാന്‍'. ഇക്കാര്യം തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു. 'എമ്പുരാന്‍' 'ലൂസിഫറി'ന്‍റെ രണ്ടാം ഭാഗം അല്ലെന്നും മൂന്ന് ഭാഗങ്ങളുള്ള സീരീസിലെ രണ്ടാമത്തെ ചിത്രമാണെന്നുമാണ് മുരളി ഗോപി പറഞ്ഞത്.

ഹോളിവുഡ് സിനിമയ്‌ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് 'എമ്പുരാനാ'യി ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചന. ആറ് മാസത്തോളമായി നടന്ന ലൊക്കേഷന്‍ ഹണ്ട് യാത്രകള്‍ അടുത്തിടെ ഉത്തരേന്ത്യയില്‍ അവസാനിച്ചിരുന്നു. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് എന്നിവര്‍ 'എമ്പുരാനി'ല്‍ ഉണ്ടാകും. ആശിര്‍വാദ് സിനിമാസും, പൃഥ്വിരാജ് പ്രൊഡക്ഷന്‍സും, ഹോംബാലെ ഫിലിംസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

ജീത്തു ജോസഫിന്‍റെ 'റാം' ആണ് മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയൊരു പ്രൊജക്‌ട്‌. ലിജോ ജോസ്‌ പെല്ലിശ്ശേരിക്കൊപ്പമുള്ള 'മലൈക്കോട്ടൈ വാലിബനി'ലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ ഒരു ഗുസ്‌തിക്കാരന്‍റെ വേഷമാണ് മോഹന്‍ലാലിന്. ഒരു മിത്ത് പ്രമേയമാക്കി ഒരുക്കുന്ന പിരിയഡ് ഡ്രാമയാണ് 'മലൈക്കോട്ടൈ വാലിബന്‍'.

നൂറ് കോടി ബജറ്റിലൊരുങ്ങുന്ന സിനിമയില്‍ 10-15 കോടി രൂപ വരെയാണ് മോഹന്‍ലാലിന്‍റെ പ്രതിഫലം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായ 'മലൈക്കോട്ടെ വാലിബനി'ല്‍ അഞ്ച് കോടി രൂപയാണ് സംവിധായകന്‍റെ പ്രതിഫലം. മോഹന്‍ലാലിനെ കൂടാതെ ചിത്രത്തില്‍ ഹരീഷ് പേരടി, മണികണ്‌ഠന്‍ ആചാരി എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Also Read: 'ഖുറേഷി മൊറോക്കോയില്‍', കറുപ്പില്‍ തിളങ്ങി മോഹന്‍ലാല്‍; ചിത്രവുമായി ആന്‍റണി പെരുമ്പാവൂര്‍

മറ്റ് അഭിനേതാക്കള്‍ ഉത്തരേന്ത്യന്‍ താരങ്ങളാണെന്നാണ് സൂചന. കന്നട നടനും കൊമേഡിയനുമായ ഡാനിഷ് സെയ്‌ത്, മറാഠി നടി സൊണാലി കുല്‍ക്കര്‍ണി എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകും. ഇന്ത്യയുടെ നാനാഭാഗത്ത് നിന്നുള്ള പ്രശസ്‌ത താരങ്ങളെയാണ് ചിത്രത്തിലേക്ക് ലിജോ തെരഞ്ഞെടുത്തിരിക്കുന്നത്.

പൂര്‍ണമായും രാജസ്ഥാനിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ജയ്‌സാല്‍മീറില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോള്‍. ചിത്രത്തിന്‍റെ ലൊക്കേഷന്‍ സ്‌റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ജനുവരി 18ന് ചിത്രീകരണം ആരംഭിച്ച സിനിമയ്‌ക്ക് 100 ദിവസത്തെ ഷെഡ്യൂളാണ്. ഇതില്‍ 80 ദിവസവും മോഹന്‍ലാലിന്‍റെ ചിത്രീകരണം ഉണ്ടാകുമെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.