വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ എന്നിവർ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ചിത്രമാണ് 'ഡാൻസ് പാർട്ടി'. സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നു (Dance Party New Song). കൂകിപ്പായും തീവണ്ടി പോലെ എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
- " class="align-text-top noRightClick twitterSection" data="">
വിഷ്‌ണു ഉണ്ണികൃഷ്‌ണനും ശ്രദ്ധ ഗോകുലും തകർപ്പൻ നൃത്തച്ചുവടുകളുമായി എത്തുന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. വി3കെ സംഗീത സംവിധാനം നിർവഹിച്ച ഈ പാട്ട് ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റ്, മോഹ, വി3കെ എന്നിവർ ചേർന്നാണ്. പകർച്ച വ്യാധി, എ കെ മേനൻ എന്നിവർക്കൊപ്പം സോഹൻ സീനുലാലും ചേർന്നാണ് ഗാനരചന (Kooki Paayum song from Dance Party movie out).
ചിത്രത്തിലെ നാലാമത്തെ ഗാനം ആണ് ഇപ്പോൾ പുറത്തിറങ്ങിയത്. നേരത്തെ റിലീസ് ചെയ്‌ത ചിത്രത്തിലെ ആദ്യ മൂന്ന് ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഓൾഗ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് 'ഡാൻസ് പാർട്ടി'യുടെ നിർമാണം.
അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്‍റെ ട്രെയിലറും കയ്യടി നേടിയിരുന്നു. രസിപ്പിക്കുന്ന, അതോടൊപ്പം ഉദ്വേഗമുണർത്തുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഡാൻസിനൊപ്പം തകർപ്പൻ കോമഡിയും ഇമോഷൻസുമെല്ലാം ചേരുന്നതാകും ഈ സിനിമയെന്ന സൂചനയും നൽകുന്നതായിരുന്നു ട്രെയിലർ.
READ MORE: ഡാൻസിനൊപ്പം കോമഡിയും ; ശ്രദ്ധ നേടി 'ഡാൻസ് പാർട്ടി' ട്രെയിലർ
ജൂഡ് ആന്‍റണി, ലെന, ഫക്രു, സാജു നവോദയ, പ്രീതി രാജേന്ദ്രൻ, തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി, സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്‌ണൻ എന്നിവർ മറ്റ് വേഷങ്ങളിൽ അണിനിരക്കുന്നു.
വി3കെയ്‌ക്ക് പുറമെ രാഹുൽ രാജ്, ബിജിബാൽ എന്നിവരാണ് ഡാൻസ് പാർട്ടിയിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ഡിസംബറിൽ ചിത്രം തിയേറ്ററുകളിലേക്കെത്തും. സെൻട്രൽ പിക്‌ചേഴ്‌സാണ് വിതരണം.
ബിനു കുര്യൻ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റർ വി സാജൻ ആണ്. ആർട്ട് - സതീഷ് കൊല്ലം, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ് , പ്രൊഡക്ഷൻ കൺട്രോളർ - സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്‌ടർ - പ്രകാശ് കെ മധു, പ്രൊജക്‌ട് കോർഡിനേറ്റർ - ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ - മാത്യു ജെയിംസ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി & മാർക്കറ്റിംഗ് - കണ്ടന്‍റ് ഫാക്‌ടറി മീഡിയ എൽഎൽപി, പിആർ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് ഡാൻസ് പാർട്ടിയുടെ മറ്റ് അണിയറ പ്രവർത്തകർ.
READ MORE: 'ഡാൻസ് പാർട്ടി'യിലെ ആദ്യ ഗാനം പുറത്ത്; തകർപ്പൻ ചുവടുകളുമായി ഷൈൻ ടോമും പ്രയാഗയും