ETV Bharat / entertainment

കേരളത്തിലെ യുവാക്കളുടെ ഹരമാണ് ഈ താരം, കുട്ടിക്കാല ചിത്രം വൈറല്‍

ഗ്ലാമറസ് റോളുകളിലൂടെയാണ് നടി സിനിമാപ്രേമികളുടെ മനം കവര്‍ന്നത്. താരത്തിന്‍റെ സിനിമകളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്

author img

By

Published : May 13, 2022, 4:32 PM IST

sunny leone throwback picture trending  sunny leone childhood picture  sunny leone 41th birthday  sunny leone latest news  സണ്ണി ലിയോണ്‍ കുട്ടിക്കാല ചിത്രം  സണ്ണി ലിയോണ്‍ 41ാം പിറന്നാള്‍  സണ്ണി ലിയോണ്‍ ഡാനിയേല്‍ വെബ്ബര്‍  സണ്ണി ലിയോണ്‍ ചിത്രം വൈറല്‍
കേരളത്തിലെ യുവാക്കളുടെ ഹരമാണ് ഈ താരം, കുട്ടിക്കാല ചിത്രം വൈറല്‍

ബോളിവുഡിലും മറ്റു ഭാഷകളിലുമെല്ലാം നിരവധി ആരാധകരുളള താരമാണ് സണ്ണി ലിയോണ്‍. പോണ്‍ ഇന്‍ഡസ്ട്രി ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയ താരത്തിന് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഹിന്ദി പതിപ്പാണ് കരിയറില്‍ വഴിത്തിരിവായത്. ബിഗ് ബോസിന് ശേഷം ജിസം 2 എന്ന ചിത്രത്തിലൂടെ നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.

തുടര്‍ന്ന് വിവിധ ഭാഷകളിലായി സിനിമയില്‍ സജീവമാവുകയായിരുന്നു താരം. നായികാ വേഷങ്ങള്‍ക്ക് പുറമെ ഗ്ലാമറസ് റോളുകളും ഐറ്റം ഡാന്‍സുകളും ചെയ്‌ത് നടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തിലും എത്തിയത്. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും എല്ലാം ഇപ്പോള്‍ ഒരുപോലെ സജീവമാണ് നടി.

ആരാധകരുടെ പ്രിയപ്പെട്ട താരത്തിന്‍റെ 41ാം പിറന്നാള്‍ ദിനമാണിന്ന്. ജന്മദിനത്തില്‍ സണ്ണി ലിയോണിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. ആരാധകര്‍ക്ക് പുറമെ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും തന്‍റെ പ്രിയതമയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ എത്തി.

സണ്ണിയുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഡാനിയേലിന്‍റെ പോസ്റ്റ് വന്നത്. "നീ ആരായിതീര്‍ന്നു എന്ന് സംഗ്രഹിക്കാന്‍ എനിക്ക് ഇവിടെ വാക്കുകളില്ല. എല്ലാവിധത്തിലും നീ ഒരു ഐക്കണാണ്. അത് സാധ്യമല്ലെന്ന് ഞാന്‍ കരുതുമ്പോള്‍ നീ കൂടുതല്‍ നേട്ടങ്ങള്‍ നേടുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും നീ എന്നെ അത്ഭുതപ്പെടുത്തുന്ന മനുഷ്യനാണ്', ഡാനിയേല്‍ വെബ്ബര്‍ സണ്ണിക്ക് ആശംസ നേര്‍ന്ന് ഇന്‍സ്റ്റയില്‍ കുറിച്ചു.

മ്യുസീഷനായ ഡാനിയേല്‍ 2011ലാണ് സണ്ണി ലിയോണിനെ തന്‍റെ ജീവിതസഖിയാക്കിയത്. 2017ല്‍ ഇവര്‍ ഒരു കുഞ്ഞിനെ ദത്തെടുത്തു. ഒരു അനാഥാലയത്തില്‍ നിന്നുമാണ് നിഷ എന്ന ഒന്നര വയസ് പ്രായമുളള കുഞ്ഞിനെ അന്ന് സണ്ണിയും ഡാനിയേലും സ്വന്തമാക്കിയത്. പിന്നീട് വാടക ഗര്‍ഭപാത്രത്തിലൂടെ രണ്ട് ആണ്‍കുട്ടികളെയും ഇരുവരും സ്വന്തമാക്കി.

ആഷര്‍ സിങ് വെബ്ബര്‍, നോഹ സിങ് വെബ്ബര്‍ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. സിനിമകള്‍ക്ക് പുറമെ വെബ് സീരീസ് രംഗത്തും തുടക്കം കുറിച്ചിരുന്നു സണ്ണി ലിയോണ്‍. സ്വന്തം ജീവിതം ആസ്‌പദമാക്കിയുളള കരണ്‍ജിത്ത് കൗര്‍-ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന സീരിസിലൂടെയായിരുന്നു തുടക്കം.

പിന്നാലെ രാഗിണി എംഎംഎസ് റിട്ടേണ്‍സ്, ബുളളറ്റ്സ്, വണ്‍ മൈക്ക് സ്റ്റാന്‍ഡ്, അനാമിക എന്നീ സീരീസുകളിലും സണ്ണി ലിയോണ്‍ അഭിനയിച്ചു. കൂടാതെ നിരവധി ടിവി റിയാലിറ്റി ഷോകളിലും ഭാഗമായി നടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. മധുരരാജയ്ക്ക് പുറമെ മലയാളത്തില്‍ രംഗീല എന്നൊരു ചിത്രത്തിലും വേഷമിട്ടിരുന്നു സണ്ണി. കൂടാതെ തമിഴില്‍ വീരമാദേവി എന്ന പേരിലും നടിയുടെ സിനിമ വരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.